ടോവിനോ തോമസ് എന്ന നടൻ്റെ മുഴുവൻ കഴിവുകളും ഇതുവരെ ആരും ചെയ്യാത്ത തരത്തിൽ ഊറ്റി എടുത്തു നമ്മളെ വെള്ളിത്തിരയിൽ ഈ ഓണക്കാലത്ത് വിസ്മയിപ്പിച്ചു കൊണ്ട് എല്ലാവർക്കും രസിക്കുവാൻ ജിതിൻ ലാൽ എന്ന നവാഗത സംവിധായകന് സുജിത് നായരുടെ തിരകഥ കൊണ്ട് കഴിയുന്നുണ്ട്.
യോദ്ധാവായ കേളു നായർ, മോഷ്ട്ടാവായ മണിയൻ, കഥ നടക്കന്ന തൊണ്ണൂറുകളിലെ സാധാരണക്കാരൻ അജയൻ എന്നീ മൂന്നു വേഷത്തിൽ മൂന്നു വിധത്തിൽ പ്രകടനം നടത്തുന്ന ടോവിനോ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.
മണിയൻ എന്ന കഥാപാത്രമാണ് തിയേറ്ററിൽ കൂടുതൽ ഓളം സൃഷ്ടിക്കുന്നത്.ശരിക്കും മണിയൻ്റേ കഥ മാത്രം പറഞാൽ പോലും ഒരു സിനിമക്കുള്ള വകയുണ്ട്. തിരക്കഥയില് ഉണ്ടായ ചില ന്യൂനതകൾ സംവിധാന മികവും ടോവിനോയുടെ പ്രകടനവും കൊണ്ട് മറികടക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഒരു മുത്തശ്ശി കഥയായി അല്ലെങ്കിൽ ഒരു നാടോടി കഥപോലെ മനോഹരമായി പോകുന്ന ചിത്രത്തിൻ്റെ ക്യാമറയും സംഗീതവും ചിത്രത്തിൻ്റെ ഗ്രാഫ് മുകളിലേക്ക് കൊണ്ട് പോകുന്നുണ്ട്.
ചെറിയ സ്ക്രീനിൽ വന്നു കാണാൻ കാത്തുനിൽക്കാതെ ത്രീ ഡിയിൽ തിയേറ്ററിൽ പോയി തന്നെ കാണുന്നതാണ് ഉത്തമം.
സുരഭി ലക്ഷ്മി രണ്ടു കാലഘട്ട ത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ പ്രായമായ വേഷം അത്രക്ക് മികവ് അവകാശപ്പെടാൻ കഴിയില്ല.ഐശ്വര്യ ,രോഹിണി ,കൃതി ഷെട്ടി എന്നിവരാണ് മറ്റു നായികമാർ.
രണ്ടര മണിക്കൂറിൽ കൂടുതൽ ഉള്ള ചിത്രം ഓണക്കാലത്ത് രസിപ്പിക്കാൻ വിസ്മയിപ്പിക്കാൻ തന്നെയാണ് ലക്ഷ്യമിടുന്നത്..കലാപരമായ മെന്മയെക്കാൾ വാണിജ്യം ലക്ഷ്യമിടുന്ന പാൻ ഇന്ത്യൻ ചിത്രം കളക്ഷനിൽ കോടികൾ വാരി തുടങ്ങിയിട്ടുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment