Sunday, September 29, 2024

ദേവര

 

കട്ടപ്പ ഒറ്റകുത്തിന് അന്ന് ബാഹുബലിയെ കൊന്നിരുന്നു എങ്കിൽ ഈ രണ്ടാം ഭാഗം എന്ന പ്രഹസനം നമുക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്ന് ഒപ്പം ഈ സിനിമ കണ്ട സുഹൃത്ത് പറഞ്ഞത് തന്നെ പിറ്റേന്ന് ഒരു പ്രസിദ്ധ പത്രത്തിൽ അച്ചടിച്ചു വന്നത് കണ്ടപ്പോൾ പലരും ചിന്തിക്കുന്നത് തന്നെയാണ് സുഹൃത്ത് പറഞ്ഞത് എന്ന് മനസ്സിലായി.


കഥ മുഴുവൻ പറഞ്ഞു കഴിഞ്ഞ് പ്രേക്ഷകരുടെ പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം കിട്ടാതെ വരുമ്പോൾ അണിയറക്കാർ ഇപ്പൊൾ പൊതുവായി കണ്ടെത്തുന്ന കാര്യമാണ് രണ്ടാം ഭാഗം.


ബ്രഹ്മാണ്ട ചിത്രങ്ങൾ ഒക്കെ രണ്ടും മൂന്നും ഭാഗങ്ങളിൽ കഥപറഞ്ഞ് നമ്മളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുകയാണ്..ചിലതൊക്കെ രണ്ടാം ഭാഗം മികച്ചു നിൽക്കുന്നു എങ്കിൽ കൂടി പലപ്പോഴും ഒന്നാം ഭാഗം കഴിഞ്ഞുള്ള ശൂന്യത നമ്മുടെ ആസ്വാദനത്തെ നന്നായി ബാധിക്കുന്നുണ്ട്. ചിലപ്പോൾ അണിയറക്കാർക്ക് പോലും ഇത് തമ്മിൽ ബന്ധിപ്പിക്കേണ്ട് പെടാപാട് നമ്മൾ അനുഭവിക്കുന്നു.



ഭയങ്കര തള്ളി മറിക്കൽ നടത്തി പുറത്തിറങ്ങിയ ഈ  ചിത്രം ആവറേജ് തെലുഗു സിനിമയിൽ നിന്നും വളരെ താഴെയാണ്.കൃത്യമായ കഥ യൊ തിരക്കഥയൊ ഇല്ലാതെ പടച്ചു വിട്ടിരിക്കുന്നു ഈ ബ്രമ്മാ ണ്ട ചിത്രം.ജൂനിയർ എൻ ടീ ആർ പ്രതിച്ഛായയെ മുതലെടുക്കാൻ ശ്രമിക്കുന്ന ഈ ചിത്രം കളക്ഷനിൽ കോടികൾ വാരും എങ്കിലും കാണികളെ നിരാശപ്പെടുത്തി മുന്നോട്ട് പോകും.ഇതും ഈ സിനിമയിൽ പറഞ്ഞു തീർക്കാതെ അടുത്ത് ഭാഗത്തേക്ക് വെച്ചിട്ടുണ്ട്.



വലിയ താരങ്ങളുടെ ചിത്രങ്ങൾ ഒരേ സമയം ലോകം മുഴുവൻ റിലീസ് ചെയ്തു അഭിപ്രായത്തിന് മുൻപേ മുടക്കുമുതൽ തിരിച്ചു പിടി കുന്ന പാൻ ഇന്ത്യാ ഐഡിയ തന്നെയാണ് ചിത്രത്തിൻ്റെതും...അത് കൊണ്ട് തന്നെ നിർമാതാക്കൾ സെയ്ഫ് ആയിരിക്കും.


തങ്ങളുടെ പൂർവികർ സ്വതന്ത്ര സമര സേനാനി ആയിരുന്നു വെങ്കിലും നാല് ഗ്രാമങ്ങൾ ചേർന്ന് ഒറ്റകെട്ടായി നിൽക്കുന്ന അവിടുത്തെ പുതുതലമുറ കടൽകൊള്ളക്കാരുടെ കയ്യിലെ ചട്ടുകങ്ങൾ ആയി പോകുന്നു. ആർത്തട്ടഹസികുന്ന കടലില് ഇറങ്ങാൻ ഈ ഗ്രാമത്തിലെ യുവാക്കൾക്ക് മാത്രമേ ധൈര്യം ഉള്ളൂ.



തങ്ങൾ ചെയ്തു വരുന്ന ജോലി എന്തെന്ന് നിശ്ചയം ഇല്ലാതിരുന്ന അവരെ ഒരു ദിവസം കടലിൽ അധികൃതർ  പിടിക്കുംപോൾ അവർ ചെയ്യുന്ന തെറ്റ് കൂട്ടത്തിലെ ദേവരക്ക് ആഴത്തിൽ മനസ്സിലാകുന്നു.അത് കൊണ്ട് അവരുടെ ഗ്രാമത്തിൽ സംഭവിച്ച ദുരന്തങ്ങളും...



തൻ്റെ കൂട്ടാളികളെ ഈ ജോലിയിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു എങ്കിലും കൂട്ടാക്കാത്ത അവർ ദേവരക്കു നേരെ തിരിയുന്നതാണ് സിനിമ.



ദേവരയും വരയും ആയി രണ്ടു റോളിൽ അഭിനയിച്ച എൻ ടീ ആറ് ആഞ്ഞ് ശ്രമിക്കുന്നു എങ്കിലും സിനിമയെ നല്ലൊരു ആസ്വാദനമാക്കി മാറ്റുവാൻ കഴിയുന്നില്ല.




മലയാളത്തിൽ നിന്ന്. നരേൻ,  സുദേവ്, ഷൈൻ ടോം ചാക്കോ ഹിന്ദിയിൽ നിന്ന് സെയ്ഫ് അലി എന്നിവർ വില്ലൻ വേഷത്തിൽ ഉണ്ടെങ്കിലും വലിയ പ്രകടനം ഒന്നും കാഴ്ചവെക്കാൻ ഇല്ല..തമ്മിൽ ഭേദം സെയ്ഫ് ആയിരുന്നു..മേനി പ്രദർശനം എന്നതിൽ കവിഞ്ഞു ജാൻവി കപൂറിന് പോലും ഒന്നും ചെയ്യാനില്ല.അനിരുദ്ധ് സംഗീതം ആണെങ്കിൽ ശോകം ചിലപ്പോൾ ഒക്കെ പഴയ തമിഴു സിനിമ പശ്ചാത്തലം കയറി വരുന്നുണ്ട്.


പ്ര.മോ.ദി.സം 

No comments:

Post a Comment