Monday, September 16, 2024

മൈ പെർഫെക്റ്റ് ഹസ്ബൻ്റ്

 


ഇരുപത്തി അഞ്ചു വർഷമായി ഒന്നിച്ചു കഴിയുന്ന മാതൃക ദമ്പതികൾ..തൻ്റെ ഭർത്താവ് സരസ്വതി എന്ന തന്നേയല്ലാതെ  മറ്റൊരു സ്ത്രീയുടെ മുഖത്ത് പോലും നോക്കില്ല എന്ന വിശ്വാസത്തോടെ ജീവിച്ചു പോരുന്നു. എവിടെയും തങ്ങളുടെ ജീവിതത്തെ കുറിച്ച് വാചാകയാവുകയും ചെയ്യുന്നു.



ഇവരുടെ ജീവിതം മക്കൾക്ക് പോലും മാതൃകയായി മാറുമ്പോൾ മൂത്ത മകന് വിവാഹം ആലോചിക്കുന്നു.കേരളത്തിലെ ആലപ്പുഴയില് ഉള്ള കുട്ടിയെ  ഇവർക്ക് ബോധിക്കുന്ന് എങ്കിലും ഈ കല്യാണം വേണ്ട എന്ന് മാതൃക ഭർത്താവ് കട്ടായം പറയുമ്പോൾ സീരിസിൻ്റെ ട്രാക്ക് മാറുകയാണ്.


തൻ്റെ ഭർത്താവ് പെർഫെക്റ്റ് അല്ലെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും അതിനു ഭർത്താവ് നടത്തുന്ന "അതിജീവന" നാടകങ്ങളാണ് സത്യരാജ് നായകനായ സീരീസ് പറയുന്നത്.




വലിയ കമ്പനികൾ സ്വയം സീരീസുകൾ നിർമിച്ചു സ്ട്രീം ചെയ്യുമ്പോൾ ആർക്കും കാണാൻ കൊള്ളാത്ത സിനിമകളും സീരീസൂമെടുത്ത് ഇത്തരം കമ്പനികളെയും   പ്രേക്ഷകരെയും പറ്റിച്ചു കൊണ്ടിരുന്ന "പവർ ഗ്രൂപ്പിന്" ഇപ്പൊൾ  വലിയ അടി കിട്ടിയിട്ടുണ്ട്.



വലിയ തോതിൽ കള്ളപ്പണം വെളുപ്പിക്കാൻ കൂടി ഇത്തരം സിനിമകൾ മലയാളത്തിൽ ധാരാളം ഉണ്ടാക്കിയപ്പോൾ തന്നെ പലരും അതിനു പിന്നിലെ ദുരൂഹതകൾ തിരിച്ചറിഞ്ഞത് ആണ്.

മലയാളത്തിൽ തന്നെ ആശ്ചയിൽ മൂന്നും നാലും തട്ടിക്കൂട്ട് സിനിമകൾ ഇറങ്ങിയ കാലം ഉണ്ടായിരുന്നു..ഒറ്റിട്ടി കമ്പനികൾ പിടി മുറുക്കി യപ്പോൾ അതിനൊരു സമാപനം ആയിട്ടുണ്ട്.



ഇപ്പൊൾ മലയാളത്തിൽ അടക്കം ഇത്തരം കമ്പനികൾ സീരീസ് ,സിനിമകൾ നിർമിക്കുമ്പോൾ അതിൻ്റെ ഒരു  ക്വളിററി പ്രേക്ഷകർക്ക് കിട്ടുന്നുണ്ട്..സീരിയൽ വലിച്ചു നീട്ടൽ സ്വാഭാവികമായി അനുഭവപ്പെടുന്നുണ്ട്


പ്ര.മോ.ദി.സം

Sunday, September 15, 2024

ARM ( അജയൻ്റെ രണ്ടാം മോഷണം)

 



ടോവിനോ തോമസ് എന്ന നടൻ്റെ മുഴുവൻ കഴിവുകളും ഇതുവരെ ആരും ചെയ്യാത്ത തരത്തിൽ  ഊറ്റി എടുത്തു നമ്മളെ  വെള്ളിത്തിരയിൽ ഈ ഓണക്കാലത്ത്  വിസ്മയിപ്പിച്ചു കൊണ്ട്  എല്ലാവർക്കും രസിക്കുവാൻ  ജിതിൻ ലാൽ എന്ന നവാഗത സംവിധായകന് സുജിത് നായരുടെ തിരകഥ കൊണ്ട് കഴിയുന്നുണ്ട്.





യോദ്ധാവായ കേളു നായർ, മോഷ്ട്ടാവായ മണിയൻ, കഥ നടക്കന്ന തൊണ്ണൂറുകളിലെ സാധാരണക്കാരൻ അജയൻ എന്നീ മൂന്നു വേഷത്തിൽ  മൂന്നു വിധത്തിൽ പ്രകടനം നടത്തുന്ന ടോവിനോ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.





മണിയൻ എന്ന കഥാപാത്രമാണ് തിയേറ്ററിൽ കൂടുതൽ  ഓളം സൃഷ്ടിക്കുന്നത്.ശരിക്കും മണിയൻ്റേ കഥ മാത്രം പറഞാൽ പോലും ഒരു സിനിമക്കുള്ള വകയുണ്ട്. തിരക്കഥയില് ഉണ്ടായ ചില ന്യൂനതകൾ സംവിധാന മികവും ടോവിനോയുടെ പ്രകടനവും കൊണ്ട് മറികടക്കാൻ കഴിഞ്ഞിട്ടുണ്ട്.





ഒരു മുത്തശ്ശി കഥയായി അല്ലെങ്കിൽ ഒരു നാടോടി കഥപോലെ മനോഹരമായി പോകുന്ന ചിത്രത്തിൻ്റെ ക്യാമറയും സംഗീതവും ചിത്രത്തിൻ്റെ ഗ്രാഫ് മുകളിലേക്ക് കൊണ്ട് പോകുന്നുണ്ട്.





ചെറിയ സ്ക്രീനിൽ വന്നു കാണാൻ കാത്തുനിൽക്കാതെ ത്രീ ഡിയിൽ തിയേറ്ററിൽ പോയി തന്നെ കാണുന്നതാണ് ഉത്തമം.





സുരഭി ലക്ഷ്മി രണ്ടു കാലഘട്ട ത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ പ്രായമായ വേഷം അത്രക്ക് മികവ് അവകാശപ്പെടാൻ കഴിയില്ല.ഐശ്വര്യ ,രോഹിണി ,കൃതി ഷെട്ടി എന്നിവരാണ് മറ്റു നായികമാർ.





 രണ്ടര മണിക്കൂറിൽ കൂടുതൽ ഉള്ള ചിത്രം ഓണക്കാലത്ത് രസിപ്പിക്കാൻ വിസ്മയിപ്പിക്കാൻ തന്നെയാണ് ലക്ഷ്യമിടുന്നത്..കലാപരമായ മെന്മയെക്കാൾ വാണിജ്യം ലക്ഷ്യമിടുന്ന പാൻ ഇന്ത്യൻ ചിത്രം കളക്ഷനിൽ കോടികൾ വാരി തുടങ്ങിയിട്ടുണ്ട്.


പ്ര.മോ.ദി.സം

Friday, September 6, 2024

ദി ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം(G.O.A.T)

  


വെങ്കട്ട് പ്രഭുവിൻ്റെ ഗ്രയിറ്റസ്റ്റ് സിനിമയല്ല വിജയ്യുടെ തീരെ അല്ല..ഇത്തരം ഒരു സിനിമക്ക് അതും വിജയിയുടെ അവസാന സിനിമ എന്ന തരത്തിൽ പ്രചരിക്കുന്ന സിനിമക്ക് വിജയിക്ക് ഇത്തരം ഒരു സെൻ്റ് ഓഫ് ആയിരുന്നില്ല കൊടുക്കേണ്ടത്.





വിജയ് ആരാധകർക്ക് ഇത് ഒരു അടിപൊളി സിനിമ ആയിരിക്കും..പക്ഷേ മറ്റു രസികർക്ക് ഇതൊരു ബോറൻ പടവും...ആദ്യമായിട്ടാണ് വിജയിയുടെ സിനിമ തിയേറ്ററിൽ പലർക്കും ഒരു അനുഭവം അല്ലാതെ പോകുന്നത്. അത് കൊണ്ട് തന്നെ പലരും ഈ മൂന്നുമണിക്കൂർ കടിച്ചു പിടിച്ചാണ് കണ്ടതും..





വിജയ് ഒരു പാറ്റേൺ നടനാണ്..ഒരിക്കലും മാറാതെ ഒരച്ചിനുള്ളിൽ വാർത്ത സിനിമ മാത്രം ചെയ്യുന്ന ആൾ.അതിൽ നിന്ന് മാറാൻ വിജയിക്ക് കഴിയില്ല അല്ലെങ്കിൽ അയാളുടെ ആരാധകര് അനുവദിക്കില്ല..അയൽ വീട്ടു പയ്യനിൽ നിന്നും സൂപ്പർ സ്റ്റാർ ആയപ്പോൾ വിജയി മാറി പോയി.





വളരെ ഫ്ലേക്സിബിൾ ആയ ഒരു നടനാണ് അദ്ദേഹം..നല്ല തിരക്കഥ കിട്ടിയാൽ അഭിനയിക്കും എന്ന് മുൻപ് തെളിയിച്ചിട്ടുള്ള ആൾ..എന്നിട്ടും ഒരു ചട്ടക്കൂട്ടിൽ ഒതുങ്ങി പോകുകയാണ്.





മുൻപ് മമ്മൂക്കയും ലാലേട്ടനും എന്തിന് ഷരൂക് വരെ ഇത്തരം ചട്ടക്കൂട്ടിൽ ഒതുങ്ങി പോയെങ്കിലും അത് മനസ്സിലാക്കി വിജയകരമായി പുറത്ത് വന്നവർ ആണ് അവർ.അത്ര തന്നെ ടാലൻ്റ് വിജയി എന്ന നടനുണ്ട്..പക്ഷേ തമിഴു സിനിമ അദ്ദേഹത്തെ പുറത്തേക്ക് കടത്ത്വാൻ ശ്രമിക്കുന്നില്ല.




ഇതേ ചട്ടക്കൂട്ടിൽ നിന്നും നൂറും അഞ്ഞൂറും കോടി വാങ്ങി കൊടുക്കുവാൻ വിജയിക്ക് കഴിയുമ്പോൾ റിസ്ക് എടുക്കുവാൻ തമിഴു സിനിമ തയ്യാറാകുന്നില്ല എന്നതാണ് പരമാർത്ഥം.




കഥ എന്തെന്ന് ചോദിച്ചാൽ തായി പാശവും,മക്കൾ പാശവുമോക്കെ ആയി സാധാരണ വിജയി സിനിമയിൽ ഉള്ളത് തന്നെ..ലൊക്കേഷൻ മാറ്റി എന്ന് മാത്രം..സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അല്പസ്വല്പം മാത്രം.




സാധാരണ ബി ജി എം വിജയി ചിത്രങ്ങളുടെ മികവ് ആയിരുന്നു എങ്കിൽ ഇതിൽ അത്രക്ക് ശോകം ആണ്..തിരക്കഥയുടെ പോരായ്മ സ്വന്തം മുതുകിൽ താങ്ങി രസികർക്കു എങ്കിലും കയ്യടിക്കാൻ വിജയ് പെടാപാട് പെടുന്നത് കാണാം.

പ്ര.മോ.ദി.സം



Thursday, September 5, 2024

സൂര്യാസ് സാറ്റർ ഡേ

 

ചെറുപ്പം മുതൽ വഴക്കാളിയായ മകൻ്റെ ചെയ്തികൾ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ അവൻ്റെ അമ്മ അവനെ നല്ല രീതിയിൽ മുന്നോട്ടു പോകുവാൻ ഉപദേശിക്കുന്നു. എല്ലാ ദിവസവും എന്ത് സംഭവിച്ചാലും അതൊക്കെ സഹിക്കണം എന്നും ഒരു ദിവസം മാത്രം സഹിക്കാതെ പ്രതികരിക്കാം എന്നും അമ്മ പറയുംബോൾ ശനിയാഴ്ച ദിവസം അവൻ തിരഞ്ഞെടുക്കുന്നു.







നാനി എന്ന തെലുഗു സൂപ്പർ സ്റ്റാർ തമിഴിലെ എസ് ജേ സൂര്യ എന്നിവർ കൊമ്പ് കോർക്കുന്ന ചിത്രം തനി തെലുഗു ടിപ്പിക്കൽ ചിത്രം ആണെങ്കിലും തട്ട് തകർപ്പൻ സംഘടനങ്ങളും അവതരണ ശൈലി കൊണ്ടും മടുപ്പ് നൽകാതെ മുന്നോട്ട് കൊണ്ട് പോയിട്ടുണ്ട്.




നായകന് ഒത്ത വില്ലൻ വരുമ്പോൾ പ്രേക്ഷകർക്കും വലിയ അളവിൽ  ത്രിൽ ഉണ്ടാകും.ഈ ചിത്രത്തിൻ്റെ മുഖ്യ ആകർഷണം തന്നെ ഇവരുടെ കൊമ്പ്കോർക്കൽ തന്നെയാണ്. കൃത്യമായ കഥ് യൊ അമ്പരിപ്പിക്കുന്ന സസ്പെൻസ് ഒന്നും ഇല്ലെങ്കിലും കാണികൾക്ക് പ്രതീക്ഷിക്കാവുന്ന വിധത്തിൽ തന്നെയാണ് തിരക്കഥയുടെ പ്രയാണം.





കുടുംബ പ്രേക്ഷകരെ കൂടി പരിഗണിച്ച് കൊണ്ട് എഴുതിയ തിരക്കഥ തെലുഗു മാസ്സ് ആണെങ്കിൽ കൂടി ഗാനങ്ങളിൽ,മേനി പ്രദർശനങ്ങളും ഒക്കെ തെലുഗു മസാല കൂട്ടിൽ നിന്നും മാറി സഞ്ചരിച്ചിട്ടുണ്ട്.


പ്ര.മോ.ദി.സം