തമ്മിൽ ഒരു രഹസ്യവും ഇല്ലാത്ത ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം അവർക്കിടയിലേക്ക് ഒരു വ്യക്തി വരുമ്പോൾ നഷ്ട്ടപ്പെട്ടു പോകുന്നതും അത് എങ്ങിനെ എന്ന് പരസ്പരം മനസ്സിലാക്കുമ്പോൾ അവർ പഴയ നിലയിലേക്ക്
എത്തുന്നതുമാണ് സിനിമ.
പി എസ് സി വഴി സര്ക്കാര് ബസ്സിൽ കണ്ടക്ടർ ജോലി ലഭിച്ച കോര വന്നത് കൊണ്ട് എം പാനൽ വനിത കണ്ടക്ടർക്ക് ജോലി നഷ്ടപ്പെടുന്നു.അതവൾക്ക് കൊരയോട് വൈരാഗ്യം സൃഷ്ടിക്കുന്നു എങ്കിലും തനിക്ക് കിട്ടിയ നല്ല മറ്റൊരു ജോലി സ്വീകരിക്കാത്തത് കൊണ്ട് റാങ്കിൽ തൊട്ടു താഴെയുള്ള അവൾക്ക് ആ ജോലി കിട്ടുന്നു. കോര മനഃപൂർവം ചെയ്തത് എന്ന് മനസ്സിലാക്കിയ അവള് കോരയുമായി പ്രണയത്തിൽ ആവുന്നു.
അന്യജാതിയിൽ പെട്ടവർ തമ്മിൽ കല്യാണം കഴിക്കുന്നതിൽ മതങ്ങളിൽ നിന്നും എതിർപ്പ് ഉണ്ടാക്കുന്നു..പിന്നീട് പതിവ് സിനിമാറ്റിക് പ്രകടനങ്ങൾ ..എന്തായാലും ഒടുക്കം വരെ ബോറടി ഇല്ലാതെ കാണാൻ പറ്റിയ ചിത്രമാണ് റാഹേൽ മകൻ കോര.
നല്ല പാട്ടുകൾ കൊണ്ട് ,സംഗീതം കൊണ്ട് കൈലാസ് ചിത്രത്തെ നല്ലൊരു മോഡിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment