Tuesday, April 2, 2024

കൊന്ജുറിങ് കണ്ണപ്പൻ

 



പേരുപോലെ തന്നെ പ്രേത കഥ പറയാൻ തന്നെയാണ് ശ്രമിക്കുന്നത് എങ്കിലും പേടി പ്പിക്കുവാൻ അണിയറക്കാർ ശ്രമിക്കുന്ന ഒരു അവസരം പോലും ഇല്ല..എല്ലാം കോമഡി യില് കൂടി പറയാൻ ആണ് ശ്രമിച്ചത്.



പണ്ടെങ്ങോ സംഭവിച്ച ഒരു ചതി കൊണ്ട് ഒന്നിച്ചു ജീവിക്കുവാൻ പറ്റാതെ പോയ കമിതാക്കൾ ഒരു വലിയ പാലസിൽ കുരുക്കിൽ പെട്ട് കൊല്ലപ്പെടുന്നു.അവർക്ക് മരണപെട്ടിട്ട് പോലും അവരുടെ ആത്മാവിന് അവിടെ നിന്നും രക്ഷപെടുവാൻ കഴിയുന്നില്ല.


പൈപ്പിൽ വെള്ളം വരാത്തത് കൊണ്ട് കിണറിൽ നിന്നും വെള്ളം കൊരുമ്പോൾ കിട്ടുന്ന രൂപത്തിൽ നിന്നും ഒരു തൂവൽ പറിക്കുന്നത് കൊണ്ട് സ്വപ്നത്തില് സംഭവിക്കുന്നത് ഒക്കെ കന്നപ്പൻ്റെ ജീവിതത്തിലും സംഭവിക്കുന്നു. പ്രേതങ്ങളുടെ രക്ഷപെടാൻ അനുവദിക്കാതെ ഇട്ട പൂട്ട് ആയിരുന്നു ഈ രൂപം.




തൂവൽ പറിച്ച ഓരോ വ്യക്തിക്കും അതെ അനുഭവം ഉണ്ടാകുമ്പോൾ അതിൻ്റെ രഹസ്യം തേടി പുറപ്പെടുന്നു ,അതുമായി ബന്ധപ്പെട്ട് പരീക്ഷണം നടത്തുന്നവരെ കണ്ട് മുട്ടുന്നു. അയാളുടെ നിർദേശ പ്രകാരം ഉറങ്ങാതെ ഒന്ന് രണ്ടു ദിവസം എല്ലാവരും ഇരിക്കുന്നു എങ്കിലും ഓരോ കാരണങ്ങൾ കൊണ്ട് പിടി വിട്ടു പോകുന്നു.






ദുരന്തത്തിലേക്ക് പോയെങ്കിലും ചില സൂചനകൾ കൊണ്ട് പ്രേതങ്ങൾ അവരുടെ കഥ പറയുന്നു.

പിന്നീട് പ്രേതങ്ങളുടെ കഥ മനസ്സിലാക്കി വേണ്ടവിധത്തിൽ പ്രതിവിധികൾ ചെയ്തു ഇവരൊക്കെ സ്വപ്ന ലോകത്തിൽ നിന്നും മോചിതയാകുന്നു.


പ്ര.മോ.ദി.സം


No comments:

Post a Comment