Sunday, April 7, 2024

സീക്രട്ട് ഹോം

 



നമ്മുടെ എല്ലാ വീടുകളിലും രഹസ്യങ്ങൾ ഉണ്ടായിരിക്കും..അത് കുടുംബാംഗങ്ങളുടെ ഇടയിൽ മാത്രം ഒതുങ്ങി നിന്നെക്കും..ചിലർക്ക് വ്യക്തിപരമായ ചില രഹസ്യങ്ങൾ ഉണ്ടായേക്കും..വീട്ടുകാരിൽ നിന്നും ഒളിച്ച് വെക്കുന്ന ചില രഹസ്യങ്ങൾ..


അത് വീട്ടിലെ ബന്ധപ്പെട്ട ആൾക്കാർ അറിയുമ്പോൾ അവിടെ പൊട്ടിത്തെറി ഉണ്ടാകും..അതോടെ രഹസ്യം പരസ്യമായി മാറും.



ദമ്പതികൾക്കിടയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ അധികവും വീടുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുകയാണ് പതിവ്..അത് പലത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ആകും..അമ്മായിയമ്മ മരുമോൾ പോര് അത് പലപ്പോഴും വലിയ വിഷയങ്ങൾ ആയി മാറാറുണ്ട്..അത് പിന്നീട് കുടുംബ ബന്ധത്തിൽ തന്നെ വിള്ളൽ ഉണ്ടാക്കും.


ജാര ബന്ധങ്ങൾ ആണെങ്കിൽ തെളിവുകൾ ഇല്ലാത്തത് കൊണ്ട് മാത്രം ഉള്ളിൽ കണക്കാക്കി ജീവിക്കുന്നവരെ കാണാം.അങ്ങിനെ വീടിനുള്ളിലെ രഹസ്യങ്ങൾ പലതും കുടുംബത്തിൻ്റെ നിലനിൽപ്പ് തന്നെ അപകടപ്പെടുത്തുന്ന കാര്യങ്ങളും...



ഐടി പ്രോഫിഷണലായ സരിക ഭർത്താവിനെ വെട്ടി അമ്മായിയമ്മയെയും സ്വന്തം കുഞ്ഞിനെയും കൊന്നു എന്ന വാർത്ത ആർക്കും വിശ്വസിക്കാൻ പറ്റിയില്ല..മാനസിക നില തകർന്നു തടവിലായ അവളുടെ  കൊലയുടെ പിന്നാമ്പുറം ഒരു ടീച്ചർ അവരുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് അന്വേഷിച്ചു കണ്ട് പിടിക്കുമ്പോൾ അതുവരെ ആരും അറിയാത്ത ആ വീട്ടിലെ രഹസ്യങ്ങൾ മനസ്സിലാക്കുന്നത് ആണ് അനിൽ രചിച്ചു  അഭയകുമാർ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം പറയുന്നത്.


പ്ര.മോ.ദി.സം

No comments:

Post a Comment