മിത്ത്മായ് ബന്ധപ്പെട്ട വിവാദങ്ങൾ മുറുകുമ്പോൾ അനൗൺസ് ചെയ്ത ചിത്രം ആയതു കൊണ്ടും ഉണ്ണി മുകുന്ദൻ എന്ന സംഘി ചായ്‌വ് ഉള്ള നടൻ നായകന് ആയതു കൊണ്ട് തന്നെ വലിയ വാർത്ത സൃഷ്ടിച്ച ചിത്രമായിരുന്നു ജയ് ഗണേഷ്.
മിത്ത് ഒക്കെ ഒരു പ്രതേക തരം ചില മതങ്ങളുടെ ആരാധനക്ക് മാത്രം ആണെന്നും ഞമ്മളെ കാര്യം വരുമ്പോൾ പടച്ചോൻ സങ്കൽപ്പം അല്ല അതൊക്കെ ഉള്ളതാണ് എന്നും വൈരുദ്ധ്യാത്മക വാദം പിന്നീട് നമ്മൾ കണ്ടൂ..ഇത്തരം കപട മതേതരവാദികൾ തന്നെയാണ് നാട് കുട്ടിച്ചോറാക്കുന്നത് ..ആത്മാർഥത നിറഞ്ഞ വർഗീയതയെ അത്ര പേടിക്കേണ്ട ഇത്തരം ഒളിച്ച് കടത്തലുകൾ അപകടമാണ്.
വിശ്വാസവും അവിശ്വാസവും രാഷ്ട്രീയവും ഒക്കെ വ്യക്തികളുടെ സ്വാതന്ത്രം ആണ്.അതിൽ പരസ്പരം കൈകടത്തി പ്രശ്നം സൃഷ്ടിക്കാൻ പലരും ശ്രമിക്കും.അതൊക്കെ മുതലെടുപ്പ് മാത്രമാണ്..ഉണ്ണി മുകുന്ദൻ പറഞ്ഞതുപോലെ അയാളുടെ ഓരോ ചിത്രം വരുമ്പോൾ ഓരോരോ പുതിയ വിവാദം ചില തൽപരവർഗ്ഗം ഉണ്ടാക്കും.അതൊന്നും താൻ മൈൻഡ് പോലും ചെയ്യാറില്ല.ഹിന്ദു അജണ്ട വിറ്റഴിക്കാൻ അല്ല ഞാൻ സിനിമ ചെയ്യുന്നതും.
ഈ വെക്കേഷന് കുട്ടികളുമായി കൂടുതൽ കണക്ട് ചെയ്ത ചിത്രത്തിന് തിയേറ്ററിൽ വല്യ ചലനം ഉണ്ടാക്കാൻ കഴിയുന്നില്ല എങ്കില് ഈ ചിത്രത്തെ നശിപ്പിക്കാൻ പിന്നിൽ ഒരു അജണ്ട ഉണ്ട്..മലയാള സിനിമയെ നശിപ്പിക്കുന്നു ഇത്തരം പ്രവണതകൾ. ഇതിലും തല്ലിപ്പൊളി ചിത്രങ്ങൾ ഇവിടെ നല്ല നിലയിൽ ഓടിയത് കൂടി ചേർത്ത് വായിക്കണം.അതിൻ്റെ പിന്നിലെ ആളുകളെ ശ്രദ്ധിച്ചാൽ പലതും മനസ്സിലാക്കാം.
ഇത് നിങൾ ഉദ്ദേശിക്കുന്ന ഗണേശൻ്റെ കഥയല്ല. ഗണേശൻ എന്ന ആക്സിഡൻ്റ് മൂലം അരക്ക് താഴെ തളർന്നു വീൽ ചെയറിൽ ആയി പോയെങ്കിലും ജീവിതം മറ്റാരെയും അമിതമായി ആശ്രയിക്കാതെ മുന്നോട്ട് കൊണ്ടു പോകുന്ന വ്യക്തിയുടെ കഥയാണ്.
വീൽ ചെയറിൽ ആയി പോയത് കൊണ്ട് അയാൾക്ക് ചെയ്യാവുന്ന ജോലികൾക്ക് പരിമിതികൾ ഉണ്ട്..അത് മനസ്സിലാക്കി തന്നെയാണ് അയാള് ഓരോന്നും ചെയ്യുന്നത്.അത് തിരക്കഥയുമായി നല്ല നിലയിൽ രഞ്ജിത്ത് ശങ്കർ കണക്ട് ചെയ്തിട്ടുമുണ്ട്.
പലപ്പോഴും തൻ്റെ ശരീരത്തിൻ്റെ അവസ്ഥ കൊണ്ട് വേവലാധി പെടുന്നു എങ്കിൽ കൂടി കമ്പ്യൂട്ടർ രംഗത്ത് അസാമാന്യ കഴിവ് തെളിയിച്ച് അയാള് കാർട്ടൂൺ ഉണ്ടാക്കിയും പത്രത്തിൽ ഡിസൈൻ ചെയ്തു കൊണ്ടും ഓരോരോ കാര്യങ്ങളിൽ വിജയിക്കുകയാണ്.
ഒരു ജന്മദിനത്തിൽ അയാളുടെ അശ്രദ്ധ കൊണ്ട് കൂടി തട്ടി കൊണ്ടുപോയ തൻ്റെ കുഞ്ഞ് സുഹൃത്തിനെ രക്ഷിക്കുവാൻ വേണ്ടി ഗണേഷ് തൻ്റെ കമ്പ്യൂട്ടർ പരിജ്ഞാനം ഉപയോഗപ്പെടുത്തി സൂപ്പർ ഹീറോ ആയി മാറുന്നതാണ് സിനിമ.അതിനു എടുക്കുന്ന റിസ്കും പോലീസിനെ സഹായിക്കാൻ അയാള് ചെയ്യുന്നതൊക്കെ തെറ്റിധരിക്ക പ്പെടുമ്പോൾ അയാള് വീണ്ടും തകർന്നു പോകുന്നുണ്ട്.
വീൽ ചെയറിൽ ഇരുന്നു കൊണ്ട് അങ്ങിനെ ആയിപോയ ഒരാളായി മാറാൻ ഉണ്ണിക്ക് കഴിഞ്ഞിട്ടുണ്ട്.അതിനു അവരെ നിരീക്ഷിച്ചു നല്ല ഗൃഹപാഠം ചെയ്തിരിക്കുന്നു എന്നു തീർച്ച.
ബാക് ഗ്രൗണ്ട് മ്യൂസിക് കൊള്ളാം എങ്കിലും കുറെ സൂഷിൻ ശ്യാംമിൻ്റെ മലയാള ചിത്രങ്ങളിൽ നിന്ന് കടം കൊണ്ടതാണ് എന്ന് തോന്നിപ്പിക്കും.മിനിമം ഗ്യാരണ്ടി ചിത്രങ്ങളുടെ സംവിധായകൻ രഞ്ജിത്ത് ശങ്കർ ഇത്തവണയും മോശമാക്കിയില്ല.
പ്ര.മോ.ദി സം
No comments:
Post a Comment