ഒരാളെ മനസ്സിലാകുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് നമ്മുടെ ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ വലിയൊരു ടാസ്ക് തന്നെയാണ്....
കോളേജ് കാലം തൊട്ടു ഒന്നിച്ചു പഠിച്ചു മനസ്സിലാക്കി
പ്രെമിച്ചവർക്ക് അന്നേരം ഒളിക്കാൻ ഒന്നും ഇല്ലായിരുന്നു..ദിവസേന കണ്ടുമുട്ടാൻ മാത്രം മണിക്കൂറുകൾ കാത്തു നിന്നവർക്ക് ഇടയിൽ രഹസ്യങ്ങൾ ഒന്നും ഇല്ലായിരുന്നു.
കോളേജ് ജീവിതം കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞപ്പോൾ അവരുടെ ബന്ധം ശക്തമായി ആരു വർഷം നിലനിന്നിരുന്നു എങ്കിലും അയാളുടെ ചില കൈകടത്തലുകൾ അവൾക്ക് അസഹ്യമായി തുടങ്ങി..എവിടെയെങ്കിലും വരുന്നതിനും പോകുന്നതിനും സുഹൃത്ത് ബന്ധങ്ങൾക്കും ഒക്കെ കൃത്യമായ ടാർഗറ്റ് വെച്ച് അവളെ ഇരിറ്റെറ്റു ചെയ്യാൻ തുടങ്ങിയപ്പോൾ അവള് മനസ്സുകൊണ്ട് അകലാൻ തുടങ്ങി.
പലതവണ ക്ഷമിച്ചു എങ്കിലും നാൾക്കുനാൾ അവൾക്ക് അയാള് ഒരു ബാധ്യതയായി മാറി കൊണ്ടിരുന്നു.അവളോടൊപ്പം പങ്കെടുക്കുന്ന സൗഹൃദ സദസ്സുകൾ അയാള് കുളമാക്കി കൊണ്ടിരുന്നു. മൊത്തത്തിൽ പറഞാൽ നമ്മുടെ ആഷിക് അബുവിൻ്റെ "മാത്തനെ" പോലെ ഒരു കഥാപാത്രം..
എൻ്റെ ലവർ ഇങ്ങിനെ ചെയ്യണം അങ്ങിനെ ചെയ്തു കൂടാ...ഇതിലെ പോകണം അതിലെ പോകരുത് എന്ന ലൈൻ..
പിന്നീടുള്ള അവളുടെയും പ്രേമം തലയ്ക്കു പിടിച്ചു ചെയ്യുന്നത് എന്തെന്ന് ചിന്തിക്കാത്ത അവൻ്റെയും കഥയാണ് ലവർ..മണികണ്ഠൻ എന്ന് വളർന്നു വരുന്ന തമിഴിലെ നായകൻ ശരിക്ക് തകർത്തു അഭിനയിച്ചിട്ടുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment