***പ്രേക്ഷകരുടെ പൾസ് അറിയുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് വിനീത് ശ്രീനിവാസൻ.ഈ ചിത്രത്തിൽ എന്താണ് പുതിയതായിട്ടും സ്പെഷ്യൽ ആയിട്ടും ഉള്ളത് എന്ന് ചോദിച്ചാൽ ഒന്നുമില്ല...എന്നാല് സിനിമ മുഴുവൻ പുതുമയുള്ള സ്പെഷ്യൽ ചിത്രം ആയിട്ട് മാറ്റിയിട്ടുണ്ട് സകലകലാ വല്ലഭൻ ആയ വിനീത് ശ്രീനിവാസൻ.അത് കൊണ്ട് തന്നെയാണ് നിറഞ്ഞ കയ്യടി നേടി ചിത്രം മുന്നേറുന്നത്.
***ഇതിൽ അവസാന രംഗത്തിൽ പ്രണവ് ,ധ്യാൻ ശ്രീനിവാസനോട് ചോദിക്കുന്നുണ്ട്..നമ്മൾ ഒന്നിച്ചു സിനിമ ചെയ്യാൻ എന്തേ ഇത്ര വൈകി എന്ന്...അത് നമ്മൾ ഓരോ പ്രേക്ഷകനും ഈ സിനിമ കഴിയുമ്പോൾ മനസ്സിൽ ചോദിക്കുന്ന ചോദ്യമാണ്..അത്ര ഗംഭീര കെമിസ്ട്രി ആണ് ഇവർ തമ്മിൽ..പണ്ടത്തെ ലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് പോലെ...
****ഗോഡ് ഫാദർ ഇല്ലാതെ ഒറ്റക്ക് വഴിവെട്ടി മലയാള സിനിമയിലേക്ക് വന്നു തൻ്റേതായ ഇരിപ്പിടം കരസ്ഥമാക്കിയ നിവിൻ പോളിയുടെ അഴിഞ്ഞാട്ടം ആണ് പകുതിക്ക് ശേഷം...ശരിക്കും പറഞാൽ ഈ സിനിമ ഏറെ ഗുണം ചെയ്യുക നിവിന് കൂടിയാണ്..
*"**മട്ടാഞ്ചേരി മാഫിയയുടെ പിടിയിൽ ആണ് മലയാള സിനിമ എന്നതിനെയും ഇൻ്റർവ്യൂ കൊണ്ട് സ്റ്റാർ ആയ ധ്യാനിനേയും സിനിമ കഴിഞ്ഞാൽ ടൂർ പോകുന്ന പ്രണവിനെയും നിവിനെ ബോഡി ഷെയിമിങ് ചെയ്യുന്ന മാധ്യമങ്ങളെയും കണക്കിന് സിനിമ വിമർശിക്കുന്നുണ്ട്.
***സിനിമയുടെ കാര്യങ്ങളൊക്കെ നേരിട്ട് പോയി കാണുന്നതാണ് ആസ്വാദനത്തിന് നല്ലത്..ഈ വെക്കേഷന് ഈ ഉത്സവ സീസണിൽ ഈ ചിത്രം അല്പം നീള കൂടുതൽ കൊണ്ടുള്ള ലാഗ് ഉണ്ടെങ്കിൽ കൂടി ഒരിക്കലും നിങ്ങളെ നിരാശ പെടുത്തില്ല.ഒരു സിനിമയിൽ പാട്ട് എങ്ങിനെ ഉൾപ്പെടുത്തണം എന്നത് വിനീതിനെ കണ്ട് പഠിക്കണം മറ്റു സംവിധായകർ.
പ്ര.മോ.ദി.സം
..
No comments:
Post a Comment