ലോകത്ത് എല്ലായിടത്തും ജനങ്ങൾ നവോത്ഥാനം കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ഇപ്പോഴും ചിലർ പാരമ്പര്യത്തിൽ മാത്രം മുറുകെ പിടിച്ചു കൊണ്ടിരിക്കുകയാണ്..അത് എല്ലാ മതങ്ങളിലും കാണാം..നമ്മുടെ സംസ്കാരം അടിയറവെക്കാതെ പുതിയ കാലത്തിനു ഒന്നിച്ചു സഞ്ചരിക്കുവാൻ നമ്മൾ തയ്യാറാവണം.
ചരിത്രത്തിൽ ആദ്യമായി വിശ്വസുന്ദരി ആകുവാൻ സൗദിയിൽ നിന്നുള്ള പൗരയും ഇത്തവണ പങ്കെടുക്കൂനുണ്ട്. ഹറാം ആയിരുന്നു അവർക്ക് ഇത്തരം മത്സരങ്ങൾ..പുതിയ കാലത്തിനു ഒന്നിച്ചു മത്സരിക്കുവാൻ അവിടുത്തെ ഭരണാധികാരികൾ ഒരുക്കുന്ന നൂതന പരിഷ്കാരങ്ങൾക്കു കയ്യടിക്കാൻ നമ്മുടെ നാട്ടിലെ ജനതക്കും കഴിയട്ടെ..
****സ്വർണ വില അര സെഞ്ചുറി കഴിഞ്ഞു കുതിക്കുകയാണ്..ഈ ഉത്സവ സീസണിൽ സ്വർണം ധാരാളം ചിലവാകും.
പ്രൗഡിയുടെ അടയാളമായി സ്വർണം കൊണ്ട് കല്യാണത്തിന് മകളെ ഒരുക്കുവാൻ ഇരിക്കുന്നവർക്ക് കൈ പൊള്ളും.
**** +92 വിൽ തുടങ്ങുന്ന ഫോണിൽ നിന്നും വരുന്ന സന്ദേശങ്ങൾക്ക് മറുപടി കൊടുക്കരുത്.ഇത് സർക്കാരിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞു നിങ്ങളുടെ വിവരങ്ങൾ ചോർത്തുന്ന നൂതന തട്ടിപ്പ് സംഘങ്ങൾ ആണ്..ഇവർ ആധാർ വിവരങ്ങൾ,ബാങ്ക് വിവരങ്ങൾ ,പാസ്വേഡ് തുടങ്ങി പലതും കൈക്കലാക്കാൻ വേണ്ടിയുള്ള തട്ടിപ്പ് സംഘങ്ങൾ ആണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
****ഇന്ത്യയുമായി കോർത്തത് കൊണ്ട് മാലി ദ്വീപിന് കിട്ടിയത് മുട്ടൻ പണിയാണ്.സന്ദർശകരോക്കെ കുറഞ്ഞത് കൊണ്ട് വലിയ പ്രതിസന്ധി നേരിടുകയാണ്.അത് കൊണ്ട് ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുൻ പ്രസിഡൻ്റ് ഇപ്പോഴത്തെ പ്രസിഡൻ്റിന് ഉപദേശം നൽകിയിരിക്കുന്നു.ഇന്ത്യക്ക് നൽകാനുള്ള 400 മില്യൺ ഡോളറിന് ഇളവു ആവശ്യപ്പെട്ടില്ല എങ്കിൽ മാലിക്ക് കനത്ത ആഘാതം വരുമെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.
***ഇടവേളക്ക് ശേഷം തിരഞ്ഞെടുപ്പ് നടന്ന JNU മുഴുവൻ പ്രധാന സീറ്റുകളും
ഇടതുകക്ഷികളുടെ കുട്ടികൂട്ടം എബിവിപി എന്ന വൻ ശക്തിയെ പരാജയപ്പെടുത്തിയത് ഇന്ത്യാ ഉണരുന്നതിൻ്റെ കാഹളം ആണെന്ന് ഒരു പ്രമുഖ നേതാവ് പറയുകയുണ്ടായി...വാക്കും പ്രവൃത്തിയും രണ്ടു വഴിക്ക് പോകുന്ന ഇടതു പക്ഷത്തിന് മുൻപ് ഇതിലും നല്ല അവസരം ഉണ്ടായിട്ടു ഇന്ത്യയെ ഉണർത്താൻ പറ്റിയിട്ടില്ല..എന്നിട്ടാണ് പിള്ളേർ ജയിച്ചപ്പോൾ ...പഠിക്കുമ്പോൾ എസ്എഫ്ഐ തുടങ്ങിയ ഇടതു പക്ഷ ചായ്‌വ്വുള്ളവർ വളർന്നു ബുദ്ധി ഉറക്കൂംപോൾ മാറി ചിന്തിക്കുന്നത് വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണ്.
*****ഏഷ്യയിൽ ഏറ്റവും കൂടുതൽ മഹാകോടീശ്വരൻമാർ ഉള്ള നഗരമായി മുംബൈ മാറിയിരിക്കുന്നു..ബയ്ജിങ് ആണ് പുറംതള്ളി പോയത്. മൊത്തം കോടീശ്വരന്മാരുടെ കണക്കിൽ ചൈന ആണ് മുന്നിൽ.ഇന്ത്യയിൽ കോടീശ്വരന്മാർ വർദ്ധിച്ചു വരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
***നൂറ്റി മുപ്പതു പേരെ കൊന്നു അതിലധികം പേരെ അത്യഹിതത്തിൽ ആക്കിയ ഇസ്ലാമിക് തീവ്രവാദിയെ റഷ്യ ജനനേന്ദ്രിയത്തിൽ ഷോക്ക് അടിപ്പിച്ചും ചെവി മുറിച്ചു പീഡിപ്പിക്കുന്നു എന്ന് പരാതി. ഇങ്ങിനെ കുറെ
മൈഗുണാപ്പൻമാർ ഉണ്ട്. തീവ്രവാദികൾക്ക് വേണ്ടി മനുഷ്യാവകാശമൊക്കെ പറഞ്ഞു നടക്കുന്ന ആൾക്കാർ. ഈ തെണ്ടി പരക്ഷകൾ ഉണ്ടാക്കി വെച്ച ദുരന്തം ഇത്തരക്കാർ ഒരിക്കലും കാണുന്നില്ല.ഇവർ സ്വന്തം മതത്തിൻ്റെ മരണം മാത്രം കണ്ട് ദുഃഖിക്കുന്നവർ ആണ്..ഗാസക്കു വേണ്ടി ശബ്ദം ഉയർത്തിയവർ റഷ്യക്ക് വേണ്ടി മൗനം പാലിക്കുന്നത് അപകടമാണ്.
******ഇന്ത്യൻ റെയിൽവേ കഴിഞ്ഞ വർഷം 2.56 ലക്ഷം കോടി വരുമാനം ഉണ്ടാക്കിയിരിക്കുന്നു.കഴിഞ്ഞ വർഷത്തേക്കാൾ പത്ത് ശതമാനം അധികം വരുമാനം ആണ് ഉണ്ടാക്കിയത്.
മുംബൈയിൽ നിന്ന് വാരണാസിയിലേക്ക് പോകുന്ന കാമയാണി എക്സ്പ്രസിൽ പ്രസവിച്ച ഇരുപത്തിനാല്കാരി കുട്ടിക്ക് കാമയാണി എന്ന് പേര് നൽകി.കോച്ചിൽ ഉള്ളവരുടെയും റെയിൽവേയുടെയൊക്കെ കൃത്യമായ ഇടപെടലുകൾ കൊണ്ട് അമ്മയും കുഞ്ഞുമോക്കെ സുഖമായിരിക്കുന്നു.
****അടുത്ത മഹായുദ്ധം വെള്ളത്തിന് വേണ്ടിയായിരിക്കും എന്ന പ്രവചനം ഫലിക്കുന്നത് പോലെയുണ്ട്.ബാംഗ്ലൂർ വെള്ളത്തിന് വേണ്ടി കേഴുകയാണ്. കാറ് കഴുകിയും ചെടി നനച്ച് ഒക്കെ വെള്ളം പാഴാക്കി കളഞ്ഞ ഇരുപത്തിരണ്ട് കുടുംബങ്ങള്ക്ക് സര്ക്കാര് പിഴ ചുമത്തി..
ഇത്തരം പ്രവണതകൾ തുടർന്നാൽ പിഴ ഭയങ്കരമായി കൂടാനും സാധ്യതയുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment