അശോക് ശെൽവൻ എന്ന നടനെ കുറിച്ച് മുൻപ് പറഞ്ഞിട്ടുണ്ട്.. സിനിമകളുടെ കാസ്റ്റിംഗ് തന്നെയാണ് അദേഹത്തിൻ്റെ കരിയറിൽ ഏറെ ഗുണം ചെയ്യുന്നതും നന്നായി മുന്നോട്ട് കൊണ്ട് പോകുന്നതും..
ഈ ചിത്രവും ഫീൽ ഗുഡ് മൂവി ആണ്..ചിലപ്പോൾ ഒക്കെ ക്ലീഷെ വരുമെന്ന് തോന്നിപ്പിക്കും എങ്കിലും സംവിധായിക പ്രിയ അതൊക്കെ വഴി തിരിച്ചു വിട്ടു നല്ല രീതിയിൽ ആസ്വദിക്കുവാൻ വേണ്ടവിധത്തിൽ ചെയ്തു വെച്ചിട്ടുണ്ട്..
നിർമാതാവ് കൂടിയായ യുവൻ ശങ്കർ രാജയുടെ സംഗീതവും ബി ജി എം കൂടി ആകുമ്പോൾ സിനിമ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.
ചെറുപ്പത്തിൽ തന്നെ ഒരു പെണ്ണ് കാരണം എതിരാളികൾ ആയ രണ്ടു പേര് റീ യൂണിയൻ സമയത്ത് തമ്മിൽ കാണുകയും പ്രശ്നങ്ങൾ ഒക്കെ പറഞ് തീർത്തു വീണ്ടും സുഹൃത്തുക്കൾ ആയി മാറുന്നു.മാത്രമല്ല സെറ്റിൽ ആവൻ ഒരാള് മറ്റവനെ ചെന്നൈയിലേക്ക് കൊണ്ട് വരികയും ചെയ്യുന്നു..
അവർക്ക് ഇടയിലേക്ക് സുഹൃത്തായി ഒരു പെണ്ണ് വന്നു കയറുമ്പോൾ അവരുടെ ഇടയിൽ വീണ്ടും ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ.പെണ്ണിൻ്റെ പിന്നിലെ സസ്പെൻസും ഇവർ എങ്ങിനെ എതിരാളികൾ ആയി എന്നതൊക്കെ വിവരിക്കുമ്പോൾ സിനിമ വേറെ തലത്തിലേക്ക് മാറുന്നു.
മൊത്തത്തിൽ രണ്ട് മണിക്കൂർ ചിലവഴിച്ചു ആസ്വദിക്കുവാൻ നേരം ഉള്ളവർക്ക് പറ്റിയ സിനിമ യാണ്.മലയാളത്തിലെ ഐശ്വര്യ ലക്ഷ്മിയെ നായികയാക്കിയിട്ടുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment