തൻ്റെ കുടുംബത്തിന് വേണ്ടി ജീവിതം തന്നെ മാറ്റി വെക്കുന്ന കുറെയേറെ പേര് നമ്മുടെ ചുറ്റിലും ഉണ്ട്..അത് പല കാരണങ്ങൾ കൊണ്ടാകാം സ്നേഹം കൊണ്ടാകാം,ബാധ്യത ആകാം അങ്ങിനെ പലതരം വിഷയങ്ങൾ.
തൻ്റെ കുടുംബത്തിലെ എല്ലാവരെയും പൊന്നുപോലെ നോക്കുന്ന ഗോവർദ്ധൻ കല്യാണത്തെ കുറിച്ച് പോലും ചിന്തിക്കുന്നില്ല..സഹോദരന്മാരുടെ കുടുംബത്തോടൊപ്പം അമ്മയോടൊപ്പം കഴിയുന്ന അയാൾക്ക് അതിൽ പരം സന്തോഷം ഒന്നും ഇലയൊരുന്നൂ.
അയാളുടെ വീടിന് മുകളിൽ ഒരു കോളേജ് വിദ്യാർത്ഥിനി താമസിക്കുവാൻ വരുമ്പോൾ അയാളുടെ കുടുംബത്തിൻ്റെ ജീവിത ക്രമം മാറുകയായിരുന്നു.പിന്നീട് അവളുടെ ഉദ്ദേശ്യം കൂടി മനസ്സിലായപ്പോൾ അയാൾക്ക് പിടിവിട്ടു പോകുകയായിരുന്നു.
വിജയ് ദേവരകൊണ്ടെ നായകനായ പുതിയ ചിത്രം എല്ലാവർക്കും ആസ്വദിച്ചു കണ്ടിരിക്കാൻ പറ്റിയത് തന്നെയാണ്.തെലുങ്ക് മസാല അധികം പുരട്ടി കൊഴുപ്പിക്കാതെ കുടുംബങ്ങള്ക്ക് ഒന്നിച്ചിരുന്ന് കാണാൻ പറ്റിയ ചിത്രം തന്നെയാണിത്.
പരശുറാം സംവിധാനം ചെയ്ത ചിത്രത്തിന് ഗോപി സുന്ദറിൻ്റെ സംഗീതം.
പ്ര.മോ.ദി.സം
No comments:
Post a Comment