തൻ്റെ നാട്ടിലെ ജനങ്ങൾ കുടിവെള്ളത്തിന് വേണ്ടി അലയുമ്പോൾ ഭരണാധികാരികൾ അത് കാണാതെ പോകുമ്പോൾ രണഗൽ എന്ന കുട്ടി തൻ്റെ അച്ഛൻ പലപ്രാവശ്യം പരാതി കൊടുത്തീട്ടും നടപടി എടുക്കാത്ത ഓഫീസ് ബോംബിട്ടു ആറ് പേരെ കൊല്ലുന്നു.
അസാധാരണ കേസിൽ ഇരുപത്തിയൊന്ന് വർഷത്തെ ജയിൽവാസത്തിന് ശേഷം തൻ്റെ ഗ്രാമം റൊണപുറയിൽ എത്തുന്ന അദ്ദേഹം ജയിലിൽ നിന്നും പഠിച്ചു പാസായ. അഭിഭാഷകവൃത്തി ചെയ്യുന്നു.
നാട്ടുകാരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് ഒരു സ്റ്റീൽ കമപ്‌നിയിലെ യൂണിയൻ പ്രശ്നവുമായി ഇടപെടേണ്ടി വരുമ്പോൾ കമ്പനി മുതലാളിയായി കോർക്കുന്നു.
തന്നെ എതിർത്തവരെ ഒക്കെ കൊന്നു തള്ളിയ മുതലാളിയുടെ അതെ പാതയിലൂടെ മുതലാളിക്ക് എതിരെ പട നയിക്കുന്ന അദ്ദേഹത്തിന് കുടുംബത്തിലെ പലതും നഷ്ടപ്പെട്ടു എങ്കിലും ജനങ്ങൾക്ക് ഒപ്പം നിന്ന് പോരാടുന്നു.
വിജയ് ,ബാലയ്യ ചിത്രങ്ങള് പോലെ നടക്കില്ല എന്നുറപ്പുള്ള കുറെ സംഭവങ്ങൾ ചിത്രത്തിൽ ഉണ്ടെങ്കിലും ഒരു മാസ് എൻ്റർടെയിനർ ആയി രവി ബസൂരയുടെ സംഗീതത്തിൻ്റെ അകമ്പടിയിൽ ആസ്വദിക്കാം.
ശിവരാജ് കുമാർ നായകനായ ഈ കന്നഡ മൊഴിമാറ്റ സിനിമ മഫ്തി എന്ന ചിത്രത്തിൻ്റെ സിക്വൻസ് ആയി വരുന്നത് കൊണ്ട് തന്നെ അടുത്ത ഭാഗവും ഉണ്ടാകും എന്ന സൂചനയൊടെയാണ് അവസാനിക്കുന്നത്.
പ്ര.മോ.ദി.സം
No comments:
Post a Comment