Monday, March 17, 2025

ഒരുബെട്ടവന്‍

 


അന്യസംസ്ഥാന തൊഴിലാളികളെ അതിഥികള്‍ ആയി കണ്ടു അവര്‍ക്ക് ജോലിയും കൂലിയും മറ്റു സൌകര്യങ്ങളും കൊടുത്ത്  സംരക്ഷിക്കുന്ന നാടാണ് നമ്മുടേത്‌.അവരെകൊണ്ട് 'നാട്ടില്‍' മാത്രം  അധ്വാനിക്കുവാന്‍ മടിയുള്ള മല്ലൂസിനു വളരെ നല്ല ഉപകാരം ഉണ്ടെങ്കില്‍ പോലും അതെ പോലെ തന്നെ ഉപദ്രവങ്ങളും ഉണ്ട്. നമ്മള്‍ ഇന്ന് അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമായ ലഹരി സാധനങള്‍ ഇവിടെ എത്തിക്കുന്നതില്‍ അവര്‍ക്ക് നല്ലൊരു ശതമാനം പങ്കുമുണ്ട് എന്നത് വിസ്മരിക്കരുത് .


ഇവരെ വെച്ച് മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയകാര്‍ അടക്കം ഇതൊന്നും സമ്മതിച്ചു തരില്ലെങ്കില്‍ പോലും കേരളത്തില്‍ നടക്കുന്ന വലിയൊരു ശതമാനം ക്രിമിനല്‍ പ്രവര്‍ത്തനത്തിലും ഇവരുടെ പങ്കു നിഷേധിക്കുവാന്‍ കഴിയില്ല.വ്യക്തമായ ഊരോ പേരോ ഇല്ലാത്ത നമ്മുടെ രാജ്യത്തു ഉള്ളവര്‍ തന്നെയാണോ എന്ന് പോലും സംശയിക്കുന്ന ഇവരെ കുറിച്ച് അധികാരികള്‍ക്കും വല്യ നിശ്ചയം ഇല്ല.നല്ല പോലെ കൊടുക്കുന്ന പൈസക്ക്  പണിയെടുക്കുന്നവര്‍ ആയതു കൊണ്ട് തന്നെ ഇവരെ അങ്ങിനെ തള്ളി കളയുവാനും നമുക്ക് പറ്റില്ല.ചെറിയൊരു ശതമാനം മാത്രമാണ് ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ എങ്കില്‍ കൂടി അവരെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഇനിയും നമുക്കില്ല .നമ്മുടെ നാട്ടില്‍ ഒരു രേഖയും ഇല്ലാതെ കഴിഞ്ഞ ബംഗ്ലാദേശികളെ പിടിച്ചതും ഇവര്‍ക്കിടയില്‍ നിന്നാണ് .


ജാഫര്‍ ഇടുക്കി എന്നാ കലാകാരനെ നമുക്ക് അറിയാം.പല ചിത്രങ്ങളില്‍ തനിക്കു കിട്ടിയ വേഷം വളരെ ഭംഗിയായി ചെയ്യുന്ന നടന്‍.



സിനിമ ശരിയായി ഇനിയും അദ്ദേഹത്തെ  ഉപയോഗിചിട്ടില്ല.അപാര റേഞ്ച് ഉള്ള കലാകാരന്‍ ആണെങ്കിലും ചില ചിത്രങ്ങളില്‍ അദ്ദേഹത്തിന്‍റെ അഭിനയത്തിന്റെ മിന്നിമറയല്‍ കാണുന്നു   എങ്കിലും ഒരു മുഴുനീള കഥാപാത്രം ലഭിച്ചത് വിരളമാണ് .

ഇന്ദ്രന്‍സ് എന്ന നടന്‍ തന്റെ റേഞ്ച് തെളിയിച്ചു മലയാളികള്‍ക്ക് പ്രിയപെട്ടവര്‍ ആയവരാണ്‌.ചെയ്യുന്ന ഓരോ വേഷത്തിലും തന്റെ മുദ്ര പതിപ്പിച്ച കലാകാരന്‍.സ്വതസിദ്ധമായ തന്റെ അഭിനയം കൊണ്ട് നമ്മുടെ ഹൃദയത്തില്‍ കയറികൂടിയ ആള്‍ .


കോമഡി കൈകാര്യം ചെയ്താണ് രണ്ടുപേരും മലയാള സിനിമയില്‍ എത്തിയത് എങ്കിലും ഇന്ന് അവര്‍ ഗൗരവമുള്ള റോളുകള്‍ ചെയ്തു മുന്നോട്ടു പോകുകയാണ് .ഇവര്‍ രണ്ടു പേരും ഒരുബെട്ടു ഇറങ്ങിയിരിക്കുന്ന ചിത്രമാണ് ഇത്.സ്ക്രീന്‍ സ്പേസ് ജാഫറിനു ആണ് കൂടുതല്‍ എങ്കിലും നക്സല്‍ കേളുവായി ഇന്ദ്രന്‍സും തര്‍ക്കുന്നുണ്ട്.


അമ്മയും അച്ഛനും നഷ്ട്ടപെട്ടപ്പോള്‍ ആക്രി പെറുക്കി ജീവിക്കുന്ന  വല്യച്ചനൊപ്പം ജീവിക്കുന്ന മിഴി എന്ന കൊച്ചു കുട്ടിയുടെ തിരോധാനവും അതിനെ കുറിച്ചുള്ള അന്വേഷണവും അതിനു പിന്നിലുള്ളവരെ കുറിച്ചുള്ള വെളിപ്പെടുത്തലും ഒക്കെ പറഞ്ഞു പോകുന്നത് സാധാരണ പോലെ തന്നെയാണ് എങ്കിലും ജാഫറിന്റെയും ഇന്ദ്രന്സിന്റെയും സാന്നിധ്യം കൊണ്ട് നമ്മളെ  പിടിചിരുത്തുന്നുണ്ട് .


പൈസയും നല്ലൊരു വക്കീലും ഉണ്ടെങ്കില്‍ എത്ര വല്യ കേസ് ആണെങ്കിലും പുഷ്പ്പം പോലെ ഇറങ്ങി വരാം എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നുണ്ട് ഈ ചിത്രത്തില്‍.നമ്മുടെ നീതിന്യായ വ്യവസ്ഥ  പൊളിച്ചു എഴുതുവാന്‍     സമയമായി എന്നത് ഒന്ന് കൂടി നമ്മളെ ഈ ചിത്രം ഓര്‍മിപ്പിക്കുന്നു .അര്‍ഹിക്കുന്ന ശിക്ഷ പല കാര്യത്തിലും ഇല്ല എന്നത് കുറ്റവാളികളെ കൂടുതല്‍ സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നു. 

കുറ്റവാളികള്‍ക്ക് ജയിലില്‍ ചിക്കനും മട്ടനും കൊടുത്ത് പോഷിപ്പിച്ചു ,കൂടുതല്‍ നല്ല ഭക്ഷണം കിട്ടേണ്ട  പഠിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പയറും കഞ്ഞിയും കൊടുക്കുന്ന അവസ്ഥയില്‍ നിന്ന് നമ്മുടെ സിസ്റ്റം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


പ്ര.മോ.ദി.സം

No comments:

Post a Comment