മാസാമാസം എണ്ണി ചുട്ട അപ്പം പോലെ ചെറിയ വരുമാനം ഉള്ളവന്റെ അവസ്ഥ പലപ്പോഴും പരിതാപകരമാണ്.എന്തെങ്കിലും ചെലവ് ഇടയില്‍ കയറി വന്നാല്‍ ആ മാസം പെട്ട് പോയത് തന്നെ ..വളരെ സന്തോഷത്തോടെ കൂട്ടുകാര്‍ക്ക് ഒന്നിച്ചു അടിച്ചു പൊളിച്ചു ജീവിച്ചു വന്ന അഭിക്കു ചില പ്രശ്നങ്ങള്‍ കാരണം സ്നേഹിച്ച അന്യ ജാതിയില്‍ പെട്ട പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വരേണ്ടി വന്നു .
വീട്ടുകാരുടെ സമ്മതം ഇല്ലെങ്കിലും അവര്‍ കുത്തുവാക്കുകള്‍ കേട്ട് ജീവിച്ചു വന്നു.പഴയ വീടും വീട്ടുകാരുടെ ഇഷ്ട്ടവും ആവോളം നോക്കിയെങ്കിലും തനിക്കു കിട്ടുന്ന വരുമാനം കുറവാണ് എന്നൊരു ബോധം ഭാര്യയുടെ ജോലി സ്വപ്നത്ത്നു പച്ചകൊടി വീശുവാന്‍ കാരണമാക്കുന്നു. സര്‍വീസ് പരീക്ഷക്ക് തയ്യ്യരെടുക്കുന്ന അവള്‍ക്കു പിന്നില്‍ നല്ല സപ്പോര്‍ട്ട് കൊടുത്ത് നില്‍ക്കുന്നു.
വരുമാനം കൂട്ടുവാന്‍ പുതിയ വഴികള്‍ ആലോചിച്ചു നടപ്പാക്കുമ്പോള്‍ കൂട്ടുകാരെ ജീവനായി കരുതുന്ന അയാള്‍ക്ക് കൂട്ടുകാരനുമായി ബന്ധപെട്ട വിഷയത്തില്‍ കമ്പനി. കസ്റ്റമർ ടീമുമായി ഉടക്കിയത് കൊണ്ട് ജോലിയും വരുമാനവും കൂടി നഷ്ട്ടപെട്ടു പോകുന്നു, കാര്യങ്ങള്‍ വീട്ടില്‍ അറിയിക്കാതെ കുറച്ചു നാള്‍ പല സ്ഥലത്ത് നിന്നും കടം വാങ്ങി ആരെയും അറിയിക്കാതെ നിന്ന് എങ്കിലും എപ്പോഴും ശത്രുത പുലര്‍ത്തുന്ന അളിയന്‍ അയാളെ കുടുക്കി സംഭവം വീട്ടില്‍ അറിയിക്കുന്നു.
പണം എന്നത് ഒരു വ്യക്തിക്ക് എത്രമാത്രം വില ഒരു വീട്ടില്‍ ഉണ്ടാക്കുമെന്ന് അയാള്‍ക്ക് സ്വന്തക്കാരില്‍ നിന്നും മനസ്സിലാക്കുന്നു.എങ്ങിനെയെങ്കിലും കാശ് ഉണ്ടാക്കി നഷ്ട്ടപെട്ടുപോയ തന്റെ സ്ഥാനം തിരിച്ചെടുക്കുവാന്‍ അയാള്‍ പല വഴികളും ആലോചിക്കുന്നു.
സ്വന്തമായി വരുമാനം ഉണ്ടാക്കുന്ന പെടപാച്ചിലില്‍ ഒരു സാധാരണക്കാരനായ ആള്‍ക്ക് ഉണ്ടാകുന്ന അനുഭവങ്ങള്‍ ആണ് രാജശേഖര്‍ കലൈസ്വാമി സംവിധാനം ചെയ്തു മണികണ്ടന്‍ നായകനായ ചിത്രം പറയുന്നത് .സാധാരണ ജാതി മാറി കല്യാണം കഴിച്ച തമിഴ് സിനിമകള്‍ പറയുന്ന കഥയുടെ അടുത്തുപോലും പോവാതെ അതുമായി ബന്ധപെട്ട സംഭവങ്ങള്‍ ഒന്നും തൊടാതെ അതിന്റെ കോലാഹലങ്ങളില്‍ പോലും തിരിഞ്ഞു നോക്കാതെ ഹാസ്യത്തിന്റെ മേമ്പോടിയില്‍ കഥപറഞ്ഞു പോകുന്നത് കൊണ്ട് തന്നെ ചിത്രത്തിന് ഒരു ഫ്രെഷ്നെസ് ഉണ്ടാകുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment