ചില സിനിമകള്‍ എന്തിനാണ് എടുക്കുന്നത് എന്ന് അതിന്റെ അണിയറക്കാര്‍ക്ക് പോലും നിശ്ചയം ഉണ്ടാകില്ല.വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ ഒരു നിര്‍മാതാവിനെ കിട്ടിയാല്‍ അയാളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ചിലര്‍ നല്ല സിനിമ എടുക്കും ചിലര്‍ ഇത് പോലെ ആര്‍ക്കും മനസിലാകാത്ത സിനിമ എടുക്കും. ചിലപ്പോള്‍ പണത്തിന്‍റെ ഇഷ്യൂ കാരണം ഇതിന്റെ പിന്നില്‍ ഉള്ളവര്‍ക്ക് മനസ്സിലെ സിനിമ എടുക്കാന്‍ പറ്റി കാണില്ല .പക്ഷെ വിനായക എന്ന നിര്‍മ്മാണ കമ്പനിക്കു ഇത് പോലെ ഒരു ഉള്ള പ്രശ്നം വരുമെന്ന് തോന്നുനില്ല.
ഒരു രാത്രിയില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ആണ് സംവിധായകന്‍ സന്ജിത്തു ചന്ദ്രസേനന്‍ ഈ ചിത്രത്തില്‍ കൂടി പറയുവാന്‍ ശ്രമിച്ചത് ,,പക്ഷെ പറഞ്ഞു പറഞ്ഞു ഒന്നും പറയുവാന്‍ ഇല്ലാത്ത അവസ്ഥയില്‍ സിനിമ അവസാനിപ്പിക്കേണ്ടി വരുന്നു.മലയാള സിനിമ മൊത്തം നഷ്ട്ടത്തില്‍ ആണെന്ന് നിലവിളിക്കുന്ന നിര്‍മാതാക്കള്‍ ഇത്തരം ചിത്രങ്ങള്‍ക്ക് കൈകൊര്‍ക്കാതെ ഇരുന്നാല്‍ തന്നെ മലയാള സിനിമയുടെ പ്രശ്നം കുറെയേറെ തീര്‍ക്കുവാന്‍ പറ്റും.ഇത്തരം സിനിമ കണ്ടു പ്രേക്ഷകന് സിനിമയോട് തന്നെ മടുപ്പ് വന്നേക്കും.
ആണുങ്ങളെ ട്രാപ് ചെയ്തു പണം പിടുങ്ങുന്ന യുവതി,അവളുടെ കെണിയില്‍ പെട്ട് പോകുന്ന രണ്ടു യുവാക്കള്‍ ,പെണ്ണിനെ സ്നേഹിച്ചു മയക്കി അവളുടെ കൂടെയുള്ള നിമിഷങ്ങള്‍ പകര്‍ത്തി അവളെ ബ്ലാക്ക് മയില്‍ ചെയ്തു പണം പിടുങ്ങുന്ന സംഘം ,ഇല്ലീഗല്‍ ബിസിനെസ്സ് ചെയ്യുന്ന ആളുകള്‍,ഇവര്കൊക്കെ പിറകെ പോകുന്ന പോലീസ് അങ്ങിനെ കഥാപാത്രങ്ങള്‍ കുറെ പേരുണ്ട്.എന്നാല്‍ ഇവരെ ഒക്കെ ശരിയായി പ്ലയിസ് ചെയ്യുവാന്‍ എഴുതിയവര്‍ക്കോ അത് കൃത്യമായി കൂട്ടി ചേര്‍ക്കുവാന്‍ സംവിധായകനോ കഴിഞ്ഞിട്ടില്ല എന്നതാണ് ദുരന്തം.
ഈ ചിത്രത്തില്‍ ചിന്തിക്കുന്ന ഒരു കഥാപാത്രം പോലും ഇല്ലേ എന്നൊരു സംശയം പ്രേക്ഷകര്‍ക്ക് തോന്നും.സാധാരണ മനോനില ഉള്ളവര്‍ പോലും എളുപ്പത്തില്‍ ഒഴിവാക്കുന്ന പല പ്രശ്നങ്ങളിലേക്കും ഇതിലെ കഥാപാത്രങ്ങള്‍ അങ്ങോട്ട് പോയി കേറി കൊടുക്കുകയാണ്.സൂപര്‍ മാര്‍ക്കറ്റ് റോബറി ഒക്കെ ആരുടെ തലയില്‍ ഉദിച്ച ആശയം ആണോ ആവോ ?
മൊത്തത്തില്‍ ശോകം എന്ന് തന്നെ പറയേണ്ടി വരും.ഈ സിനിമ തിയേറ്ററില്‍ വന്നോ എന്ന് പോലും നിശ്ചയമില്ല ,,,വന്നാല്‍ തന്നെ ഒരു ദിവസത്തില്‍ കൂടുതല്‍ ഓടുവാന്‍ സാധ്യതയും ഇല്ല.ധ്യാന്‍,സണ്ണി വെയിന്‍,അജു വര്‍ഗീസ് ,ഡയാന ഹമീദ്,അനാര്‍ക്കലി,നിരഞ്ജന അനൂപ്,ചന്ദു നാഥ്,രാഹുല്‍ മാധവ് ,നിരഞ്ജന്‍ തുടങ്ങി യുവതാരങ്ങള്‍ ഉണ്ടെങ്കിലും ആര്‍ക്കും സിനിമയെ രക്ഷിക്കാന്‍ കഴിയില്ല ,
പ്ര.മോ.ദി.സം
No comments:
Post a Comment