നമ്മുടെ നാട്ടില്‍ സ്വര്‍ണത്തോടുള്ള കമ്പം കൊണ്ട് തന്നെ പല വിഷയങ്ങളും ഉണ്ടാകാറുണ്ട് .അത് പലപ്പോഴും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ സമൂഹത്തില്‍ പലതിനെയും സാരമായി ബാധിക്കുന്നുമുണ്ട് . കല്യാണത്തിന്റെ പ്രൌഡി നിശ്ചയിക്കുന്നത് പോലും പൊന്നു തന്നെയാണ്.കല്യാണ പെണ്ണ് അണിയുന്ന പൊന്നിന്റെ തൂക്കം നോക്കിയാണ് പലരും കല്യാണത്തെ വിലയിരുത്തുന്നത് .
ഈ അടുത്ത കാലത്ത് ചിന്തിക്കുവാന്‍ ഉതകുന്ന ഒരു തമാശ നമ്മുടെ നാട്ടിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഭൂരിഭാഗം സ്തീകളും മിനിമം ഒരു ലക്ഷം എങ്കിലും അണിഞ്ഞുകൊണ്ടാണ് നടക്കുന്നത് എന്ന്.സത്യമാണ് ഒരു ഒന്ന് ഒന്നര പവന്‍ എങ്കിലും ഇല്ലാത്ത സ്തീകള്‍ നമ്മുടെ നാട്ടില്‍ വിരളം തന്നെയാണ്.
എല്ലാവര്ക്കും വിചാരിച്ചത് പോലെ സ്വര്‍ണം കല്യാണ ആവശ്യത്തിനു വാങ്ങാന്‍ പറ്റി എന്നുവരില്ല. അത് കൊണ്ട് കല്യാണ ദിവസം അണിയുവാന്‍ വല്ല വിധേനയും അവര്‍ സ്വര്‍ണം സംഘടിപ്പിക്കും.ചില ജ്വല്ലറി പ്രതിനിധികള്‍ ഇങ്ങിനെയുള്ള ചില അഡ്ജസ്റ്റ് മെന്‍റ് ചെയ്തു വീട്ടുകാരെ സഹായിക്കും.
പലപ്പ്പ്പോഴും കല്യാണത്തിനു വേണ്ടി പലരും സഹായിക്കുന്ന തുക കൈപറ്റി സ്വര്‍ണത്തിന്റെ ബാധ്യത തീര്‍ക്കുകയാണ് പതിവ് .ചില സമയത്ത് പ്രതീക്ഷിച്ച തുക പിരിഞ് കിട്ടാത്തത് കൊണ്ട് ജ്വല്ലറിയില്‍ നിന്നും എടുത്ത സ്വര്‍ണത്തിന്റെ പൈസ കൊടുക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും അത് ചില കശപിശ കളില്‍ അവസാനിക്കുകയും ചെയ്യും.മാനഹാനിയും പെണ്ണിന്റെ ഭാവിയും വിചാരിച്ചു പലരും എതുവിധെനയും പ്രശ്നം തീര്‍ക്കും .
ജ്വല്ലറി യില്‍ നിന്നും സ്വര്‍ണം എടുത്തു കല്യാണ വീട്ടുകാരെ സഹായിക്കുന്ന അജേഷ് എന്ന ചെറുപ്പകാരന്‍ കൊല്ലത്തെ ഒരു ഗ്രാമത്തില്‍ പൈസയോ സ്വര്‍ണ്ണമോ കിട്ടാതെ പെട്ട് പോകുന്നു,ഏതു വിധേനയെങ്കിലും സ്വര്‍ണം കിട്ടിയില്ലെങ്കില്‍ തന്നോടുള്ള വിശ്വാസത്തിനും മുന്നോട്ടുള്ള ജോലിക്കും തടസ്സമാവും എന്നത് കൊണ്ട് അവിടുന്ന് പോകാന്‍ പറ്റാതെ അയാള്‍ സ്വര്‍ണം എങ്ങിനെയെങ്കിലും കൈക്കലാക്കുവാന്‍ നടത്തുന്ന ശ്രമങ്ങളാണ് പൊന്‍ മാന്‍ .
സ്വര്‍ണം ചിലര്‍ക്ക് പ്രദര്‍ശന വസ്തൂ ആണെങ്കിലും ഭൂരിഭാഗം പേര്‍ക്കും അത് ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ സഹായിക്കുന്ന നിധിയായിരിക്കും.സ്ത്രീ ധനമായി കിട്ടുന്ന സ്വര്‍ണം കൊണ്ട് പല ബാധ്യതകളും ഒഴിവാക്കുവാന്‍ ശ്രമിക്കുന്ന കുടുംബത്തിന്റെ കഥയും സ്വര്‍ണം കൊടുത്ത് "ബാധ്യത " ഇറക്കിവിടുന്ന കുടുംബത്തിന്റെ കഥയും കൃത്യമായി പറയുന്നുണ്ട് ഈ സിനിമ.
ജോലിക്ക് ഒന്നും പോകാതെ രാഷ്ട്രീയം കളിച്ചു നടന്നു കുടുംബം നോക്കാതെ പാര്‍ട്ടിക്ക് വേണ്ടി മരിക്കുവാന്‍ വരെ തയ്യാറുള്ള യുവാക്കള്‍ മുന്നും പിന്നും നോക്കാതെ പാര്‍ട്ടിക്ക് വേണ്ടി പല കാര്യങ്ങളിലും ഇടപെടും ,പാര്‍ട്ടി സംരക്ഷിക്കും എന്നൊരു വിശ്വാസം അവരെ പല പ്രശ്നങ്ങളിലും ചാടിക്കും.എന്നാല്‍ നിര്‍ണായകമായ ചില അവസരങ്ങളില്‍ പാര്‍ട്ടി അവരെ കരിവേപ്പ്ല പോലെ പുറത്തു കളയും. അത്തരം അനുഭവമുള്ള ചെറു പ്പകാരുടെ ജീവിതം കൂടി സിനിമ പറയുന്നുണ്ട് .
പരസ്പര വിശ്വാസം എന്നത് ഇപ്പോള്‍ നമുക്കിടയില്‍ മറഞ്ഞു പോയിട്ട് കാലങ്ങളായി,സ്വാര്‍ത്ഥ താല്പര്യങ്ങളും മറ്റും കൊണ്ട് സഹജീവികള്‍ക്ക് നല്‍കേണ്ട കരുണ പോലും പലരില്‍ നിന്നും മാഞ്ഞുപോയിരിക്കുന്നു,സമൂഹത്തില്‍ ഇന്ന് നില നില്‍ക്കുന്ന പല തരത്തിലുള്ള വിഷയങ്ങളില്‍ കൂടി പോകുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജ്യോതിഷ് ശങ്കര്‍ ആണ്, മലപോലെ ഉള്ള ഒരുത്തൻ്റെ അടുക്കൽ ആത്മവിശ്വാസം ഒന്നുകൊണ്ടു മാത്രം വെല്ലുവിളിക്കുന്ന അജേഷ് എന്ന കഥാപാത്രം ബേസിൽ ജോസഫും മാരിയൻ എന്ന കഥാപാത്രത്തിൽ കൂടി "അമ്പാനും," ശരിക്കും ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ചു.
പ്ര.മോ.ദി.സം
സ്ത്രീധനം. കടം വാങ്ങി കാണിക്കുന്ന വിവാഹ ആർഭാടം . സമ്പാദ്യമില്ലായ്മ രാഷ്ട്രീയത്തിലെ എത്തിക്ക് സ് എല്ലാം ചർച്ചയാക്കുന്ന സിനിമ
ReplyDelete