ഇപ്പൊൾ 2K കിഡ്സിനെ കുറിച്ചുള്ള ചർച്ചയാണ്..അടുത്ത കാലത്ത് ലഹരിക്ക് അടിമകൾ ആകുന്നത് മുഴുവൻ ടീനേജ് പിള്ളേർ ആണെന്നും അവർ അതിനു ശേഷം എന്താണ് പ്രവർത്തിക്കുക എന്നത് അവർക്ക് പോലും അറിയില്ല എന്നും അടയാളപ്പെടുത്തുന്നു.
എല്ലാ കാലത്തും ടീനേജ് പിള്ളേർക്ക് ഇടയിൽ ഇതുപോലെ രണ്ടോ മൂന്നോ നല്ലത്, ചീത്ത , ആവറേജ് എന്നീ തരത്തിൽ പെട്ട വിഭാഗങ്ങള് ഉണ്ടായിരുന്നു..പുകവലി,മദ്യം,കഞ്ചാവ്, മറ്റു സിന്തറ്റിക് ലഹരികൾ ഒക്കെ കാലാകാലങ്ങളിൽ ചിലർക്ക് അടിമകൾ ആയിഭവിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ ഏതാണോ ലഹരി കിട്ടി കൊണ്ടിരുന്നത് അതിനോട് അവർക്ക് താൽപര്യം ഉണ്ടായിരുന്നു..കാലചക്രത്തിന് അനുസരിച്ച് അതിനു മാറ്റം ഉണ്ടാകും എന്ന് മാത്രം.അത് കൊണ്ട് തന്നെ 2k പിള്ളേർ മാത്രമല്ല മുൻകാലങ്ങളിൽ പോലും വില്ലൻമാർ ഉണ്ടായിരുന്നു.
പക്ഷേ ഇപ്പൊൾ കുട്ടികൾ ഉള്ള സുഹൃത്ത് ബന്ധത്തെ കുറിച്ചാണ് ഈ ചിത്രം പറയുന്നത്.അതിൽ ഈ ലഹരി കടന്നു വരുന്നു പോലും ഇല്ല.ജാതി,മതം,രാഷ്ട്രീയം എന്തിന് വേർതിരിവ് പോലും ഇല്ലാത്ത സൗഹൃദത്തിൻ്റെ കാലമാണ് ഇതെന്നു ചിത്രം അടയാളപ്പെടുത്തുന്നു.
നമ്മുടെ നിറം എന്ന ചിത്രത്തിൽ നിന്നും ഇൻസ്പയർ ആയിട്ട് തന്നെയാണ് ഈ സിനിമയുടെ കഥ പറയുന്നത്.നല്ല ആഴത്തിൽ തന്നെ അതവരെ സ്വാധീനിച്ചിട്ടുണ്ട് എന്ന് വാസ്തവം.കുറെയേറെ രംഗങ്ങൾ കാണുമ്പോൾ ആ ചിത്രം മനസ്സിലേക്ക് ഓടി വരുന്നുണ്ട്.
ചെറുപ്പം മുതൽ കളികൂട്ടുകാരായ മോണിയും കാർത്തിയും പത്തിരുപത് വർഷം കഴിഞ്ഞിട്ടും അത് മുൻപത്തെ പോലെ തന്നെ തുടരുന്നു.സ്വന്തമായ തീരുമാനങ്ങൾക്ക് അപ്പുറം പരസ്പരം ഉള്ള തീരുമാനത്തിലൂടെ മുന്നോട്ട് പോകുന്ന ഇവർക്കിടയിൽ മറക്കാൻ ഒന്നും ഇല്ലായിരുന്നു.
കാർത്തിയുടെ പ്രേമത്തിൽ പോലും സപ്പോർട്ട് കൊടുക്കുന്ന മോണി, അവൻ്റെ എല്ലാക്കാര്യത്തിലും ഇടപെടൽ നടത്തുന്നത് ഇവർക്ക് തമ്മിൽ പ്രശ്നം
സ്ഷ്ട്ടിക്കുന്നു എങ്കിലും അവള് എടുത്ത തീരുമാനങ്ങൾ ശരിയായിരുന്നു എന്നത് മനസ്സിലാക്കുമ്പോൾ എല്ലാവർക്കും അതിശയമായി അവരുടെ ബന്ധം നോക്കി കാണുന്നു.
ഇരുവരോടും കല്ല്യാണം കഴിച്ചുകൂടെ എന്ന് ബന്ധുക്കൾ ചോദിക്കുമ്പോൾ അങ്ങിനെ ഒരു വികാരം പരസ്പരം ഇല്ലെന്ന് തുറന്നു പറയുകയും വേറെ കല്യാണത്തിന് രണ്ടുപേരും സമ്മതിക്കുകയും ചെയ്യുന്നു.
ഈ കല്യാണം നടക്കുന്നതിനിടയിൽ ഉണ്ടാകുന്ന കുത്തിഥിരുപ്പും പ്രശ്നങ്ങളും ഒക്കെയാണ് സിനിമ.ജഗവീർ ,മീനാക്ഷി,ബാല ശരവണൻ എനിവർ അഭിനയിച്ച ചിത്രം സുശീന്തരൻ സംവിധാനം ചെയ്യുന്നു.സംഗീതം ദി. ഇമ്മൻ .
പ്ര.മോ.ദി.സം
No comments:
Post a Comment