Friday, March 21, 2025

രാമം രാഘവം

 


ലോകത്തിലെ ഭൂരിപക്ഷം അച്ചന്മാരും മക്കളുടെ നന്മ ആഗ്രഹിച്ചാണ് ഓരോരോ കാര്യങ്ങൾ ചെയ്യുന്നത്.അവർക്കു അതിലൊക്കെ വ്യക്തമായ പ്ലാൻ ഉണ്ടായിരിക്കുകയും ചെയ്യും.വിദ്യാഭാസം ,ജോലി ,ജീവിതം എന്ന് വേണ്ട സർവ

കാര്യങ്ങളിലും അവർക്കു നല്ലതു വരുവാൻ വേണ്ടി പ്രയത്നിക്കും ..എന്നാൽ പലപ്പോഴും മക്കൾക്ക് അത് മനസ്സിലായി എന്ന് വരില്ല .



കുട്ടിക്കാലത്തു ഹീറോ ആയി കാണുന്ന അച്ചന്മാർ പിന്നീട് എപ്പോഴോ അവർക്കു വില്ലന്മാർ ആയി മാറും.അത് പലപ്പോഴും തിരുത്തപ്പെടുക കൂടിയില്ല ,ചിലപ്പോൾ തിരുത്തി കൊടുക്കേണ്ടവർ അത് കൃത്യമായി ചെയ്യുകയുമില്ല .ഭാവിയിൽ മക്കളും അച്ചന്റെ അതെ അവസ്ഥയിൽ എത്തുമ്പോൾ വൈകിയെങ്കിലും അച്ഛൻ എന്ത് കൊണ്ട് ഇങ്ങിനെയൊക്കെ പ്രവർത്തിച്ചു എന്ന് ചിലർക്ക് എങ്കിലും മനസ്സിലായേക്കും .



അച്ഛ സ്നേഹവും പരിലാളനയും കെയറിങ്ങും ആവോളം കൊടുത്ത് എങ്കിൽ പോലും അത് മനസ്സിലാക്കാതെ അച്ഛന്റെ പ്രവർത്തികളിൽ കുറ്റം മാത്രം കണ്ടു അച്ഛനെ വില്ലനായി കരുതി ജീവിക്കുന്ന മകന്റെയും എല്ലാം അറിഞ്ഞു കൊടുത്തിട്ടും അത് മകൻ മനസ്സിലാക്കാത്ത ഒരു അച്ഛന്റെയും കഥയാണ് സമുദ്രക്കനി ,ധനരാജ് എന്നിവർ മുഖ്യവേഷത്തിൽ അഭിനയിച്ച തെലുഗ് മൊഴിമാറ്റ ചിത്രം പറയുന്നത്.



അച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ ശക്തമായ കഥ പറഞ്ഞ ലോഹിതദാസിന്റെ കാരുണ്യത്തിന്റെ ചില ഏടുകൾ ചില സമയത്തു ദൃശ്യമാകും എങ്കിൽ കൂടി ഹൃദയഹാരിയായി ചിത്രം കൊണ്ടുപോകുവാൻ സംവിധായന് കഴിഞ്ഞിട്ടുണ്ട്.തുടക്കം മുതൽ ഒടുക്കം വരെ ഗൗരവമായ രീതിയിലാണ് ചിത്രം മുന്നോട്ടു കൊണ്ട് പോകുന്നത് .അത് കൊണ്ട് തന്നെ ഹാസ്യ താരങ്ങൾ ഉണ്ടെങ്കിൽ കൂടി അവരൊക്കെ മികച്ച ക്യാരക്ടർ റോളിലേക്ക് മാറിയിരിക്കുന്നു.



എല്ലാ സൗകര്യങ്ങളും ആവശ്യത്തിൽ കൂടുതൽ കിട്ടിയത് കൊണ്ട് തന്നെ താന്തോന്നിയായി വളരുന്ന മകന് അധ്വാനിക്കാതെ എളുപ്പത്തിൽ കാശ് സമ്പാദിക്കുവാൻ ആയിരുന്നു ആഗ്രഹം.വലിയ ഉദ്യോഗസ്ഥൻ ആയിരുന്നിട്ടും മുപ്പതു വർഷത്തെ ഔദ്യോദിക ജീവിതത്തിനിടയിൽ ഒരു രൂപ പോലും കൈക്കൂലി വാങ്ങാത്ത അയാൾക്ക് മകന്റെ പല വഴിവിട്ട പ്രവർത്തങ്ങൾക്കും എതിര് നിൽക്കേണ്ടി വരുന്നത് കൊണ്ട് അച്ഛൻ മകന്ത്രൂവാകുന്നു.



അച്ചന്റെ മരണശേഷം ജോലിയും അതിൽ നിന്ന് കിട്ടുന്ന ശമ്പളവും കിമ്പളവും മോഹിച്ചു അച്ഛനെ അപായപ്പെടുത്തുവാനുള്ള മകന്റെ ശ്രമങ്ങളാണ് ഇടവേളയ്ക്കു ശേഷം ചിത്രം പറയുന്നത്.പണത്തിന്റെ മോഹം വരുമ്പോൾ സ്വന്ത ബന്ധങ്ങളും മാനുഷിക മൂല്യങ്ങളും കാറ്റിൽ പരത്തുന്ന മനുഷ്യരുടെ കഥ പറയുന്ന ചിത്രത്തിൽ സുനിൽ ,മോക്ഷ ,ഹരീഷ് ഉത്തമ ,സത്യാ എന്നിവർ കൂടി കഥാപാത്രങ്ങൾ ആകുന്നു.


പ്ര.മോ.ദി.സം

No comments:

Post a Comment