അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ കണ്ടെത്തി അവർക്കു മികച്ച രീതിയിലുള്ള ജീവിതം നടത്തുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ ഒരിക്കൽ വഴിയിൽ നിന്നും കിട്ടിയ ആളെ കൊണ്ട് സ്ഥാപനത്തിലേക്കു പോകുന്നു.എന്നാൽ കൂടെ ഉണ്ടായിരുന്ന ഭാണ്ഡം ഒരിക്കലും വിട്ടു കൊടുക്കാത്ത അയാൾ അത് ഇപ്പോഴും കൂടെ കൊണ്ട് നടക്കുന്നു.
അയാളെ കുളിപ്പിക്കുമ്പോഴും ഭക്ഷണം കഴിപ്പിക്കുമ്പോളും വിടാതെ പിടിക്കുന്ന ഭാണ്ടത്തിൽ എന്താണെന്നു അറിയാനുള്ള ആഗ്രഹം അയാൾ ഉറങ്ങുമ്പോൾ കൈക്കലാക്കി തിരയുന്നു.അതിൽ നിന്നും കിട്ടിയ ഡയറിയിൽ നിന്നും അയാൾ മനസ്സിലാക്കുന്ന സത്യങ്ങൾ ആണ് ഈ സിനിമ.
ജീവിതത്തിൽ ദൈവഭയത്തോടെ ജീവിച്ചു പോന്ന ഒരാൾക്ക് ദൈവത്തെ മറന്നു വഴിതെറ്റി പോകുവാൻ പല കാരണങ്ങളും ഉണ്ടാകും.പണം,സ്വത്ത് ,പെണ്ണ്,പൊന്നു തുടങ്ങി പലതരം കാഴ്ചകൾ നമ്മെ വഴി മാറ്റി നടത്തും.തമിഴ് നാട്ടിലെ തന്നെ പ്രമുഖ വ്യവസായി ആയിരുന്ന മുരുഗപ്പ തൊടുന്നത് ഒക്കെ വലിയ വിജയമായി മാറുന്നു.
ധാരാളം എതിരാളികൾ ഉണ്ടെങ്കിലും നല്ല രീതിയിൽ ബിസിനെസ്സ് നടത്തി മുന്നേറുന്ന അദ്ദേഹത്തിന് പെണ്ണിനോട് വന്ന ആശ അയാളുടെ ജീവിതം മാറ്റി മറിക്കുന്നു.ചെയ്യുന്നത് തെറ്റ് അന്നെന്നു മനസ്സിലാക്കിയ അയാൾ അതിൽ നിന്നൊക്കെ പിന്മാറുവാൻ ശ്രമിക്കുന്നു എങ്കിലും കുരുക്കുകൾ ഓരോന്നായി അയാളിലേക്ക് പല തരത്തിൽ മുറുകുന്നു.
കോടീശ്വരൻ ആണെങ്കിലും ചിലതു ഇല്ലാതാക്കുവാൻ വന്ന കൈപ്പിഴ ഒരാളെ എത്രമാത്രം ബാധിക്കുന്നു എന്ന് ഈ സിനിമ കാണിക്കുന്നു.തമ്പിരാമയ്യയുടെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ് .അദ്ദേഹത്തിൻ്റെ മകൻ ഉമാപതി രാമയ്യ ആണ് സംവിധാനം.
പണം കൈവരുമ്പോൾ മനുഷ്യനുണ്ടാകുന്ന മാറ്റങ്ങളും രക്തബന്ധങ്ങളിൽ പോലും അതിന്റെ ഇടപെടലുകൾ വ്യക്തമായി കാണിക്കുന്ന സിനിമ മനുഷ്യന്റെ ഇന്നിന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടിയുള്ള കോപ്രായങ്ങൾക്കും ,കുടുംബബന്ധങ്ങളുടെ ഇടയിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പാർവതീ കരിച്ചു ബന്ധങ്ങൾ ഇല്ലാതാക്കുന്നതിനെയും നന്നായി വിമർശിക്കുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment