ഒരാൾക്ക് തൻ്റെ വയസ്സ് എത്രയാണ് എന്ന് ഉത്തമബോധ്യം ഉണ്ടെന്നും അതിനനുസരിച്ചുള്ള റോളുകൾ കൈകാര്യം ചെയ്യാൻ തുടങ്ങിയാൽ ബോക്സോഫീസിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ പറ്റും എന്ന് തെളിയിച്ചിരിക്കുകയാണ് വിക്ടറി വെങ്കിടേഷ് എന്ന വെങ്കിടേഷ് ദുഗാബട്ടി.
സാധാരണ നിലയിൽ ഇതുപോലത്തെ ചിത്രങ്ങൾ ഹൈ എനർജി ലെവലിൽ കൈകാര്യം ചെയ്യുന്ന അദ്ദേഹം ബാലയ്യ് ഒഴിച്ച് ചിരഞ്ജീവിയടക്കം സമകാലീന താരങ്ങൾ ഇത്തരം തീമുകളിൽപരാജയപ്പെടുന്നത് മനസ്സിലാക്കിയാണ് അദ്ദേഹത്തിൻ്റെ മാറ്റം എന്ന് പ്രതീക്ഷിക്കുന്നു.അത് ടോളിവുഡ് ബോക്സ് ഓഫീസിൽ കാണാനും പറ്റി.
സേനയിലെ ബുദ്ധി രാക്ഷസനും യമധർമ്മൻ എന്ന വിളിപ്പേര് ഉള്ള വൈ.ഡിക്കു "സത്യസന്ധമായ "പ്രവർത്തനം കൊണ്ട് സേനയുമായി ഉടക്കുന്നത് കൊണ്ട് ജോലി രാജിവെക്കേണ്ടി വരുന്നു.
സേനയിൽ തന്നെയുള്ള കാമുകിയുടെയും പിന്മാറ്റം കൂടിയായപ്പോൾ അയാള് എത്ര വർഷം വേണമെങ്കിലും കാത്തിരിക്കാം എന്ന് ഉറപ്പു പറഞ്ഞു ദൂരെ നാട്ടിലേക്ക് പോകുന്നു.
വർഷങ്ങൾക്കിപ്പുറം മുഖ്യമന്ത്രി കസേരക്ക് പുറമേ സംസ്ഥാനത്തിൻ്റെ ഇമേജ് പോലും തകർന്നു പോകുന്ന അവസരത്തിൽ അയാളെ ഒരു ഓപ്പറേഷന് സേനയിലേക്ക് തിരിച്ചു വിളിക്കാൻ ഓപ്പറേഷൻ ലീഡറായ പഴയ കാമുകിക്ക് അവസരം കിട്ടുന്നു
വാക്കൊക്കെ മറന്നു ഭാര്യയും മൂന്നാല് പിള്ളേരുമായി ഭര്യവീട്ടുകാരെ "പറ്റിച്ചു" അന്യനാട്ടിൽ കഴിയുന്ന അയാള് ഈ ഓപ്പറേഷന് ഫിറ്റല്ല എന്ന് അറിയുമ്പോൾ അയാളുടെ ബുദ്ധികൊണ്ട് ഈ ഓപറേഷൻ നടത്താൻ ഭരണകൂടം തീരുമാനിക്കുന്നു.
ഓപ്പറേഷന് ഒപ്പം ഭാര്യ ഇല്ലെങ്കിൽ വരില്ല എന്ന സമ്മർദ്ദത്തിൽ കൂടെ കൂട്ടിയ ഭാര്യയും കാമുകിയും തമ്മിലുള്ള പ്രശ്നങ്ങൾ, ഗ്രാമീണയായ ഭാര്യയെ കൊണ്ട് ഉണ്ടാകുന്ന പൊല്ലാപ്പുകൾ, സേനയിൽ ഉദ്യോഗസ്ഥർ തമ്മിലുള്ള വടവലികൾ തുടങ്ങി ഹ്യൂമറിൽ ആണ് കഥ മുന്നോട്ടു പോകുന്നത്.അത് കൊണ്ട് തന്നെയാണ് പറഞ്ഞു പഴകിയ കഥ ആസ്വാദ്യമായി മാറുന്നത്.
ഐറ്റം ഡാൻസ് അടക്കം ഒരു തെലുങ്ക് സിനിമക്ക് വേണ്ട എല്ലാ മസാലകളും ഒഴിവാക്കി കുടുംബ പ്രേക്ഷകരെ മാത്രം ലക്ഷ്യമാക്കി തമാശ പറഞ്ഞും ഫലിപ്പിച്ചുമാണ് ചിത്രം അനിൽ രവിപുടി ഒരുക്കിയിരിക്കുന്നത്.
പ്ര.മോ.ദി.സം
No comments:
Post a Comment