Wednesday, January 8, 2025

ഐഡൻ്റിറ്റി

 

എങിനെയാണ്  ഒരു മനുഷ്യൻ്റെ ഐഡൻ്റിറ്റി രൂപപ്പെടുന്നത്..?  അതു അയാള് ജീവിക്കുന്ന സാഹചര്യം,പ്രവർത്തി, ഇടപെടൽ നടത്തുന്ന സമൂഹം തുടങ്ങിയ പല കാര്യങ്ങളുമായി ബന്ധപ്പെട്ടത് ആയിരിക്കും. ചില അവസരങ്ങളിൽ അത് സാഹചര്യത്തിന് അനുസരിച്ച് മാറിമറിയും എങ്കില്കൂടി ഉള്ളിൻ്റെ ഉള്ളിൽ അത് നിലനിന്നിരിക്കും.


നമ്മൾ തുടക്കത്തിൽ സിനിമയിൽ കാണുന്നതുപോലെയല്ല പിന്നീട് ഓരോരുത്തരുടെയും വ്യക്തിത്വം..അതൊക്കെ നമ്മളെ കൃത്യമായി കാണിച്ചു വിശ്വസിപ്പിക്കുവാൻ  തിരക്കഥ രചിച്ച സംവിധായകർ അഖിലും അനസും നല്ലത് പോലെ ഹോം വർക്ക് ചെയ്തിട്ടുണ്ട്.


ത്രില്ലർ ചിത്രങ്ങൾക്ക് ലോകസിനിമയിൽ ഭയങ്കരമായ ആരാധകര് ഉണ്ട്..അത് നമ്മളെ വിശ്വസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചാൽ പ്രേക്ഷകർ സ്വീകരിക്കും.മുൻപൊക്കെ ത്രില്ലർ ചിത്രങ്ങൾ ലോകഭാഷയിൽ നിന്നും കടം കൊണ്ട് ഇവിടെ കൊണ്ടുവരികയായിരുന്നു ചെയ്തിരുന്നത്..


ഇപ്പൊൾ വിരൽത്തുമ്പിൽ ലോകസിനിമകൾ എത്തിയപ്പോൾ ഇവിടുത്തെ എഴുത്തുകാർക്ക് സ്വന്തം ബുദ്ധിയിൽ ചിന്തിച്ചു  ഇത്തരം ചിത്രങ്ങൾക്ക് വേണ്ടി എഴുതേണ്ടി വന്നു.അതിൻ്റെ മേന്മ എന്താണ് എന്ന് വെച്ചാൽ ഇപ്പൊൾ നമ്മുടെ ഭാഷയിലും  "ലോകോത്തര" ത്രില്ലർ ചിത്രങ്ങൾ വന്നു തുടങ്ങി. 


ഈ സിനിമ കാണുന്നത് തന്നെ നല്ലൊരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതിയുണ്ട് എന്ന് പറയുന്നത് തള്ളി മറിക്കൽ ആയിപോകുമെങ്കിലും കാർ റേസിംഗ് സീൻ അടക്കം പലതും ത്രസിപ്പിക്കുന്ന ലോക നിലവാരത്തിൽ ഉള്ള ഒന്നാണ്...കൂടാതെ ഫ്ലൈറ്റിൽ ഉള്ള ക്ലൈമാക്സ് സീൻ ഒക്കെ മലയാളത്തിൽ ആദ്യമായിട്ടാണ്. അതിൻ്റെ ഗുണം ചിത്രത്തിൻ്റെ കലക്ഷണിലും കാണുവാനുണ്ട്.




ഒരു കൊലപാതകം അന്വേഷിക്കാൻ  പോലീസ് ഉദ്യോഗസ്ഥനും അപകടത്തിൽ ഓർമ കുറവുള്ള ദൃക് സാക്ഷിയും ഒരു സ്കെച്ച് ആർട്ടിസ്റ്റ് വിദഗ്ധനും നടത്തുന്ന അന്വേഷണമാണ് ചിത്രത്തിൻ്റെ കഥ.



ഒരു തുമ്പും ഇല്ലാതെ തുടങ്ങുന്ന അന്വേഷണത്തിൽ നാൾക്ക് നാൾ പുരോഗതി ഉണ്ടാകുമ്പോൾ സംഭവങ്ങൾ ഒക്കെ മാറി മറിഞ്ഞ് പോകുകയാണ്. നമ്മൾ പ്രതീക്ഷിക്കുന്ന പോലെയല്ല സിനിമ പോകുന്നത്.



തൃഷ,ടോവിനോ,വിനയ് രായി എന്നിവരുടെ പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ജീവൻ..പക്ഷേ അതു നിലനിർത്തുന്നത് തിരക്കഥയും പിന്നണിയിലെ  സംഗീതവും കൂടിയാണ് അത്രക്ക് മികച്ചതാണ് സംഗീതവും സംവിധാനവും.


പ്ര.മോ.ദി.സം

No comments:

Post a Comment