Tuesday, January 7, 2025

അരഗൻ

  

പുരാണത്തിലെ ഏടുകൾ ഇപ്പോഴത്തെ നിലവിൽ ഉള്ള കാലവുമായി കൂട്ടി യോജിപ്പിച്ച് ഫാൻ്റസി കഥകൾ ഉണ്ടാക്കുവാൻ സിനിമക്കാർ മിടുക്കരാണ് എന്ന് പല സിനിമകളും തെളിയിച്ചിട്ടുണ്ട്.

മലയാളത്തിൽ അത്തരം ചിത്രങ്ങൾക്ക് വലിയ പിന്തുണ കിട്ടാറില്ല എങ്കിലും മറ്റു ഭാഷകളിൽ അത് നല്ല രീതിയിൽ പ്രയോജനപ്പെടുത്തു ന്നുണ്ട്. ഹനൂമാൻ എന്ന ചിത്രം കഴിഞ്ഞ വർഷം കോടികൾ വാരിയതും ഇതുപോലെ ഫാൻ്റസി കൂട്ടി ചേർത്തത് കൊണ്ടാണ്.

അതുപോലത്തെ മാസ്മരികത നിറഞ്ഞ കഥ അല്ലെങ്കിലും യൗവ്വനം എപ്പോഴും നിലനിർത്തുന്ന പഴയ കഥകളും മറ്റും കൂട്ട് പിടിച്ചാണ് ഇതിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.സാധാരണ ഒരു കുഞ്ഞു ചിത്രത്തിൽ തീം അതുമായി ബന്ധപ്പെട്ട വിധത്തിൽ ചെയ്തു എന്ന് മാത്രം.

നഗരത്തിലെ കമിതാക്കൾ ഒന്നിച്ചു ജീവിക്കുവാനും ബിസിനസ് തുടങ്ങുവാനും വേണ്ടിയുള്ള ശ്രമത്തിനിടയിൽ പെൺകുട്ടിക്ക്  ദൂരെ ഒരു ഹിൽ സ്റ്റേഷനിൽ വലിയ ശമ്പളത്തിൽ ഹോം നേഴ്സ് ആയി ജോലി കിട്ടുന്നു.

ഒരമ്മ മാത്രം ജീവിക്കുന്ന വീട്ടിൽ ആദ്യം ഒന്നും പ്രശ്നം ഉണ്ടായില്ല എങ്കിലും അവള് ഗർഭിണി ആണെന്ന് മനസ്സിലാക്കിയപ്പോൾ ഉണ്ടാകുന്ന സംഭവങ്ങളും നിഗൂഢതകളും ആണ് ചിത്രം പറയുന്നത്.

ഇൻ്റർവെൽ വരെ സാധാരണ ഗതിയിൽ പോയ ചിത്രം അതിനുശേഷം ട്രാക്ക് മാറി പുതിയൊരു മേഖലയിലേക്ക് പ്രവേശിക്കുന്നു.താരതമേന്യ പുതുമുഖങ്ങൾ ആയ അണിയറ പ്രവർത്തകരും നടീനടന്മാരും ആണെങ്കിൽ പോലും ചിത്രം ഓരോ നിമിഷവും നമ്മിൽ ത്രിൽ അടിപ്പിക്കുവാൻ പറ്റുന്ന വിധത്തിൽ അണിയിച്ചൊരുക്കി യിരിക്കുന്നു.


പ്ര.മോ.ദി.സം


No comments:

Post a Comment