അൻവർ റഷീദ് മലയാളത്തിൽ ഹിറ്റ് സിനിമകൾ ചെയ്ത സംവിധായകൻ ആണ്..സൂപ്പർ താരങ്ങളെ വെച്ച് ബ്ലോക്ക് ബസ്റ്റർ സിനിമകൾ ചെയ്തു നമ്മളെ രസിപ്പിച്ച ആളാണ്.
പക്ഷേ കുറച്ചായി അദ്ദേഹം സംവിധാനത്തിൽ നിന്ന് വ്യതിചലിച്ച് നിർമാണത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്.നിർമാണത്തിലും അദ്ദേഹം സൂപ്പർഹിറ്റുകൾ തന്നിട്ടുണ്ട്.അതുകൊണ്ട് തന്നെ അങ്ങേരുടെ ബ്രാൻഡ് പ്രശസ്തവുമാണ്.
ബെസിൽ ജോസഫ് എന്ന സൂപ്പർ ഹിറ്റ് സിനിമ നൽകിയ സംവിധായകനും ഇപ്പൊൾ സംവിധാനം ഒക്കെ സൈഡിൽ വെച്ച് മറ്റൊരു വഴിയിലാണ്.അഭിനയം എന്ന വഴിയിൽ..ഒന്നിനു പിറകെ ഒന്നായി സിനിമകൾ ഹിറ്റായപ്പോൾ അദ്ദേഹവും ഈവഴിയിൽ തന്നെ തുടരുന്നു.
ഇവർ രണ്ടുപേരും ഒന്നിച്ചു ഒരു സിനിമയിൽ ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വലുതായിരിക്കും. കാണികളെ എൻ്റർടെയിൻ ചെയ്യിക്കുവാൻ തന്നെയായിരുന്നു രണ്ടുപേരും ഒന്നിച്ചു കൂടിയത്. ചിരിയും ചിന്തയും കലയും വിനോദവും ക്രൈം ഒക്കെ ചേരും പടി ചേർത്ത് എങ്കിലും എവിടെയോ എന്തോ പിഴച്ചത് പോലെയുള്ള് അനുഭവം ആണ് പ്രേക്ഷകന് ലഭിക്കുന്നത്.
അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ് എന്ന ബാനറിൽ ബെസിൽ നായകനായി ശ്രീരാജ് ശ്രീനിവാസൻ അണിയിച്ചൊരുക്കി പുതുതായി വന്ന സിനിമയാണ് പ്രാവിൻകൂട് ഷാപ്പ്.പേര് പോലെ തന്നെ ഷാപ്പ് അതുമായി ബന്ധപ്പെട്ട സംഭവങ്ങൾ തന്നെയാണ് സിനിമ.
ഷാപ്പിലെ ഓണർ അവിടെ ആത്മഹത്യ ചെയ്യുന്നതും അത് കൊലപാതകം ആണെന്ന് മനസ്സിലാക്കുമ്പോൾ പോലീസ് അന്വേഷണം നടത്തുന്നതുമാണ് ഇതിവൃത്തം.ഷാപ്പിൻ്റെ സമയം കഴിഞ്ഞു അവിടുത്തെ കസ്റ്റമർ ശീട്ടു കളിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മരണം നടക്കുന്നത്.അത് കൊണ്ട് തന്നെ അവർ അവിടെ പെട്ട് പോകുന്നു.
ഷാപ്പിലെ "അന്തേവാസികൾ" മുഴുവൻ അന്വേഷണത്തിൻ്റെ കീഴിൽ വരുമ്പോൾ ഓരോരുത്തരും അവരവരുടെ ഭാഗങ്ങൾ കൃത്യമായി ഉദ്യോഗസ്ഥർക്ക് മുന്നിൽ അവതരിപ്പിക്കുന്നു എങ്കിലും അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടു പോകുന്നില്ല. പിന്നീട് ചില ട്വിസ്റ്റ് ൽ കൂടി സത്യങ്ങൾ പുറത്ത് വരുന്നു. അതിനിടയിൽ ഉണ്ടാകുന്ന സംഭവങ്ങളും മറ്റും കൊലയാളി ആരാണെന്ന് നമ്മളിൽ ആകാംക്ഷ ഉണ്ടാക്കുന്നു പോലുമില്ല.കാരണം അത്രക്ക് സിനിമയുമായി ചേർന്ന് പോകുവാൻ പ്രേക്ഷകർക്ക് പറ്റുന്നില്ല.
കുറെ ചിത്രങ്ങളിൽ ഇഷ്ട്ടപെട്ടു പോയ ബേസിൽ ഈ ചിത്രത്തിൽ കുറെയേറെ നമ്മളെ വെറുപ്പിക്കുന്നുണ്ട്.പോലീസ് വേഷം അത്രക്ക് അദ്ദേഹത്തിന് ഇണങ്ങുന്നില്ല..ചില സമയങ്ങളിലെ ഓവർ ആക്ടിംഗ് കൂടി ആകുമ്പോൾ ഷാപ്പ് മൊത്തത്തിൽ പ്രതീക്ഷിച്ച നിലയിലേക്ക് വീര്യം നൽകുന്നില്ല.
പ്ര.മോ.ദി.സം
No comments:
Post a Comment