ജിയോ സിനിമയുടെ ഏറ്റവും പുതിയ വെബ് സീരീസ് ആണ് ഡോക്ടേഴ്സ്.. എല്ലാ പ്രാദേശിക ഭാഷയിൽ കൂടി ഡബ്ബ് ചെയ്തതിനാൽ എല്ലാവർക്കും ആസ്വദിക്കുവാൻ കഴിയും.
മുംബൈയിലെ ഒരു ഹോസ്പിറ്റലിൽ നടക്കുന്ന കുറെ സർജൻ ഡോക്ടർമാരുടെ ജീവിതവും ജോലിയും പ്രശ്നങ്ങളും പരിഹാരങ്ങളും ഒക്കെ കോർത്തിണക്കി നല്ല രീതിയിൽ പത്ത് എപ്പിസോഡ് സീരീസ് സഹീർ റാസ എന്ന സംവിധായകൻ അണിയിച്ചിരുക്കിയിട്ടുണ്ട്.
ഡോക്ടറായ സഹോദരൻ്റെ കയ്യുടെ ചലനം ഒരു ഓപ്പറേഷനിൽ ഉണ്ടായ പിഴവ് മൂലം ഉണ്ടായത് എന്ന കാരണത്തിൽ അതെ ഹോസ്പിറ്റലിൽ ആ ഡോക്ടറോട് പ്രതികാരം ചെയ്യാൻ എത്തുന്ന അയാളുടെ അനുജത്തി അവിടെ നിന്ന് അയാളുടെ മുഴുവൻ റിക്കാർഡ് കണ്ടെടുക്കുവാൻ ശ്രമിക്കുന്നതും ചില സത്യങ്ങൾ മനസ്സിലാക്കുന്നതും ഒരു കഥ.
പ്രതികാരം ചെയ്യുവാൻ ഉറപ്പിച്ചു പോയ അവള് ഡോക്ടറെ കുറിച്ചുള്ള കൃത്യമായ കാര്യങ്ങള് സഹോദരനെ അറിയിക്കുന്നു എങ്കിലും അയാൾക്ക് വിശ്വാസം ഇല്ലാത്തത് കൊണ്ട് അവർക്കിടയിലെ ബന്ധവും വഷളാകുന്നു.
അതെ ഹോസ്പിറ്റലിലെ ഡോക്ടർക്ക് ക്യാൻസർ വന്നു ചികിത്സയിൽ കഴിയുമ്പോഴും അവർ അഗ്രഗണൃയായ സർജറിക്ക് ശരീരം പോലും നോക്കാതെ ഓപ്പറേഷൻ തിയേറ്ററിൽ പോയി സഹായിക്കുന്നത് അടക്കം പലരുടെയും പേഴ്സണൽ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചു പിടിച്ചിരിക്കുന്നു.
ഡോക്ടർമാർക്ക് ഇടയിലെ ഈഗോ,വഴക്ക്,സൗഹൃദം,സെക്സ് ,പ്രതികാരം ,വഞ്ചന,പക അങ്ങിനെ എല്ലാത്തരം കാര്യങ്ങളും പറയുന്ന സീരിസിൽ ശര്ധ് കേക്കാർ,ഹർലൻ സേതീ, ആമിർ അലി,വിറഫ് പട്ടേൽ തുടങ്ങി സീരിയലിലും സിനിമയിലും ഉള്ള താരങ്ങൾ അഭിനയിച്ചിരിക്കുന്നു.
ഈ സീരിസിൽ കുറെയേറെ മെഡിക്കൽ വേഡ് ഉപയോഗിക്കുന്നത് കൊണ്ട് ചില സമയങ്ങളിൽ അത് അതുമായി ബന്ധപ്പെട്ട ആൾക്കാർ അല്ലാത്തവർക്ക് കല്ലുകടി ആകുവാൻ ചാൻസ് ഉണ്ട്..കുറെയേറെ ഒപ്രേഷൻസ് കാണിക്കുന്നത് കൊണ്ട് തന്നെ അത്തരം സംഭാഷണങ്ങൾ ആവശ്യമായത് തന്നെ ആയിരിക്കും.യഥാർത്ഥ ഒപ്പറേഷൻപോലെ നമുക്ക് ജിജ്ഞാസ ഉണ്ടാക്കുവാൻ അത്തരം രംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment