സൈക്കോ എന്ന് പറഞാൽ അപാര സൈക്കോ ആയിട്ടാണ് സൂരാജിൻ്റെ വരവ്..പക്ഷെ എന്ത് കൊണ്ട് സൈക്കോ ആയി എന്നതു വിശ്വസനീയം എങ്കിലും പാവത്താൻ ആയ ആൾ എങ്ങിനെ വില്ലത്തരം കാണിക്കുന്ന ആൾ ആകുന്നു എന്നതിന് നിരത്തിയ കാരണം അത്രക്ക് വിശ്വാസം വരുത്താത്തത് ആണെങ്കിൽ കൂടി സിനിമയുടെ ഒഴുക്കിൽ നമ്മൾ അങ്ങ് സഹിക്കുക തന്നെ...അത് ഒരു കല്ലുകടിയായി എനിക്ക് തോന്നിയിട്ടുണ്ട്.
ശരിക്കും സൂരജിനെക്കാൾ വേറെ സൈക്കോ അവൻ്റെ വീട്ടിൽ തന്നെയില്ലേ എന്ന് ചില അവസരത്തിൽ തോന്നുപോകുന്നുണ്ട്.കുടുംബം മൊത്തം അതെ സ്വഭാവത്തിൽ ഉള്ളതാണ് എന്ന് ചിലപ്പോൾ തോന്നിപ്പോകുന്നു. നമ്മളെ അങ്ങിനെ വിശ്വസിപ്പിക്കാൻ തന്നെയാണ് ചിത്രത്തിൻ്റെ ശ്രമവും..അപ്പോളാണ് മുകളിൽ പറഞ്ഞത് കാരണമായി അടിച്ചേൽപിക്കാൻ പറ്റുക.
ഈ വർഷം കുറെ പടങ്ങളൊക്കെ ചെയ്തു എങ്കിലും ഒന്നിലും പച്ചപിടിക്കാതെ പോയ സൂരാജിന്. കൂട്ടുചേർന്ന് സ്വന്തമായി നിർമ്മിച്ച സിനിമ നല്ലൊരു ബ്രയ്ക് നൽകിയേക്കും. മാർക്കോവും മറ്റും കലക്ഷൻ റിക്കാർഡ് ഭേദിച്ച് മുന്നേറുമ്പോൾ ഈ എക്സ്ട്രാ ഡീസൻ്റ്കാരനും തിയേറ്ററിൽ പിടിമുറുക്കുന്നുണ്ട്.
സ്വന്തം സഹോദരൻ്റെ മരണം കൺമുന്നിൽ കാണുന്ന കുട്ടിക്ക് അവൻ തന്നോടൊപ്പം തന്നെ ഉണ്ടെന്ന തോന്നൽ മാനസികമായി പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.വീട്ടിലെ അച്ഛൻ്റെ കർക്കശഭരണം കൂടിയായപ്പോൾ അയാള് ഒറ്റപ്പെട്ടു പോയി..എല്ലാം മനസ്സിൽ ഒതുക്കി ഒരു അവസരത്തിന് വേണ്ടി അയാള് കാത്തു നിൽക്കുന്നു. സകല അവഗണകളും സഹിച്ചു....
കിട്ടിയ അവസരം മുതലാക്കി വീട്ടിലെ "ഭരണം" ഏറ്റെടുത്തു കുടുംബകാർക്ക് ശല്യമാകുന്ന ആൾ ആയി സുരാജ് കസറി.ചിലതൊക്കെ കൂടിപോയില്ലെ എന്ന് തോന്നിയെങ്കിലും വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്നത് തിരിച്ചു കൊടുക്കുവാൻ തക്കവണ്ണം അവസരം കിട്ടിയപ്പോൾ പ്രയോഗിച്ചു എന്ന് കരുതാം.
സിനിമയിലെ ഏറ്റവും മികച്ച രംഗം ആയി തോന്നിയത് ക്ലൈമാക്സിൽ കാറിൻ്റെ മലക്കം മറിച്ചിൽ ആണ്.ഇഷ്ടപ്പെടാതെ പോയത് നല്ല രീതിയിൽ അവസാനിപ്പിക്കാൻ അവസരം ഉണ്ടായിട്ടും അന്തവും കുന്തവും ഇല്ലാതെ സിനിമ അവസാനിപ്പിച്ച ക്ലൈമാക്സും.
ആയിഷ എന്ന ചിത്രത്തിലൂടെ സംവിധായകൻ ആയ ആമീർ പള്ളിക്കൽ സിനിമ രസകരമായി അവതരിപ്പിച്ചു എന്ന് പറയാം. നല്ല ചിത്രങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമാതാവ്. E.D എന്നാല് എക്സ്ട്രാ ഡീസൻ്റ് തന്നെയാണോ എന്ന് അവസാനം എഴുതി കാണിക്കുന്നുണ്ട്.
പ്ര.മോ.ദി.സം
👍 നല്ല നിലവാരം പുലർത്തുന്നുണ്ട് . സിനിമ കാണലൊക്കെ കുറഞ്ഞു. എങ്കിലും ഈ ബ്ലോഗിൽ വരുന്ന എല്ലാ സിനിമ നിരൂപണങ്ങളും വായിക്കാറുണ്ട്
ReplyDelete