ഒരു കാലത്ത് ശങ്കർ സിനിമ എന്ന് പറഞ്ഞാല് മിനിമം ഗ്യാരണ്ടി ഉണ്ടായിരുന്നു ജനങ്ങളെ എൻ്റർടെയിൻ ചെയ്യിക്കും എന്ന കാര്യത്തിൽ ...അതുകൊണ്ട് തന്നെ സിനിമക്ക് ജനങ്ങൾ ഇടിച്ചു കയറുമായിരുന്നു.അതിലെ പാട്ട് സീൻ , ബ്രഹ്മാണ്ഡ സെറ്റിംഗ്സ് ഒക്കെ കണ്ട് ഒരു തലമുറ വിസ്മയിച്ചു നിന്നിരുന്നു.
അങ്ങിനെ ഒരു ബ്രാൻഡ് സംവിധായകൻ ഇപ്പൊൾ ഏന്തീ വലിയുന്ന കാഴ്ചയാണ് കുറച്ചു കാലമായി കാണുന്നത്.ഇന്ത്യൻ 2 വിലു തകർന്നു പോയെങ്കിലും യന്തിരൻ 2 മുതൽ അതിൻ്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി യിരുന്നു .. ഗെയിം ചേഞ്ച്ർ ഇന്ത്യൻ 2 വിൻ്റെ കുറച്ചു മുകളിൽ നിൽകുന്നു എന്ന് മാത്രം..
പതിവുപോലെ ഭയാനക സെറ്റിംഗ്സ് ഒക്കെ ഉണ്ടെങ്കിലും ശങ്കർ മാജിക്ക് പോയിട്ട് കുറച്ചു കാലമായി.ആൾ അത്രക്ക് അപ്ഡേറ്റ് ആയിട്ടില്ല എന്നാണ് ഓരോ സിനിമ കാണുമ്പോഴും തോന്നുന്നത് .മുൻപ് ഇന്ത്യൻ സംവിധായകരിൽ ഏറ്റവും അപ്ഡേറ്റ് ആയിട്ടുള്ള ഒരാളുടെ അലസത ആണ് ഇത് സൂചിപ്പിക്കുന്നത്.
സാധാരണ ഒരു മസാല തെലുഗു പടം കാണുന്ന രീതിയിൽ കണ്ടാൽ ആവറേജ് എന്ന് പറയാം.പക്ഷേ സംവിധായകൻ ശങ്കർ ആയതു കൊണ്ടും ആദ്യമായി തെലുങ്കിൽ ചിത്രം എടുക്കുന്നത്കൊണ്ട് അവർക്കുള്ള പ്രതീക്ഷയും ശങ്കർ നൽകുന്നില്ല.
പണ്ട് ശങ്കർ ചിത്രങ്ങളിൽ പയറ്റി മടുത്തു കണ്ട് മടുത്ത അഴിമതി നിരോധനവും അതിനെതിരെയുള്ള പ്രവർത്തനങ്ങളും ഒക്കെയായി ഒരേ പാറ്റേണിൽ പോകുന്ന സിനിമ .
രാം ചരൺ ,സൂര്യ എന്നിവരുടെ പ്രകടനങ്ങൾ ആണ് ചിത്രത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്.അതിനിടയിൽ ബ്രഹ്മാണ്ഡ സെറ്റിംഗ്സ് ഉള്ള പാട്ടുകൾ വരും.അടി വരും ഇടി വരും അങ്ങിനെ തെലുഗു രസികർക്ക് വേണ്ടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കി വിൽപനക്ക് വെച്ചിരിക്കുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment