Friday, January 3, 2025

ബറോസ്

  


*ലോകത്തിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായ നാല്പതു വർഷത്തിൽ കൂടുതൽ സിനിമയിൽ ഉള്ള  മോഹൻലാൽ ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അദ്ദേഹത്തിന് അത് ബിസിനസ്  നേട്ടം ഉണ്ടാക്കാവുന്ന ,തൻ്റെ താര പദവിക്ക് അനുസരിച്ച് ലാഭം കൊയ്യുന്ന  കൊമേഷ്യൽ സബ്ജക്ട് തിരഞ്ഞെടുക്കാമായിരുന്നു..പക്ഷേ അദ്ദേഹം സ്വാർത്ഥനായി മാറാതെ  ലാഭം പ്രതീക്ഷിക്കാതെ കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രം എടുക്കാൻ കാണിച്ച വലിയ മനസ്സിന് വലിയൊരു കയ്യടി.


*ഒരിക്കലും ചിലവാക്കിയ പൈസ തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഇതുപോലത്തെ സിനിമക്ക് വേണ്ടി പൈസ ഇറക്കിയ " നിർമാതാവിന് " ഒരു സല്യൂട്ട്.പൈസ മുടക്കുന്നത്ൽ ഒരു പിശുക്കും കാണിച്ചിട്ടില്ല.അത്രക്ക് മികവുറ്റ രീതിയിലുള്ള ഉല്പന്നമാണ് .


*മോഹന്ലാലും സന്തോഷ് ശിവനും ഒരുമിച്ച സിനിമയൊക്കെ ദേശീയ തലത്തിൽ  ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.ഇതിലെ ഓരോ സീനും മനം കുളിപ്പിക്കുന്നതാണ്..അത്രക്ക് *റിച്ച് " ആയിട്ടാണ് ചെയ്തു വെച്ചിരിക്കുന്നത്.അത് പല അപാകതകൾ മറച്ചു പിടികുന്നുണ്ട്.ഈ സിനിമ എല്ലാ ഭാഷകളിലും ഉള്ളത് കൊണ്ട് തന്നെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടേക്കാം..


*സിനിമ മൊത്തത്തിൽ കൊള്ളാം എന്ന് പറയാമെങ്കിലും ചില സീനുകളിൽ ഒക്കെ ഇഴച്ചിൽ ഫീൽ ചെയ്യുന്നുണ്ട്..അതൊക്കെ കാച്ചി കുറുക്കി എടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല.അതൊരു വലിയ പോരായ്മ തന്നെയാണ്. വലിയൊരു സങ്കേതിക വിദഗ്ധര് കൂടെ ഉണ്ടായിട്ടും അതൊക്കെ പ്രയോജനപ്പെടുത്തി എടുക്കാത്തത് സംവിധായകൻ്റെ പരാജയം തന്നെയാണ്.


*ആദ്യ സിനിമ ആയതുകൊണ്ട് തന്നെ മികച്ച രീതിയിൽ ഈ കഥ  നല്ലൊരു തിരക്കഥയായി ഉണ്ടാക്കിയെടുക്കാൻ മോഹൻലാൽ ഉത്സാഹം കാണിക്കണമായിരുന്നു.ഈ സിനിമയുടെ ന്യുനത തന്നെ തിരക്കഥയിലെ ബലമില്ല എന്ന പിഴവ് ആണ്. ചില സീനുകൾ ഒക്കെ കുട്ടിത്തരം ആയിപ്പോയി. സംഭാഷണങ്ങൾ ചിലത് സഹിക്കാൻ പറ്റില്ല.


*പല സീനുകളും ഡയലോഗ് മനസ്സിലാക്കാൻ സബ് ടൈറ്റിൽ എന്ന സമയംകൊല്ലി വരുന്നത് ബോറടി ഉണ്ടാക്കുന്നു.അതിനു കൂടി പരിഹാരം ഉണ്ടാക്കിയിരുന്നു എങ്കിൽ നല്ല രീതിയിൽ ആസ്വാദ്യമായേനെ..കൂടാതെ അഭിനയിക്കാൻ അറിയപ്പെടുന്ന രണ്ടേ രണ്ടു പേര് മാത്രമേ ഉള്ളൂ എന്നതും മറ്റുള്ളവർ നമുക്ക്  പുത്തിയവർ എന്നതും പ്രശനം ആകുന്നുണ്ട്.അവരൊക്കെ നല്ല രീതിയിൽ അഭിനയിച്ചു എങ്കിലും ഇത്തരം ഒരു സിനിമയിൽ എല്ലാം പുതുമുഖങ്ങൾ ആയതു പ്രേക്ഷകർക്ക് രസിച്ചമട്ടില്ല. ഒന്ന് രണ്ട് പേര് കൂടി അറിയപ്പെടുന്ന മുഖങ്ങൾ ആയിരുന്നു എങ്കിൽ നന്നായേനെ..


*മോഹൻലാൽ സിനിമകൾ വരുമ്പോൾ മാത്രം നെഗറ്റീവ് പറയുന്ന കുറെ "മൈഗുണന്മാർ"ഇപ്പൊൾ സോഷ്യൽ മീഡിയ മൊത്തത്തിൽ എടുത്തു കൊന്നു കൊലവിളിച്ച് വലിയൊരു അപരാധം ചെയ്തത് മാതിരി പോസ്റ്റുകൾ ഇട്ടു



ഭരിക്കുന്നുണ്ട്..പോരായ്മകൾ ഉണ്ടെങ്കിലും അത് വലിയൊരു പ്രശ്‌നമാക്കി മോശം എന്ന് പ്രചരിപ്പിക്കേണ്ട സിനിമ ഒന്നുമല്ല ബാറോസ്. അതിനു പിന്നിലെ ലക്ഷ്യം പലത് ആണെങ്കിലും കാണാൻ വിചാരിച്ചവർക്കു നല്ലൊരു ദൃശ്യവിസ്മയം ത്രീഡിയിലൂടേ തരുവാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. 


പ്ര.മോ.ദി.സം

1 comment: