Friday, July 20, 2012

എന്റെ അച്ഛന്‍

ബൈക്ക് സ്റ്റാന്‍ഡില്‍ ഇട്ടു ,ദേഹം വല്ലാത്ത വേദന ..അവിടിവിടെ മുറിഞ്ഞിട്ടുണ്ട്‌ .വരാന്തയിലേക്ക്‌ കയറുമ്പോള്‍ പരിചിതരും അല്ലാത്തതുമായ കുറെ മുഖങ്ങള്‍ പൂമുഖത്തു കണ്ടു .എല്ലാവരുടെയും മുഖത്ത് കാര്‍മേഘം കെട്ടികിടന്നിരുന്നു.ഏതു നിമിഷവും മിന്നലും ഇടിയും ഉണ്ടാകാം .എല്ലാം നേരിടണം ,ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ .അങ്ങിനെ സംഭവിച്ചു പോയി എന്ന് ആശ്വസിച്ചു .


              നാട്ടിലെ പ്രമുഖര്‍ ആയ  സമുദായ നേതാക്കള്‍ എന്ന് നാട്ടുകാര്‍ പട്ടം കൊടുത്തവര്‍ ആണ് വരാന്തയില്‍  .അപകടം മണത്തുവെങ്കിലും എല്ലാവരോടും ചിരിച്ചു എന്ന് വരുത്തി അകത്തേക്ക് കയറി ,ആരും ഒന്നും ചോദിച്ചുമില്ല തിരിച്ചു ചിരിച്ചുമില്ല .അകത്തു കുടുംബക്കാര്‍ ആയിരുന്നു. മാമന്‍ മാരും മറ്റും കൂട്ടത്തിലുണ്ട്  .ഒരു മൂലയില്‍ അമ്മയും പെങ്ങളും ..അമ്മ കരഞ്ഞിട്ടുണ്ട് ,മുഖം കണ്ടാല്‍ അറിയാം .മഴവെള്ളം പോലെ കണ്ണില്‍ കണ്ണുനീര്‍ കെട്ടി കിടക്കുന്നു .പെങ്ങളുടെ മുഖവും വാടിയിട്ട്ണ്ട് .
   എന്നെ കണ്ടപ്പോള്‍ അമ്മ  എന്റെ അടുത്ത് വരുവാന്‍ നോക്കിയെങ്കിലും മാമന്മാര്‍ തടഞ്ഞു.

    "വേണ്ട .ഒന്നും ചോദിക്കേണ്ട ,രാമകൃഷ്ണന്‍ വരട്ടെ ,ഉമ്മച്ചി പെണ്ണിനെ കൊണ്ട് നാടുച്ചുറ്റുന്ന അലവലാതി ".

അച്ഛന്‍ വരട്ടെ എന്നാണ് പറയുന്നത് .കാര്യം അത്ര സീരിയസ് ഒന്നുമല്ല ,പക്ഷെ ഇവരൊക്കെ സീരിയസ് ആയി കാണുന്നു .പെങ്ങളുടെ സ്നേഹിതയെ ,റസിയയെ ബൈക്കില്‍ കയറ്റി വരുന്ന വഴി കുറേപേര്‍ തടഞ്ഞു ,വാക്കേറ്റമായി ,അടിയായി ,പോലീസ്  സ്റ്റേഷന്‍ വരെ എത്തി. ബസ്‌ സ്റ്റോപ്പില്‍ പൂവാലന്മാര്‍ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ രക്ഷ്പ്പെടുത്തിയതാണ് .പോലീസുകാര്‍ക്ക് കാര്യം മനസ്സിലായി  അവര്‍ കാര്യങ്ങള്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തു ,ഉപദ്രവിച്ചവരെ പിടിച്ചു എന്നാണ് അറിഞ്ഞത് .കുറെ സദാചാര വാദികള്‍ .പക്ഷെ ഒക്കെയും മിന്നല്‍ വേഗത്തില്‍ നാട്ടില്‍ പടര്‍ന്നു .ഞാനും റസിയും കമിതാക്കള്‍ എന്ന് വരെ പറഞ്ഞു പരത്തി.

       കുറച്ചു മണിക്കൂര്‍ ആകാംഷയോടെ ,പേടിയോടെ അച്ഛന്റെ വരവും കാത്തിരുന്നു .പുറത്തു തകൃതിയായി എന്തൊക്കെയോ ചര്‍ച്ചകള്‍ നടക്കുന്നു .ആരും എന്റെ അടുക്കല്‍ വന്നില്ല ,അവര്‍ പറയുന്നത് കേള്‍ക്കുവാന്‍ താല്‍പര്യവും ഇല്ലായിരുന്നു. അച്ഛന്റെ ബൈക്കിന്റെ ഒച്ച അടുത്തടുത്ത്‌ വന്നു കൊണ്ടിരുന്നു ,എന്റെ നെഞ്ചിടിപ്പും കൂടി കൂടി വന്നു .അച്ഛന്‍ അകത്തേക്ക് വരും മുന്‍പേ അവര്‍ തമ്മില്‍ എന്തൊക്കെയോ പറയുന്നു .ഒന്നും ക്ലിയര്‍ ആയി കേള്‍ക്കുന്നില്ല.

    അച്ഛന്‍  മുറിയിലേക്ക് കയറി ,കൂടെ മറ്റു ചിലരും അമ്മയും,ഞാന്‍ ഭയത്തോടെ എഴുനേറ്റു ..കൈകാലുകള്‍ വിറച്ചു തുടങ്ങി ,എന്തായാലും നല്ല വാര്‍ത്തകള്‍ അല്ലല്ലോ കേട്ടിരിക്കുക .ഒരടി പ്രതീഷിച്ചു ഞാന്‍ നിന്നു.അച്ഛന്‍ എന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി ,പിന്നെ മൊത്തത്തിലും .ഞാന്‍ ഒന്ന് കൂടി ചൂളി.പെട്ടെന്ന് എല്ലാവരെയും അമ്പരപ്പിച്ചു എന്നെ കെട്ടി പിടിച്ചു കൊണ്ട് ചോദിച്ചു

"അവര്‍ കുറെ തല്ലിയോ മോനെ ?വേദനയുണ്ടോട ?സാരമില്ല മോന്‍ അരുതാത്തതൊന്നും ചെയ്തില്ലല്ലോ "

പിന്നെ എന്റെ ദേഹത്ത് സ്നേഹത്തോടെ തലോടാന്‍ തുടങ്ങി .ചോര ഒലിക്കുന്ന മുറിവുകള്‍ തുടക്കാന്‍ തുടങ്ങി എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി .കണ്ടു നിന്നവര്‍ അന്ധാളിപ്പോടെ പരസ്പരം നോക്കി.എന്തോ പറയാന്‍ വന്ന മാമനെ അച്ഛന്‍ കൈകൊണ്ടു തടഞ്ഞു ,

   "എന്തെങ്കിലും കേട്ടാല്‍ ചാടി തുള്ളി വാളെടുക്കുകയല്ല വേണ്ടത് ,അത് അന്യേഷിക്കണം .ഞാന്‍ കാര്യങ്ങള്‍ വരുന്ന വഴിക്കു അറിഞ്ഞു .അതുകൊണ്ട് തന്നെ ചങ്ങാതിയായ പോലീസുകാരന്‍ ശശിയെയും കൂട്ടി അബൂബക്കര്‍ ഹാജിയെയും  കണ്ടിട്ടാണ് വരുന്നത് .മകള്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട്‌ ,അയാള്‍ക്ക്‌ വിശ്വാസവും ആയി .നിങ്ങളെ പോലെ കുറെയെണ്ണം അവിടെയും കൂടിയിട്ടുണ്ട്.സമുദായത്തില്‍ സ്പര്‍ധ ഉണ്ടാക്കുവാന്‍ .ഒരു ഹിന്ദു ചെക്കന്റെ കൂടെ തട്ടം ഇട്ട പെണ്ണ് ബൈക്കില്‍ കയറിയാല്‍ നമ്മുടെ മതവും ജാതിയും നശിക്കുമെങ്കില്‍ അതങ്ങ് നശിക്കട്ടെ .ആകാശം ഇടിഞ്ഞു വീഴുമെങ്കില്‍ അതും ആയികൊള്ളട്ടെ .ആദ്യം നമ്മള്‍ മനുഷ്യര്‍ എന്ന് മനസ്സിലാക്കണം .അവിടെ ജാതിയോ മതമോ ഒന്നും കടന്നു വരരുത് ,എപ്പോളും മനുഷ്യനായി ജീവിച്ചാല്‍ തന്നെ ഈ ലോകത്തെ അക്രമങ്ങള്‍ ഇല്ലാതാവും ..പക്ഷെ കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട് ഹിന്ദുവെന്നും മുസല്‍മാന്‍  എന്നും ഒക്കെ പറഞ്ഞു മനുഷ്യന്മാരെ വേര്‍തിരിക്കാന്‍ .അവരുടെ ലക്‌ഷ്യം വേറെയാണ് അതൊന്നും ഞാന്‍ പറയുന്നില്ല ."

വീട്ടിലേക്കു വന്നവര്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഇറങ്ങിപോയി .അവര്‍ അച്ഛനെ പ്രാകിയതാവം ,കുറ്റപെടുതിയതാവം .ഞാന്‍ ആദ്യം കാണുന്നത് പോലെ അച്ഛനെ സൂക്ഷിച്ചു നോക്കി .എന്നെയും ചേര്‍ത്ത് പിടിച്ചുകൊണ്ടു അച്ഛന്‍ മുറിയുടെ പുറത്തേക്കിറങ്ങി ,അമ്മയുടെ തേങ്ങല്‍ പുറത്തേക്കു ചാടി .ഞാനും അച്ഛനെ വട്ടം ചുറ്റിപിടിച്ചു ,ആ കൈകള്‍ക്കുള്ളില്‍ ഞാന്‍ പൂര്‍ണസുരക്ഷിതന്‍ ആണെന്ന ബോധം എന്റെ എല്ലാ വിഷമങ്ങളും അകറ്റി.

കഥ:പ്രമോദ്‌ കുമാര്‍ .കെ.പി

12 comments:

 1. മത ഭ്രാന്ത്‌ മൂത്ത് നടക്കുന്ന ഇപ്പോളത്തെ ആള്‍ക്കര്‍ക്കുള്ള നല്ലൊരു മെസ്സേജ് !!!!!

  നമ്മള്‍ക്ക് മതംങ്ങല്ക് അതീതം ആയി മനുഷ്യനെ സ്നേഹിക്കാന്‍ പഠിക്കാം!!!!

  ReplyDelete
 2. ഒരാണും പെണ്ണും ഒപ്പം യാത്ര ചെയ്‌താല്‍ അതിനെ മറ്റു രീതിയില്‍ കാണുന്നവരാണ് നമ്മുടെ സദാചാര പോലീസ്. ഇനിയത് വെവ്വേറെ ജാതിയിലുള്ള ആണും പെണ്ണുമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. കാള പെറ്റു എന്ന് കേള്‍ക്കുമ്പോ കയറെടുക്കുന്ന എല്ലാവര്ക്കും ഇതൊന്നു വായിച്ചു നോക്കെട്ടെ.. അഭിനന്ദനങ്ങള്‍ പ്രമോദ്‌ :)

  ReplyDelete
 3. A gud message to SADHACHARAVADHIKAL enna lavanmaaarkk.
  nannayi Pramod baii

  ReplyDelete
 4. ആദ്യം നമ്മള്‍ മനുഷ്യര്‍ എന്ന് മനസ്സിലാക്കണം .അവിടെ ജാതിയോ മതമോ ഒന്നും കടന്നു വരരുത് ,എപ്പോളും മനുഷ്യനായി ജീവിച്ചാല്‍ തന്നെ ഈ ലോകത്തെ അക്രമങ്ങള്‍ ഇല്ലാതാവും ..

  അഭിനന്ദനങ്ങള്‍

  ReplyDelete
 5. പലതരം സ്ഥാപിത താൽപ്പര്യക്കാരാണ് പരസ്പരസ്പർദ്ധയുടെ വിത്തു വിതക്കുന്നത് എനിക്കു തോന്നിയിട്ടുണ്ട്. ഈ ചെറുകുറിപ്പിൽ നല്ലൊരു സന്ദേശമുണ്ട്.....

  ReplyDelete
 6. ഇനി ആകാശമങ്ങ ഇടിഞ്ഞ് വീണാൽത്ത്ന്നെയെന്ത്? ആദ്യം സ്വയം നന്നാവട്ടെ, എന്നിട്ടാവട്ടെ അന്യന്റെ വളപ്പിലേക്ക് എത്തി നോക്കുന്നത്! വികാരങ്ങളാണ് പല വലിയ പ്രശ്നങ്ങൾക്കും കാരണം,  മതസംരക്ഷകരായി വേഷമിടുന്ന കുറേ വിവരദോഷികളും.

  ReplyDelete
 7. നല്ലൊരു സന്ദേശമുണ്ട്.. good one

  ReplyDelete
 8. (ആദ്യം നമ്മള്‍ മനുഷ്യര്‍ എന്ന് മനസ്സിലാക്കണം .അവിടെ ജാതിയോ മതമോ ഒന്നും കടന്നു വരരുത് ,എപ്പോളും മനുഷ്യനായി ജീവിച്ചാല്‍ തന്നെ ഈ ലോകത്തെ അക്രമങ്ങള്‍ ഇല്ലാതാവും )ശരിയാണ്, എങ്കില്‍ എന്നേ ഇവിടം ഒരു സ്വര്‍ഗ്ഗമായേനെ!

  ReplyDelete
 9. നാം എന്നാണ് നമ്മളാക്കുക?

  ReplyDelete
 10. നല്ല കഥ.നല്ല സന്ദേശം

  ReplyDelete
 11. കൊള്ളാം. ഇഷ്ടപ്പെട്ടു. മനസ്സിലാക്കപ്പെടുക, മനസ്സിലാക്കുക രണ്ടും വേണ്ടത് തന്നെ

  ReplyDelete