Tuesday, July 17, 2012

വീണ്ടും കേരളത്തില്‍ ഒരു പാര്‍ട്ടി കൂടി ?

ഇപ്പോള്‍ പാര്‍ട്ടി ഉണ്ടാക്കുന്നത്‌ അധികാരത്തിനു വേണ്ടിയാണ് .എപ്പോളെങ്കിലും അതിന്റെ സ്വാദ് അറിഞ്ഞവര്‍ അതില്‍ തന്നെ മുറുക്കെ പിടിക്കുവാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നു .അത് കൊണ്ടാണ് നമ്മുടെ ദേശത്തില്‍ ഇത്രയധികം പാര്‍ട്ടികള്‍ ഉണ്ടായിരിക്കുന്നത് .അങ്ങിനെ മാര്‍ക്സിസ്റ്റ്‌ ,കൊണ്ഗ്രെസ്സ് ,ജനത  ഒക്കെ പിളര്‍ന്നു .ചിലത് വീണ്ടും ഒന്നായി ,ചിലത് മറുകണ്ടം ചാടി,ചിലത് വീണ്ടും പിളര്‍ന്നു  .കേരള കോണ്‍ഗ്രസ്‌ തന്നെ പിളര്‍ന്നു എ  മുതല്‍ ഇസെഡ്  വരെയായി .ആര്‍ക്കെങ്കിലും മന്ത്രി പണിയോ സ്ഥാനമാനങ്ങളോ കിട്ടാതെ വരുമ്പോള്‍ അവന്‍ അവന്റെ പേരില്‍ പാര്‍ട്ടി തുടങ്ങുകയാണ് .അതിനു ഒരു തത്വമോ ഒന്നും ഉണ്ടാവില്ല.അങ്ങിനത്തെ കുറെ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ വലിയ കക്ഷികളെ വിറപ്പിച്ചു നിര്‍ത്തി ആളാകുന്നു . ജനങ്ങളെ സേവിക്കണം എന്ന് വിചാരിച്ചു രാഷ്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ വിരളമാണ് .എല്ലാവര്ക്കും നോട്ടം സ്വന്തം കീശയും കുടുംബത്തിന്റെ ആസ്തിയും വര്‍ധിപ്പിക്കല്‍ ആണ്.

         മുസ്ലിം ഉന്നമനത്തിനു ഉണ്ടായ ലീഗ് ആദ്യ കാലത്ത് അതിന്റെ കര്‍ത്തവ്യം നന്നായി ചെയ്തു എന്ന് വേണമെങ്കില്‍ പറയാം ,പഴയ നേതാക്കള്‍ ,അവര്‍ സ്വന്തം ആള്‍ക്കാരെ പൊതുധാരയില്‍ എത്തിക്കാന്‍  നന്നായി പ്രയത്നിച്ചു ,എന്നും അവര്‍ക്കിടയില്‍ അടിച്ചമര്‍ത്ത് പെട്ടിരുന്ന വിദ്യാഭാസം ,പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ഇടയില്‍ അതിന്റെ ആവശ്യങ്ങള്‍,ഗുണങ്ങള്‍  നിരത്തി ഓരോ പൌരനും നേടേണ്ട ആവശ്യം വിവരിച്ചു .അതിന്റെ ഫലമായി അവര്‍ പഠിച്ചു .ഇന്ന് കേരളത്തിലെ മുസ്ലിംകള്‍ നല്ല നിലയില്‍ എത്തിയതിനു കാരണം പഴയ നേതാക്കന്മാരുടെ ഈ നിര്‍ബന്ധ ബു ദ്ധി തന്നെയാണ്  ,മറ്റു സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോളും വളരെ പരിതാപകമായ നിലയിലാണ് .അവരെ സഹായിക്കാന്‍ ഒരു സംഘടന ഇല്ലാത്തതു കൊണ്ടാണ് അത്.പണ്ട്  കൂടുതല്‍ പേരും സമൂഹത്തിനു വേണ്ടിയാണ് രാഷ്ട്രീയം ഉപയോഗിച്ചത്.ഇന്നത്തെ ലീഗ് നേതാക്കളുടെ കാര്യം എല്ലാവര്ക്കും അറിയാം.
   
     ജന്മികളും,മുതലാളിമാറും ഊറ്റുന്ന തൊഴിലാളികളെ സംരക്ഷിക്കാനും പാര്‍ട്ടി ഉണ്ടായി ,അവരാണ് ഇന്ന് ഇന്ത്യയിലെ മുതലാളി പാര്‍ട്ടി.ഗാന്ധിജി ആദര്‍ശങ്ങള്‍ പൊലിപ്പിച്ചു കാട്ടി വോട്ട് നേടിയവരും ഇന്ന് പൊതു ജനങ്ങളെ മറന്നു.എല്ലാവര്ക്കും അധികാരം എന്ന അപ്പകഷ്ണം മതി.അപ്പോള്‍ ചിലര്‍ മാത്രം അപ്പം തിന്നാല്‍ മതിയോ ?ഒന്ന് രണ്ടു സമുദായ നേതാക്കള്‍ക്ക് അത് സഹിച്ചില്ല ,നമ്മള്‍ ഭൂരിപക്ഷം അവഗണിക്കപെടുന്നു എന്ന് അവര്‍ ചാനലില്‍ കൂടി കരഞ്ഞു പറഞ്ഞു ,ഭരണ ,പ്രതിപക്ഷ പാര്‍ട്ടിക്കെതിരെ ഭീഷണി വരെ ഉണ്ടായി ,ശരിദൂരം ,സമദൂരം എന്നിങ്ങനെ കുറെ ദൂരമുണ്ടാക്കി രണ്ടു പ്രമുഖ പാര്‍ട്ടികളെ പേടിപ്പിക്കാന്‍ നോക്കി. ആരും മൈന്‍ഡ് ചെയ്തില്ല.അങ്ങിനെ അവരുടെ മനസ്സില്‍ പുത്തന്‍ ആശയം വന്നു ,അവര്‍ക്ക് പണി കൊടുക്കുക .അതിനു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുക .

    അങ്ങിനെ ഒരു നേതാവ് മുന്നിട്ടെറങ്ങി ..അയാള്‍  ഇന്ന് പറയും ഇതാ പാര്‍ട്ടി വന്നു .പിറ്റേന്ന് പറയും ഇല്ല നമുക്ക് അതില്‍ താല്പര്യം ഇല്ല .എന്നാലും അണികള്‍ നിര്‍ബന്ധിക്കുന്നു അത് കൊണ്ട് ആലോചിച്ചു  കുറച്ചു സമയം കഴിയും രൂപപ്പെടാന്‍ എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു. അങ്ങിനെ കഴിഞ്ഞ ദിവസം പെട്ടെന്ന് തീരുമാനിക്കുന്നു ,രണ്ടു മാസത്തിനുള്ളില്‍ പാര്‍ട്ടി ഉണ്ടാക്കും,അതില്‍ ഇത് പോലെ അപ്പകഷ്ണത്തിന് വേണ്ടി ദാഹിക്കുന്ന എല്ലാ മതസ്ഥരെയും,ജാതികളെയും  ഉള്‍കൊള്ളിക്കും എന്നൊക്കെ.

എന്തായാലും പാര്‍ട്ടി വരട്ടെ ,അടിച്ചമര്‍ത്ത പെട്ട ഭൂരിപക്ഷം തല പൊക്കട്ടെ ,ന്യുനപക്ഷം വീണ്ടും അടിയിലേക്ക് പോകട്ടെ .പിന്നെ അവര്‍ വേറെ പാര്‍ട്ടി ഉണ്ടാക്കി വീണ്ടും മുകളില്‍ എത്തട്ടെ .അങ്ങിനെ നമ്മള്‍ പൊതുജനം എന്ന കഴുതകള്‍ എപ്പോളും വോട്ട് നല്‍കി ഇവരുടെ തോന്നിയവാസങ്ങള്‍ക്ക്  പ്രോത്സാഹിപ്പിച്ചു  കൊണ്ടെയിരിക്കട്ടെ .എന്നാല്‍ മാത്രമേ ആര്‍ക്കെങ്കിലുംഒക്കെ  നമ്മുടെ നികുതി പണം ചിലവാക്കുവാന്‍ കഴിയൂ .അല്ലെങ്കില്‍ അത് ലാപ്സ് ആയി പോകും .No comments:

Post a Comment