Monday, July 2, 2012

എന്ത് പറ്റി നമ്മുടെ മാര്‍കിസ്റ്റ്‌ പാര്‍ട്ടിക്ക് ?

എന്ത് പറ്റി  നമ്മുടെ മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് ? ഞാന്‍ ഒരു മാര്‍കിസ്റ്റ്‌ വിശ്വാസി ആയിരുന്നു ,പ്രവര്‍ത്തിചിട്ടുമുണ്ട് ..അവര്‍  നമ്മുടെ നാട്ടില്‍ സമൂഹത്തിനു നല്‍കിയ നന്മകള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിചിട്ടുമുണ്ട് .അത് കാറല്‍ മാര്‍ക്സ് എന്ന വിദ്വാന്റെ  ജീവചരിത്രം വായിച്ചതുകൊണ്ടോ പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കളുടെ വീര പരാക്രമം കൊണ്ടോ ആയതല്ല .ഞാന്‍ ജനിച്ചുവളര്‍ന്ന കോടിയേരി എന്ന ഗ്രാമത്തില്‍ ചെറുപ്പം മുതല്‍ എവിടെയും കാണുന്നത് ചുവന്ന കൊടിയും അരിവാള്‍ ചുറ്റികയും ആണ് ..അവര്രയിരുന്നു നാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നതും..അത് കണ്ടു അവരുടെ നന്മകള്‍ അങ്ങിനെ മനസ്സില്‍ പതിഞ്ഞതാണ് .ഞാന്‍ മാത്രം അല്ല അവിടുത്തെ ഭൂരിപക്ഷം പേരും അങ്ങിനെയാണ് ആ പാര്‍ടിയില്‍ വിശ്വസിച്ചത് ..പഴയ കുറച്ചുപേര്‍ കാണും ആദര്‍ശങ്ങള്‍  വലിച്ചു കയറ്റി മാര്‍ക്സിസ്റ്റ്‌ ആയവര്‍ .ചിലര്‍ ദിനേശ് ബീഡി യിലെയും സഹകരണ ബാങ്ക് ജോലിയും കൊതിച്ചു ആ പാര്‍ടിയില്‍ എത്തി ,ചിലര്‍ താവഴിയില്‍ അതില്‍ വിശ്വസിച്ചു പോന്നു

തൊട്ടു അപ്പുറത്തെ  വീടുകളിലെ കൂട്ട്കാരുടെ അച്ചന്മാരും നമ്മളുടെ മാമന്മാരുടെ സുഹൃത്തുക്കളും ഒക്കെ അവരില്‍ പെട്ടവര്‍ ആയിരുന്നു . പിന്നെ അധികവും വീടുകളില്‍ വരുന്നതും നമ്മളോട് എവിടെ കണ്ടാലും  വിശേഷങ്ങള്‍  ചോദിച്ചു (കുട്ടികള്‍ ആണെങ്ങില്‍ പോലും ) വര്‍ത്തമാനം പറയുന്ന രാഷ്ടീയകാരും അവര്‍ മാത്രം ആയിരുന്നു ,അവര്‍ നല്ല ചുവന്ന അരിവാള്‍ ചുറ്റിക യുടെ പോസ്റ്റര്‍ നമുക്ക് തരുമായിരുന്നു ,ചെറുപ്പത്തില്‍ ഒന്നിലേക്ക് ആകര്ഷിക്കപെടാന്‍ ഇതൊക്കെ ധാരാളം മതിയായിരുന്നു ,മറ്റു പാര്‍ട്ടിക്കാര്‍ ഉണ്ടെന്നു അറിയുന്നതു തിരഞ്ഞെടുപ്പ്‌  സമയത്ത് മാത്രമാണ് ,അപ്പോള്‍ കുറച്ചു കോണ്‍ഗ്രസ്സുകാര്‍ നിരത്തിലിറങ്ങും ,അതുവരെ മസില് പിടിച്ചാണ് അവര്‍ നടന്നിരിക്കുക ,തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചാല്‍ അവര്‍ മസിലൊക്കെ വിട്ടു വോട്ടിനു വേണ്ടി വേദികളില്‍ വരും ,അന്നേരം അവര്‍ നമ്മളെ മൈന്‍ഡ് ചെയ്യില്ല ,കാരണം കുട്ടികളായ നമ്മള്‍ക്ക് വോട്ട് ഇല്ലല്ലോ ,അത് കൊണ്ട് തന്നെ അവരോടു നമ്മള്‍ക്ക് ചെറുപ്പം മുതലേ ഒരു അകല്‍ച്ച തോന്നി അവരുടെ പ്രസ്ഥാനത്തോട് വെറുപ്പ്‌ തോന്നി തുടങ്ങി ..അത് ക്രമേണ കോണ്‍ഗ്രസ്‌ എന്ന പാര്‍ടിയിലേക്കും പടര്‍ന്നു ..ആര്‍ .എസ് .എസ   ഒരു കൊലപാതക പാര്‍ടി എന്നത് അവരുടെ പല പ്രവര്‍ത്തികള്‍ കൊണ്ടും അവിടങ്ങളില്‍ പ്രചരിച്ച കഥകളില്‍ കൂടിയും മനസ്സില്‍ ഉറച്ചു

രാജാഗോപാലന്‍ മാഷ്‌ ആയിരുന്നു എന്റെ  ഓര്‍മയിലെ ആദ്യത്തെ നമ്മുടെ സ്ഥാനാര്‍ഥി...പിന്നെ കേന്ദ്രത്തിലേക്ക് കെ. പി ഉണ്ണികൃഷ്ണന്‍ ..പലപ്പോഴും  തോന്നിയിട്ടുണ്ട് ഉണ്ണികൃഷ്ണന്‍ ചര്‍ക്കയില്‍ മത്സരിക്കുന്നു ,അതിനു അരിവാള്‍കാര്‍ വോട്ടു ചോദിക്കുന്നു  ,സംശയം ചോദിച്ച ചങ്ങാതി പറഞ്ഞു തന്നു  അയാള്‍ ഡെല്‍ഹി യിലേക്കാണ് പോകുന്നത് അവിടെ അരിവാള്‍കാര്‍ കുറവാണ് അത് കൊണ്ടാണെന്ന് ..പക്ഷെ അത് ഒരു കറക്റ്റ് ആന്‍സര്‍ അല്ല എന്ന് മനസ്സിലായത്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ,അങ്ങിനെ ഇടതു പക്ഷം എന്ന ഒന്ന് ഉണ്ട് എന്ന് മനസ്സിലായി .എന്തായാലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പറയുന്ന ആള്‍കാരെ നമ്മള്‍ മനസ്സാ പിന്തുണച്ചു .അവരുടെ വിജയങ്ങള്‍ ആഘോഷിച്ചു .

അഞ്ചാം ക്ലാസ്സില്‍ എത്തിയപ്പോള്‍ സ്കൂളില്‍ തന്നെ രാഷ്ടീയം ഉണ്ടായിരുന്നു ,അവിടെ പാര്‍ടി കാരുടെ വിദ്യാഭാസ സംഘടനകള്‍  ഉണ്ടായിരുന്നു ,അവിടെയും കെ.എസ് .യു  കഞ്ഞികാറായിരുന്നു ,ഉശിര് മുഴുവന്‍ എസ .എഫ് ,ഐ  കാര്‍ക്കയിരുന്നു ,ചെറുപത്തില്‍ കൂടുതല്‍ ആകര്‍ഷിച്ച ഇഷ്ടമായ , സമരം ചെയ്തു സ്കൂള്‍ അവധി തരുന്ന എസ .എഫ് ,ഐ അവിടെ നമ്മള്‍ക്ക് വീരന്മാരായി ,അങ്ങിനെ മാര്‍ക്സിസ്റ്റ്‌ അനുഭവവുമായി കുറച്ചു വര്‍ഷങ്ങള്‍..അപ്പോളേക്കും നമ്മളുടെ സാരഥി മമ്മു മാസ്റെര്‍ ആയി ,കോടിയേരിയായി ,പക്ഷെ അപ്പോളേക്കും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും കൊലപാതക പാര്‍ടി എന്ന ദുഷ്പേര് വാങ്ങിയിരുന്നു .മനസ്സില്‍ ചിന്തകളും വിവേകങ്ങളും വരുന്ന പ്രായത്തില്‍ തന്നെ ഇത് വന്നപ്പോള്‍ മാര്‍ക്സിസ്റ്റ്‌ സൈഡില്‍ നിന്നും അകന്നു ,ഇതിനെ കുറിച്ച് കൂട്ട് കാരോട് പറഞ്ഞെങ്കിലും അവര്‍ക്ക് പാര്‍ട്ടിയേക്കാള്‍ നേതാക്കളായിരുന്നു വലുത്.പലപ്പോഴും അവരെ എതിര്‍ത്തു ..പിന്നെ അവരോടു സഹകരിക്കാതെയായി..മറ്റൊരു  പാര്‍ടിയിലും വിശ്വാസം ഇല്ലായിരുന്നു ,ഓരോ ദിവസം കഴിയും തോറും മാര്‍ക്സിസ്റ്റ്‌ കാര്‍ പലതും പറയിച്ചു തുടങ്ങി ,നാട്ടിലും മാറ്റങ്ങള്‍ കണ്ടു തുടങ്ങി ,അതുവരെ ഇല്ലാതിരുന്ന കോണ്‍ഗ്രസിന്റെയും ,മറ്റും കൊടികള്‍  നാട്ടപെട്ടു ..ജനങ്ങള്‍ക്കും മടുത്തു.കുറെ പേര്‍ മാറി ചിന്തിചു എന്ന് തോന്നിത്തുടങ്ങി .തിരഞ്ഞെടുപ്പുകളില്‍ വലിയ മാറ്റങ്ങള്‍  ഒന്നും വന്നിലെങ്കിലും സഖാക്കള്‍ക്ക് ഭൂരിപക്ഷത്തില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി .അത് കുറയാന്‍ തുടങ്ങി.പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കൈയടക്കിയവര്‍ക്ക് ചിലത് വിട്ടുകൊടുക്കെണ്ടിയും വന്നു .പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ക്ക് ശിക്ഷയും കിട്ടിത്തുടങ്ങി.

പിന്നെ എന്റെ പ്രവാസ ജീവിതം ,മനസ്സോക്കെയും  രാഷ്ട്രീയത്തില്‍ നിന്നും അകനിരുന്നു .,ഇ.എം.എസ മരിച്ചതും കൂത്തുപറമ്പ് സംഭവം പാര്‍ടിക്ക് ഗുണവും ജയകൃഷ്ണന്‍ മാസ്റെര്‍ വധം ദോഷം ചെയ്തതൊക്കെ അറിഞ്ഞത് കടലുകല്‍ക്കപ്പുറത്തു നിന്ന് ..കൂത്ത് പറമ്പില്‍  രക്തസാക്ഷി ആയവരില്‍ പരിചിതനായ നാട്ടുകാരനും ഉണ്ടായിരുന്നു...പിന്നെത്തെ പലതും അറിഞ്ഞത് അവിടെ നിന്ന് തന്നെ ,നായനാര്‍ പോയതും ഒക്കെ .... പിന്നെയും രണ്ടു മൂന്നു വര്‍ഷത്തോളം പ്രവാസത്തില്‍ തന്നെ ആയിരുന്നു.അതിനിടയില്‍ പാര്‍ട്ടിയില്‍ ഇന്നുവരെ കാണാത്ത അത്ര വലുതായി വിഭാഗീയതയും വളര്‍ന്നു.നേതാക്കന്മാര്‍ വളര്‍ന്നു പാര്‍ട്ടി തളര്‍ന്നു.സാധാരനകാരന്റെ പാര്‍ട്ടി പണക്കാരന്റെ പാര്‍ട്ടിയായി.അധികാരത്തിന്റെ അപ്പ കഷ്നങ്ങള്‍ക്ക് വേണ്ടി എന്ത് തെണ്ടിത്തരവും ചെയ്തു തുടങ്ങി .പാര്‍ട്ടിയില്‍ മുഖമൂടികള്‍ വര്‍ധിച്ചു.

പിന്നെ പാര്ട്ടികാര്‍  രണ്ടും കല്പിച്ചു ഇറങ്ങി തുടങ്ങി ,സംസ്ഥാനതലത്തില്‍ നേതാക്കളില്‍ മാറ്റം ഉണ്ടായി,ഗ്രൂപ്പ്‌ ഉണ്ടായി ...അഹങ്കരത്തിന് കയ്യും കാലും വെച്ച സെക്രട്ടറി ഉണ്ടായി.ഇന്ന് നിഷേധിക്കുന്നതു നാളെ ഭരണത്തില്‍ വരുമ്പോള്‍ പ്രവര്‍ത്തിക മാക്കുന്നത് പാര്‍ടിയുടെ ശൈലി യായി മാറി  .അപ്പോളും നമ്മള്‍ വിചാരിച്ചു നമ്മുടെ പാര്‍ടി നന്മയിലേക്ക് തിരിച്ചു വരുമെന്ന് ...പക്ഷെ അത് അന്നന്ന് തളരുകയാണ് ചെയ്തത് ,നേതാക്കള്‍ എന്തൊക്കെ പറഞ്ഞാലും പലരില്‍ നിന്നും അത് മുറിച്ചു മാറ്റപെട്ട് തുടങ്ങി ,

തലശ്ശേരി ഫസല്‍ വധം,ശുക്കൂര്‍ വധം, ടി.പി. വധം അങ്ങിനെ ഒന്നൊന്നായി പാര്‍ടിയുടെ തലയില്‍ ..നമ്മള്‍ അല്ല എന്ന് വിളിച്ചു പറയുന്നുവെങ്കിലും  എല്ലാം തെളിവുകള്‍ സഹിതം  തിരിഞ്ഞു കൊത്തുന്നു..വെളുക്കാന്‍ തെച്ചതൊക്കെ പാണ്ട് ആവുന്നു.ലോക്കല്‍  കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പ്രതികളുടെ നീണ്ട നിര ..അച്യുതാനന്ദന്‍ പറഞ്ഞതുപോലെ "അരിയാഹാരം "കഴികുന്നവര്‍ക്ക് കാര്യങ്ങള്‍ പിടികിട്ടുന്നു ..മനസ്സില്‍ അന്ധമായ വിശ്വാസം ഉള്ളവര്‍മാത്രം പാര്‍ടിയെ വിശ്വസിക്കുന്നു...ഇത്രയൊക്കെ ഉണ്ടായിട്ടും ഇപ്പോഴും  പറയുന്നു നമ്മള്‍ ഒന്ന് ചെയ്തിട്ടില്ല ,എല്ലാം തിരുവഞ്ചൂര്‍ തയ്യാറാക്കിയ പോലിസ് തിരകഥകള്‍ എന്ന് ..സമര പാതയില്‍ വളര്‍ന്നു വന്ന നേതാക്കളെ ജസ്റ്റ്‌ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ മുട്ട് വിറക്കുന്നു ,അസുഖങ്ങള്‍ അഭിനയിക്കുന്നു .നിരപരാധികള്‍ ആണെങ്ങില്‍ എന്തിനു ഭയക്കണം ?.

ഇതാണോ നമ്മുടെ പാര്‍ടി ?എന്ത്  പറ്റി പോയി ഇവര്‍ക്ക് ?ഇപ്പോഴും  പാര്‍ട്ടിയോട്  സ്നേഹം ഉള്ളത് കൊണ്ട്  ഇന്നും ആഗ്രഹിക്കുന്നു എന്ന് വരും വീണ്ടും നന്മകള്‍ ?നമ്മള്‍ തെറ്റ് ചെയ്യുമ്പോള്‍ അവര്‍ അങ്ങിനെയാണ് ചെയ്തത് ഇവര്‍ അത് ചെയ്തില്ലേ എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല ..നമ്മുടെ ഫാമിലിയിലെ പ്രശ്നങ്ങള്‍ ആണ് മറ്റുള്ളവരുടെ പ്രശ്നത്തെക്കള്‍ നമ്മളെ കൂടുതല്‍ വിഷമത്തില്‍ ആക്കുക ,അതുകൊണ്ട് ബി ജെ പി അങ്ങിനെ ചെയ്യുനില്ലേ ,കോണ്‍ഗ്രസ്‌ അത് ചെയ്തില്ലേ എന്നൊന്നും പറഞ്ഞാല്‍ നമ്മള്‍ക്ക് സമാധാനം ഉണ്ടാവില്ല ,നമ്മളുടെ കുടുംബത്തില്‍ തന്നെ ശാന്തി വരണം..അത് ഇല്ലതാക്കുന്നുവോ അവരെ നിലക്ക് നിര്‍ത്തണം നേര്‍വഴിക്ക് കൊണ്ട് വരണം .എന്നാല്‍ മാത്രമേ കുടുംബം നിലനില്കൂ ..അത് എത്ര വലിയവര്‍ ആണെങ്കിലും എത്ര ..പ്രബലര്‍ ആണെങ്കിലും...ഇത് അത്രയൊന്നും പാര്‍ടിയെ ഇപ്പോള്‍ നെഞ്ചില്‍ കൊണ്ട് നടകാത്ത എന്റെ കാര്യം ,പാര്‍ടിക്ക് വേണ്ടി പലതും സഹിച്ച ലക്ഷങ്ങള്‍ ഇവിടെ ഉണ്ട് അവരുടെ വേദന കണ്ടില്ലെങ്കില്‍  പണ്ട് ഇങ്ങനെ ഒരു പാര്‍ടി ഇവിടെ ഭരിച്ചിരുന്നു എന്ന് ചരിത്ര കാരന്മാര്‍ രേഖപെടുതെണ്ടിവരും ....മസില് പിടിച്ചു നേതാക്കന്മാര്‍ എന്തൊക്കെ പറഞ്ഞാലും ഒരു തരാം ഭയമാണ് എല്ലാവരുടെയും മനസ്സില്‍ ..ഒരു യദാര്‍ത്ഥ മാര്‍ക്സിസ്റ്റ്‌ കാരന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തത് .......അവര്‍ എന്തിനെയൊക്കെയോ ഭയക്കുന്നു .ഒരു യഥാര്‍ത്ഥ കമ്മുനിസ്റ്റ്‌ ആവാതെ പോകുന്നു.നാവുകള്‍ കൊണ്ട് മാത്രം പിടിച്ചു നില്‍ക്കുന്ന നേതാക്കള്‍ ഉണ്ടായതാണ് പാര്‍ട്ടിക്ക് യഥാര്‍ഥത്തില്‍ ക്ഷീണം ഉണ്ടാക്കിയത്.അവര്‍ പറയുന്നത് വേറെ പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് ..പിന്നെ അതിനെ ന്യായീകരിക്കും ..അത് മാറണം .തെറ്റ് തെറ്റെന്നു അന്ഗീകരിക്കണം അത് തിരുത്തണം .എന്നാലേ പാര്‍ട്ടി അതിന്റെ പഴയ  അന്തസ്സില്‍ വീണ്ടും വരികയുള്ളൂ ..

വാല്‍കഷ്ണം:ഇത് വായിച്ചു സഖാക്കളുടെ ചോര തിളച്ചിട്ടു കാര്യമില്ല .സ്വയം നന്നാക്കാന്‍ നേതാക്കളെ പ്രേരിപ്പിക്കുക.അതുണ്ടാക്കുന്ന മാറ്റം സമൂഹത്തിനാണ് ഗുണം ചെയ്യുക 

പ്രമോദ്‌ കുമാര്‍ .കെ.പി



10 comments:

  1. നിങ്ങള്‍ ചോദിച്ച ഈ ചോദ്യം പാര്‍ടി അനുഭാവികള്‍ അല്ലാത്തവര്‍ പോലും ചോദിയ്ക്കുന്നുണ്ട് ... ആളുകള്‍ മാത്രമല്ല പ്രസ്ഥാനങ്ങള്‍ കൂടി ആത്മ പരിശോധന നടത്തേണ്ടതുണ്ടെന്ന് ഇതിലൂടെ വ്യക്തമാവുന്നു ... സമൂഹത്തില്‍ ആകെ കാണുന്ന മൂല്യച്യുതിയുടെ പ്രതിഫലനം ആണ് ഈ കാണുന്നവ... എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും അക്രമങ്ങള്‍ (അവ ആര് തന്നെ ചെയ്താലും - കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ) ഒരിയ്ക്കലും ന്യായീകരികാന്‍ കഴിയില്ല... പലപ്പോഴും വെറും വാക്ക് തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമാണ് അടിപിടിയിലും കൊലയിലും കലാശിയ്ക്കുന്നത്... ജനനന്മയ്ക്കായ് നില കൊള്ളുന്ന ഒരാള്‍ക്കും ഇത്തരം പ്രവൃത്തികള്‍ക്ക് പിന്തുണ നല്‍കാന്‍ ആവില്ല...

    നിങ്ങള്‍ ഉയര്‍ത്തിയ ഈ ചോദ്യം ഓരോ യഥാര്‍ത്ഥ പാര്‍ട്ടിക്കാരനും ചോദിക്കുകയാണെങ്കില്‍ ഇത്തരം സംഭവ വികാസങ്ങള്‍ ഒരു പരിധി വരെയെങ്കിലും ഒഴിവാക്കാനുള്ള സാഹചര്യം സംജാതമാവും എന്ന് ഞാന്‍ കരുതുന്നു...

    ഒരു നല്ല നാളേയ്ക്കു വേണ്ടി, ജനനന്മയ്ക്ക് വേണ്ടി കൊച്ചു കൊച്ചു മത ഭേദങ്ങള്‍ നാം മറക്കേണ്ടിയിരിക്കുന്നു... (നേരത്തെ പറഞ്ഞത് പോലെ കക്ഷി രാഷ്ട്രീയ ഭേദമന്യേ)

    ഭാവുകങ്ങള്‍ !!!
    നിഷ

    ReplyDelete
    Replies
    1. ഇവിടെ അഴിമതി ഇല്ലാതാവുക ഇടതുപക്ഷം ഭരിക്കുമ്പോള്‍ എന്നൊരു പറച്ചില്‍ ഉണ്ടായിരുന്നു.പക്ഷെ നേതാക്കള്‍ക്ക് പണത്തോട് ആര്‍ത്തി കൂടിയപ്പോള്‍ ഇപ്പോള്‍ കക്ഷി ഭേധ്യമെന്യേ ഇപ്പോള്‍ എല്ലാവരും അഴിമതികാരായി.നിലനില്‍പ്പിന് വേണ്ടി കൊല്ലുവാന്‍ കൂടി തുടങ്ങിയതോടു കൂടി ഇന്ന് മാര്‍കിസ്റ്റ് പാര്‍ട്ടി താഴേത്തട്ടിലേക്ക്‌ പോയിരിക്കുന്നു

      Delete
  2. ente manasaanu ningal pakarthiyathu..

    ReplyDelete
    Replies
    1. പാര്‍ട്ടി യെ സ്നേഹിക്കുന്ന പലരുടെയും മനസ്സിലുള്ളത് ..........

      Delete
  3. hmm.. kaaryangal thurann eyuthiyathil santosham..

    ReplyDelete
    Replies
    1. എത്ര കാലം എന്ന് വെച്ചാണ് മനസ്സില്‍ ഇട്ടു നടക്കുക.എന്നെങ്കിലും പറയണ്ടേ ..പലരും പറയുവാന്‍ ആഗ്രഹിച്ചിട്ടും പറയാതെ ബാക്കി വെച്ചത്

      Delete
  4. ആരെ കൊള്ളണം ആരെ തള്ളണം എന്ന ആശയകുഴപ്പത്തിലാണ് പാവം പാര്‍ട്ടി പ്രവര്‍ത്തക്കര്‍.. ,പാര്‍ട്ടിയുടെ മൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനത്തിന്റെ ഫലമാണ് ഇന്നത്തെ ഈ അവസ്ഥക്ക് കാരണം

    ReplyDelete
    Replies
    1. പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാകളെ പാര്‍ട്ടിയേക്കാള്‍ വലുതായി കാണുന്നു.അതുമാത്രമാണ് പ്രശ്നം.

      Delete
  5. ഇപ്പോള്‍ അരിവാള് കൊണ്ട് വെട്ടി, ചുറ്റിക കൊണ്ട് അടിച്ച് നക്ഷത്രമെണ്ണിക്കുക എന്നായോ സ്ഥിതി? കഷ്ടം--- ആരും ഇക്കാര്യത്തില്‍ മോശവും അല്ല. ഹിന്ദുക്കളുടെ പേര് പറഞ്ഞു നടക്കുന്ന പാര്‍ട്ടിയും കൊല്ലുന്നത് അവരെ തന്നെ! നാട് വിട്ടവര്‍ ഭാഗ്യവാന്മാര്‍--

    ReplyDelete
    Replies
    1. ജന നന്മക്ക് വേണ്ടിയാകണം പാര്‍ട്ടി.അവരെ ഇല്ലാതാക്കുവാന്‍ ആകരുത്.ഇന്ന് രക്ത സാക്ഷികള്‍ ഉണ്ടായാല്‍ നഷ്ടം പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കാണ് ...അവര്‍ക്ക് മാത്രമാണ്.ആദ്യമൊക്കെ പാര്‍ട്ടി കാണും പിന്നെ പിന്നെ അവര്‍ വിസ്മ്രിതിയിലാകും.കാരണം പ്രവര്‍ത്തകരെയാണ് പാര്‍ട്ടിക്ക് വേണ്ടത് ചത്തു മണ്ണില്‍; അടിഞ്ഞവരെയല്ല ....അവരെ ഓര്‍ക്കുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ ....അതും അവന്റെ ചുറ്റിലും ഉണ്ടായവര്‍ മാത്രം

      Delete