Thursday, July 26, 2012

നെയ്യുന്നവന്‍


അവന്‍ വല നെയ്തുകൊണ്ടിരുന്നു.അവനു വേണ്ടി മാത്രമാണ് അവന്‍ നെയ്യുന്നത്.അവനു അന്നന്ന് ശാപ്പിടാന്‍ വേണ്ടി മാത്രം.പറക്കമുറ്റിയപ്പോള്‍ മക്കള്‍ എല്ലാവരും വേറെ വഴിക്ക് പോയി.അവരുടെ താല്പര്യം അയാള്‍  അനുകൂലിച്ചു .നല്ലവണ്ണം നെയ്താലെ  എന്തെങ്കിലും  വലയില്‍ വന്നു വീഴുകയുള്ളൂ..അവന്‍ വളരെ ശ്രദ്ധിച്ചു നെയ്തു കൊണ്ടിരുന്നു.വായിലെ വെള്ളം വറ്റി വരണ്ടപ്പോള്‍ അവന്‍ നെയ്തു നിര്‍ത്തി.ഇനി എന്തെങ്കിലും കഴിക്കണം.ഇന്നലെയും വളരെ കഷ്ട്ടപെട്ടു വല ഉണ്ടാക്കിയതാണ്.അതിലാണെങ്കില്‍ ഒന്നും വന്നു കയറിയതുമില്ല ,ഒന്നും കിട്ടിയതുമില്ല ,ചിലപ്പോള്‍ വന്നിരിക്കാം .പക്ഷെ മയക്കം വിട്ടു ഉണര്‍ന്നപ്പോള്‍ ആരോ അത് നശിപ്പിച്ചിരിക്കുന്നു.അതില്‍ കുടുങ്ങിയത് രക്ഷപെട്ടിരിക്കാം.വേലക്കാരി ആയിരിക്കണം.ഇവിടുത്തെ കൊച്ചമ്മ പറയുന്നത് എന്തും അനുസരിക്കും.പലപ്പോളും എന്നെ പോലുള്ളവരെയാണ് അത് ബാധിക്കുന്നത്.എതിര്‍ക്കാന്‍ ശക്തി ഇല്ലാത്തതിനാല്‍ എല്ലാം സഹിക്കുന്നു.ഒന്നും കിട്ടാത്തതിനാല്‍ വിശന്നു കൊണ്ട് തന്നെ അവന്‍ മയങ്ങി പോയി .എന്തോ ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നത് .വേലക്കാരി ചൂല് കൊണ്ട് എന്റെ വലയൊക്കെ വീണ്ടും നശിപ്പിചിരിക്കുന്നു.എന്നെയും കൊല്ലുവാന്‍ ശ്രമിക്കുകയാണ്,കൂട്ടത്തില്‍ പുലമ്പികൊണ്ട് എന്റെ പിന്നാലെ ഓടുകയാണ്.
"ഇന്നലെയും  ക്ലീന്‍ ചെയ്തതാണ് ,പിന്നെയും വന്നു വല കെട്ടിയിരിക്കുന്നു നശിച്ച ചിലന്തികള്‍ ,ഒന്നിനെയും ഞാന്‍ വെറുതെ വിടില്ല "

പ്രാണരക്ഷാര്‍ത്ഥം അത് ഓടി ഒളിച്ചു.

കഥ ; പ്രമോദ് കുമാര്‍.കെ.പി 

2 comments:

  1. നല്ല കഥ .ഇഷ്ടമായി .കുറഞ്ഞ വരികളില്‍ വലിയൊരു ആശയം .ജീവിക്കാന്‍ ഉള്ള അവകാശത്തിനായി പ്രാണരക്ഷാര്‍ത്ഥം ഓടുന്ന ചിലന്തികളെ പോലെ നാമും .

    ReplyDelete
  2. പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി

    ReplyDelete