Wednesday, July 11, 2012

സിനിമ നിരൂപകരെ ...നിങ്ങള്‍ അറിയാന്‍


                     സോഷ്യല്‍മീഡിയ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു ,അത് കൊണ്ട് കുറെയേറെ  ഉപയോഗം ഉണ്ട് .അതുപോലെ തന്നെ ഭവിഷ്യത്തും.നമ്മള്‍ പലതിന്റെയും നല്ലതും മോശവും ഇതില്‍ കൂടി അറിയുന്നു.എല്ലാവര്ക്കും എപ്പോള്‍ വേണമെങ്കിലും കയരിപറ്റുവാന്‍ എളുപ്പവും ആണ് ,അതുകൊണ്ട് തന്നെയാണ് ഞാനും ഇതു എഴുതുന്നത് .അതില്‍ ഇപ്പോള്‍ കുറെ ഫാന്‍സ്‌കാര്‍ കൂടി കയറി പറ്റിയിരിക്കുന്നു .ഫേസ് ബുക്ക്‌ ,ബൂലോകം തുടങ്ങി എല്ലാറ്റിലും ഇവന്മാര്‍ അവരുടെ ഇഷ്ട അനിഷ്ടങ്ങള്‍ നമ്മളില്‍ അടിച്ചേല്‍പ്പിക്കുന്നു .,അല്ലെങ്കില്‍  അതിനു ശ്രമിക്കുന്നു

  ഈ അടുത്ത കാലത്തായി കുറെയേറെ പേര്‍ സിനിമ നിരൂപണം എഴുതാന്‍ തുടങ്ങിയിരിക്കുന്നു ,അതില്‍ പലതും ഇഷ്ടകാരന്റെ  പ്രചാരണത്തിന് മാത്രമായി ഉപയോഗിക്കപെടുന്നു .സ്പിരിറ്റ്‌ എന്നത് നല്ല ഒരു സിനിമയാണ് എന്നത് ജനം തെളിയിച്ചതാണ് .പക്ഷെ കഴിഞ്ഞ ദിവസം ഒരു മീഡിയയില്‍ ഒരുത്തന്‍ അതിനെപറ്റി വളരെ മോശമായി എഴുതിയിരിക്കുന്നു ,അതില്‍ കള്ളുകുടി കൂടുതലാണ് ,പല തരത്തിലുള്ള മദ്യപാന മിക്സിംഗ് ശീലിക്കാന്‍ പറ്റും ,ലാല്‍ മദ്യപിച്ചാണ് അഭിനയിച്ചത് എന്നൊക്കെ ..അതുകൊണ്ട് ഫാമിലി കാണാന്‍ പാടില്ല എന്നൊക്കെ..പക്ഷെ സിനിമ കണ്ടവന് എഴുതിയവന്റെ ചെകിടക്ക് അടിക്കാന്‍ തോന്നും .ഏതോ മമൂക്ക ഫാന്‍ എഴുതിയതാണെന്ന് വായിച്ചാല്‍ മനസ്സിലാക്കാം.

                           ഉസ്താദ് ഹോട്ടല്‍ ,തട്ടത്തില്‍ മറയത്തു  എന്നിവയും ആളെ കൂട്ടുനുണ്ട് .ഇവയെ പറ്റിയും പലരും നെഗറ്റീവ് പബ്ലിസിറ്റി കൊടുത്തിരിക്കുന്നു. സിനിമ എന്നത് വിനോദമാണ് .അത് ആള്‍കാരെ കൂട്ടുന്നുവെങ്കില്‍ ജനങള്‍ക്ക് അത് വിനോദം നല്കുന്നു എന്നാണ് .ചോട്ടാ മുംബൈ,രാജമാനിക്ക്യം എന്നി തട്ടുപൊളിപ്പന്‍ സിനിമകള്‍ എടുത്ത അന്‍വര്‍റഷീദ്  കുറച്ചു വിഷയം  മാറി പടം എടുത്തപ്പോള്‍ അതിലെ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ കുറേപേര്‍ തൂലിക ചലിപ്പിച്ചു.അതിലെ രസകൂട്ടുകള്‍ വിളബാന്‍ പലരും ശ്രമിച്ചില്ല ,പലര്‍ക്കും ദുല്‍ക്കരിന്റെ അഭിനയത്തെ കുറ്റം പറയാനാണ് രസമായി തോന്നിയത് .നായകന്‍ മമൂട്ടിയുടെ മകന്‍ ആയതുകൊണ്ട് ഈ സിനിമയും നെഗറ്റീവ് പബ്ലിസിറ്റി കൂടുതല്‍ തരണം ചെയ്യേണ്ടിവന്നു.ഒരു വാരം പിന്നിടുമ്പോള്‍ കോടികള്‍ കളക്ഷന്‍ നേടി ഇത്തരകാരുടെ വായ അടച്ചിരിക്കുകയാണ് ചിത്രം.
               

                         കണ്ടവര്‍ ഒക്കെ നല്ല അഭിപ്രായം പറഞ്ഞ തട്ടത്തില്‍ മറയത്ത് ഇതേപോലെ പലരില്‍ നിന്നും കൊഞ്ഞനംകുത്തല്‍ നേരിടുന്നു.നാല് ഷോ ഉള്ളത് അഞ്ചു ഷോ ആയും ,നിറഞ്ഞ സദസ്സില്‍ കൈ അടികളോടെ ഗംഭീര വിജയത്തില്‍  പോകുന്ന സിനിമയെ വിനീതിന്റെ പേരിലാണ് ക്രുശിക്കുന്നത്. പ്രണയം അറിയില്ല,നായികപോര,തലശ്ശേരി ഉമ്മച്ചി ഇങ്ങിനെ ആണോ എന്നൊക്കെ പറയുന്നു.നല്ല ഒരു പ്രണയ കഥയാണ്‌ ഇത് എന്ന് എല്ലാവരും സമ്മതിക്കുന്നു.പോരായ്മ ഉണ്ടാവും.അതൊന്നും ജനങ്ങള്‍ക്ക്‌ പ്രശ്നം ഇല്ലെങ്കില്‍ എന്തിനു വെറുതെ മിനക്കെടണം.പ്രണയം മനസ്സില്‍ ഇല്ലാത്ത വിനീതു  ഈ സിനിമ എടുക്കാന്‍ പാടില്ല എന്ന് വരെ എഴുതികളഞ്ഞു .നമ്മള്‍ ചന്ദ്രനില്‍ പോയില്ലെങ്കിലും ചന്ദ്രനിലെ കാര്യങ്ങള്‍ അറിയാം ,അത് പാഠങ്ങള്‍ പഠിച്ചതിന്റെ ഗുണം ആണ്.നമ്മള്‍ ഓരോ കാര്യവും മനസ്സിലാക്കുന്നതും വായനയിലൂടെയും അനുഭവത്തിലൂടെയും ആണ് .
       ഒന്നാമത് സ്പിരിറ്റ്‌ ,ഉസ്താദ് ഹോട്ടല്‍ എന്നിവയുടെ കളക്ഷന്‍ വിനീതിന്റെ ചിത്രം തട്ടിയെടുത്തു ,രണ്ടാമത് സൂപ്പര്‍ നക്ഷത്രങ്ങളുടെ വിമര്‍ശകന്‍റെ  മകന്‍.ഇവയൊക്കെയാണ് വിനീതിന് എതിരായി തിരിയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.
     മലയാള സിനിമയില്‍ എല്ലാം പുതിയവരെ കൊണ്ടുവന്നു തിയേറ്റര്‍ നിറച്ച വിനീതു വീണ്ടും അത്ഭുതം കാണിച്ചിരിക്കുകയാണ് ,സൂപ്പര്‍സ്റ്റാര്‍ വരെ കഷ്ട്ടിച്ചു ആള്‍കാരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കുമ്പോള്‍ പുതിയവരെ കൊണ്ട് വിനീതിന് അത് സാധിക്കുന്നുവെങ്കില്‍ നമ്മള്‍ അംഗീകരിക്കണം.അല്ലാതെ കുറ്റങ്ങള്‍ മാത്രം കണ്ടു പിടിച്ചു ഒരാളെ ,അയാളുടെ സിനിമയെ അവഹേളിക്കരുത് .വിനീത് മികച്ചവന്‍ എന്ന് പറയണം ,പറയിക്കണം എനിക്ക് താല്പര്യം ഇല്ല.പക്ഷെ അയാള്‍ ചെയ്തത് ജനം മനസ്സിലാക്കുന്നുവെങ്കില്‍ കൈ അടിക്കുന്നുവെങ്കില് അയാള്‍ എന്തോ ച്യ്തിട്ടുണ്ട് ..അത് നമ്മള്‍ അംഗീകരിക്കണം.അല്ലാതെ അപ്പോള്‍ അവന്റെ അപ്പന്‍  ഇങ്ങിനെ ചെയ്തു അതുകൊണ്ട് മകനെ വെറുതെ വിടരുത് എന്ന് ചിന്തിക്കരുത് .

 പലരും  എഴുതുന്നത് നല്ലതിന് വേണ്ടിയല്ല .ഇവരുടെ താല്പര്യം അടിചെല്പ്പിക്കുകയാണ്
നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ ആണ്  ഇതൊക്കെ ചെയ്യുന്നുവെങ്കില്‍ കഴിഞ്ഞമാസം വന്ന ഒന്നുരണ്ടു നല്ല സിനിമകള്‍  എന്തുകൊണ്ട് ഇവര്‍ പെട്ടെന്ന് പായ്ക്ക് അപ്പ്‌ ചെയ്യിപ്പിച്ചു .ഇവര്‍ കണ്ടു സത്യം എഴുതിയെങ്കില്‍ അതൊക്കെ ഇന്നും തിയേറ്ററില്‍ കാണുമായിരുന്നു.

നല്ല സിനിമകള്‍ ജനങളുടെ അടുക്കല്‍ എത്തിക്കുവാന്‍ നല്ല ഒരു ഫ്ലാറ്ഫോം ആണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് .അത് കൊണ്ട് കാണാം എന്നുള്ളവരെ പിന്തിരിപ്പിക്കാന്‍ മാത്രം ഇത്തരം പേജുകള്‍ ഉപയോഗിക്കരുത് . നശിച്ചു കൊണ്ടിരിക്കുന്ന മലയാളത്തിനു സ്പിരിറ്റ് ,ഡയമണ്ട് നെക്ളാസ്‌ ,ഉസ്താദ് ഹോട്ടല്‍ ,മായമോഹിനി  എന്നിവ ഊര്‍ജം നല്‍കുന്നുവെങ്കില്‍ അത് നമ്മള്‍ വേണ്ടാത്ത കാരണങ്ങള്‍ നിരത്തി ഇല്ലാതെ ആക്കരുത് .

സിനിമ സിനിമആയും ജീവിതം ജീവിതമായും കാണുക.അല്ലാതെ അതില്‍ നിന്നും മതവും ,ജാതിയും ,വര്ഗവും ഒക്കെ വേര്‍തിരിക്കുവാന്‍ ശ്രമിച്ചാല്‍ അതൊരിക്കലും നല്ലതിനാവില്ല.നമ്മളിലെ സ്പര്‍ധ വര്‍ദ്ധിക്കുവാനും അതൊക്കെ നാശത്തിന്റെ വഴിയിലേക്ക് നടക്കുവാനും മാത്രം പ്രേരിപ്പിക്കും .
    

3 comments:

  1. ബാല്‍കെണിയും, പ്രവീണിന്‍റെ ബ്ലോഗുമാണ് സ്ഥിരമായി വായിക്കുന്നത്. ഒരുവിധം നല്ല റിവ്യൂകല്‍ ആണ് ഇത്.

    ReplyDelete
  2. പറയാതെ വയ്യ.അതിമനോഹരമായിരിക്കുന്നു.അഭിനനന്ദങ്ങള്‍.,!!!!

    ReplyDelete
  3. താങ്കള്‍ പറഞ്ഞതില്‍ കാര്യമുണ്ട്. പലരും സിനിമാ നിരൂപണം എന്നത് കുറ്റം പറയാന്‍ വേണ്ടി മാത്രമുള്ള ഒരു വേദിയായി തിരഞ്ഞെടുക്കുന്നുണ്ട്. അതിനു പ്രധാന കാരണം ഫാന്‍സ്‌ തന്നെയാണ്. ഞാനും ചില സിനിമകള്‍ക്ക്‌ എതിരെ അതിര് കവിഞ്ഞ വിമര്‍ശനം അഴിച്ചു വിട്ടിട്ടുണ്ട്. അതൊന്നും ഒരു ഫാന്‍ എന്ന നിലയിലോ ആരോടുമുള്ള ശത്രുതയുടെ പേരിലും ചെയ്തതല്ല. എന്റെ നിരീക്ഷണത്തില്‍ എന്റെ ആസ്വാദന ഭംഗം സംഭവിച്ചു എന്ന് തോന്നിയ രംഗങ്ങളില്‍ ആണ് ഞാന്‍ വിമര്‍ശിച്ചുട്ടുള്ളത്. അതിനു പിന്നില്‍ ഒരു സിനിമയെ തകര്‍ക്കണം എന്ന ലക്ഷ്യമല്ല, മറിച്ച് ആ രംഗങ്ങളെ ന്യായീകരിക്കാനുള്ള മറ്റുള്ളവരുടെ അഭിപ്രായം എന്താണ് എന്നറിയാനും അതിലൂടെ അടുത്ത തവണ ആ സിനിമ കാണുമ്പോള്‍ ആസ്വദിക്കാന്‍ വേണ്ടിയും ചെയ്യുന്നതാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ യോജിക്കവുന്നവയോടു ഞാന്‍ യോജിക്കാരുമുണ്ട്‌ .

    ഇനി പറയാനുള്ളത് മറ്റൊരു കാര്യം. നിരൂപകരെയും സിനിമക്കാരെയും സിനിമയെയും വിമര്‍ശിക്കാം അംഗീകരിക്കാം . അതെല്ലാം ആരോഗ്യകരമായ രീതിയില്‍ ആയിരിക്കണം എന്ന് മാത്രം. അതല്ലാതെ ഒരു വ്യക്തി ഹത്യയിലേക്ക് നീങ്ങുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഒഴിവാക്കുകയാണ് നല്ലത്. തട്ടത്തിന്‍ മറയത്തു സിനിമ ക്ക് ഞാന്‍ കൂടുതല്‍ മാര്‍ക്ക് കൊടുത്ത് എന്ന് പറഞ്ഞു കൊണ്ട് എനിക്ക് തെറി അയച്ച മഹാന്മാരുണ്ട്. ഉസ്താദ് ഹോട്ടലിനു കൊടുത്ത മാര്‍ക്കു താരതമ്യേന കുറഞ്ഞു എന്നും അവര്‍ വാദിച്ചു. പിന്നെ പിന്നെ ചര്‍ച്ചകളില്‍ വ്യക്തിഹത്യക്കായി പ്രാധാന്യം. ഇവിടെ എന്തിനാണ് ഈ വിഷയത്തില്‍ ഒരു തര്‍ക്കം ? ആസ്വാദനം പലര്‍ക്കും പല വിധമാണ്. ഒരാള്‍ക്ക് ഒരു സിനിമ ഇഷ്ടമായാലും ഇല്ലെങ്കിലും നമ്മള്‍ എന്തിനു അയാളെ തിരുത്താന്‍ പോകണം ?

    താങ്കള്‍ പറഞ്ഞ പോലെ സിനിമയെ സിനിമയായി കാണണം . അതോടൊപ്പം സിനിമ ജീവിതത്തോടു ചേര്‍ന്ന് നില്‍ക്കുന്ന ഒരു കലയാണ്‌ എന്നത് മറക്കുകയും അരുത്. നല്ല സിനിമകള്‍ ഇനിയും പിറക്കട്ടെ ....

    ReplyDelete