Friday, July 6, 2012

ഉണ്ണിയോട് നമ്മള്‍ ചെയ്തത്.....?

നമ്മള്‍ മലയാള സിനിമയും മലയാളീകളും   ഒരാളെ പെട്ടെന്ന് അംഗീകരിക്കാന്‍ പൊതുവേ പിശുക്കന്മാരാണ് .നമ്മളുടെ സൂപ്പര്‍ ആയ മമ്മൂക്കയും ലാലേട്ടനും സുരേഷ് ഗോപിയും ഒക്കെ നമ്മളുടെ മനസ്സിനുള്ളില്‍ തങ്ങിയത് തന്നെയും അവര്‍ കുറെ പടങ്ങള്‍ ചെയ്തതിനു ശേഷം ആണ് .ജയറാം ദിലീപ് ,ജയസുര്യ ,കുഞ്ചാക്കോ എന്നിവര്‍ ഒക്കെ അവരിലും ഭാഗ്യവാന്‍ മാരായിരുന്നു ,അത്രയും കാലം വേണ്ടിവന്നില്ല .എന്തായാലും കഴിവുള്ളവരെ അംഗീകരിക്കുന്നവര്‍ തന്നെ ആണ് മലയാളീസ് അത് പതുക്കെയാണ് എങ്കിലും സ്പീഡില്‍ ആണെങ്കിലും.
          കഴിവുള്ളവരെ ജാഡ എന്ന കാരണത്തില്‍ അത്രകണ്ട് അംഗീകരിക്കാത്ത ചരിത്രവും ഉണ്ട് .ഇപ്പോളത്തെ യുവനടന്മാരില്‍ മുന്‍പനായ പ്രിഥിരാജ് കൂടുതല്‍ ജനമാനസ്സുകള്‍ പിടിക്കാത്തത് അയാളുടെ ജാഡ കാരണം എന്നാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കണ്ടു പിടിച്ചിരിക്കുന്നത് .സത്യം ഉണ്ടാവാം എങ്കിലും ഇപ്പോളും ഒരു വിഭാഗം അയാള്‍ക്കൊപ്പം ഉണ്ട് .മുന്‍പ് മമ്മൂക്കയും ഈ വിഭാഗത്തില്‍ ആയിരുന്നു .പക്ഷെ ആ കാലത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഇത്ര കണ്ടു വ്യാപിക്കാത്തത് കൊണ്ട് മമൂക്കക്ക് അത്ര പ്രശ്നം വന്നില്ല .മമ്മൂട്ടിയുടെ അഹങ്കാരം ആണ് അയാളുടെ പ്ലസ്‌ പോയിന്റ്‌ എന്ന് പറഞ്ഞു നടന്നവരും ഉണ്ടായി .പക്ഷെ കാര്യങ്ങള്‍ മനസ്സിലാക്കിയ മമ്മൂക്ക തന്റെ ശൈലി തന്നെ മാറ്റി ജനപ്രിയനായി .

     പക്ഷെ കഴിവുള്ളതും ജാഡ ഇല്ലാത്തതുമായ ചിലരെ നമ്മള്‍ എന്റെ പടിക്ക് പുറത്തു നിര്ത്തുന്നു?കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ലതും ഹിറ്റും ആയ ഗാനം ഏതെന്ന് ചോദിച്ചാല്‍ ഭൂരിഭാഗവും പറയുക "മഴനീര്‍ തുള്ളികള്‍ ....."എന്ന ഗാനം ആണ്.അനൂപ്‌ മേനോന്‍ എന്ന നടന്‍  എഴുതി രതീഷ് വേഗ ഈണമിട്ടു ഉണ്ണിമേനോന്‍ പാടിയ മനോഹര ഗാനം.ഉണ്ണിമേനോന്‍ പുതു ഗായകന്‍ അല്ല ,പത്തു മുപ്പതു വര്ഷം ആയി ഇവിടെ ഉണ്ട് ,പക്ഷെ  അവസരങ്ങള്‍ മലയാള സിനിമ അയാളുടെ കഴിവിന് അനുസരിച്ച് കൊടുത്തില്ല ,കുറെ നല്ല ഗാനങ്ങള്‍ പാടി ഹിറ്റ്‌ ആക്കിയിട്ടും തുടര്‍ച്ചയായി മലയാളത്തില്‍ അയാളെ നിര്‍ത്തിയില്ല .അതിലും കഴിവുകുറഞ്ഞ ആള്‍കാര്‍ താരമാവുമ്പോള്‍ ഉണ്ണിമേനോന്‍ അത് നോക്കി നില്‍ക്കേണ്ടി വന്നു .

ദക്ഷിണ ഇന്ത്യയിലെ മികച്ച വോയിസ്‌ എന്ന് എ..ആര്‍.റഹ്മാന്‍ വിശേഷിപ്പിച്ച ഉണ്ണിമേനോന്‍  പിന്നെ തമിഴിലും തെലുങ്കിലും നിറയെ ഹിറ്റുകളും  മികച്ച ഗായകന്‍ എന്നാ ഖ്യാതിയും  നേടി.എ..ആര്‍ ,റഹ്മാന്റെ സ്ഥിരം ഗായകനും ആയി ,കൂടാതെ അവിടുന്ന് പലതവണ അംഗീകാരങ്ങളും നേടി .അപ്പോളും മലയാളത്തില്‍ ചിലര്‍ മാത്രം ഉണ്ണിയെ കൊണ്ട് പാടിച്ചു .ഒരു ഇടവേളയ്ക്കു ശേഷം ആര്‍ ,ശരതിന്റെ ചിത്രത്തില്‍  അഭിനെതാവയും സംഗീത സംവിധയകാന്‍ ആയും ഉണ്ണിമേനോന്‍ വന്നു വെങ്കിലും സംഗീതത്തിനു അര്‍ഹിച്ച അംഗീകാരം മറ്റാരോ തട്ടിയെടുത്തു. ഉണ്ണിമേനോന്‍  ആരോടും പരിഭവം പറഞ്ഞില്ല ,കിട്ടുന്ന അവസരങ്ങളില്‍ മലയാളം പാടി കൊണ്ടിരുന്നു .

   കാലം എല്ലാം കാണുന്നു കണക്കു പറയുന്നു എന്നത് പോലെ  "മഴനീര്‍ തുള്ളികള്‍ ..."എന്ന പാട്ടിനു  കഴിഞ്ഞ വര്‍ഷത്തെ ഒട്ടു മിക്ക അവാര്‍ഡും കിട്ടി .ഒരു അവാര്‍ഡ്‌ നിശയില്‍ വളരെ ദുഖിതനായി ഉണ്ണിമേനോന്‍ പറഞ്ഞു
"പുറമേ നിന്ന് എത്ര അവാര്‍ഡ്‌ കിട്ടിയാലും സ്വന്തം നാട് അംഗീകരിക്കുന്നതാണ് കൂടുതല്‍ സന്തോഷം നല്‍കുന്നതു"
പിന്നെ എളിമയോടെ പറഞ്ഞു "ഈ ഗാനം ആര് പാടിയാലും ഹിറ്റ്‌ ആകും ,അത്ര നല്ല വരികളും കംപോസ്സിങ്ങും ആണ് ".ഇപ്പോള്‍ കൂടുതല്‍ മലയാളം  ഉണ്ണിമേനോന്‍ പാടുന്നുണ്ട് ,അതും ചുരുക്കം ചില മ്യൂസിക്‌ ഡയറക്ടര്‍ മാത്രം വിളിക്കുന്നത്‌ കൊണ്ട് ..എത്ര കഴിവ് തെളിയിച്ചിട്ടും ഇപ്പോഴും ഉണ്ണിക്കു അവഗണന മാത്രം .

അത് പോലെ തന്നെയാണ്  ജി .വേണുഗോപാലിന്റെ കാര്യവും .മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പാട് ഗാനങ്ങള്‍ പാടിയ വേണു പക്ഷെ കാര്യം തുറന്നു പറഞ്ഞു .മലയാളത്തിലെ രണ്ടു പ്രമുഖ ഗായകരാണ് എന്റെയും ഉണ്ണിയുടെയും വഴി തടഞ്ഞതെന്ന് .ആരൊക്കെ എന്ന് നമ്മള്‍ക്ക് ഊഹിക്കവുന്നത്തെ ഉള്ളോ ?അത് ശരി ആയിരിക്കുമോ ?

മലയാള സിനിമയുടെ ശാപം ആണ് കുതികാല്‍ വെട്ടും പാരയും ..അത് എല്ലാ മേഖലയിലും പടര്‍ന്നു കൊണ്ടിരിക്കുന്നു ..ഇതുപോലെ എത്ര പേര്‍ ഉണ്ടാവും കഴിവുണ്ടായിട്ടും അവസരങ്ങള്‍ ഇല്ലാതെ ...?


നമ്മള്‍ അറിയുന്നത് ചെറിയ ഒരു ഭാഗം മാത്രം .ഇതില്‍ കൂടുതല്‍ ഉണ്ടാവാം .നല്ലവണ്ണം പാടുന്ന ,പാടിയ പലരും ഇപ്പോളും പുകമറക്കുള്ളില്‍ തന്നെയാണ് ..എപ്പോള്‍ പുകയൊക്കെ നീങ്ങി അവര്‍ വെളിയിലേക്ക് വരും ?  കാത്തു നില്‍ക്കാം ...

1 comment:

  1. മലയാള സിനിമയുടെ ശാപം ആണ് കുതികാല്‍ വെട്ടും പാരയും ..അത് എല്ലാ മേഖലയിലും പടര്‍ന്നു കൊണ്ടിരിക്കുന്നു ..ഇതുപോലെ എത്ര പേര്‍ ഉണ്ടാവും കഴിവുണ്ടായിട്ടും അവസരങ്ങള്‍ ഇല്ലാതെ ...?

    ReplyDelete