പരസ്യമായിട്ട് എല്ലാവരും അറിയണം എന്നില്ല..അത് കൊണ്ട് നടന്നത് ആവട്ടെ നടക്കാത്തത് ആവട്ടെ ചിലരുടെ ഒക്കെ ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടു ഉണ്ടാകും.അല്ലെങ്കിൽ ഇതിന് സാക്ഷി എങ്കിലും ആയിട്ടുണ്ടാകും.
ഹൗസിംഗ് കോളനിയിൽ( ഇപ്പൊ സര്ക്കാര് പേരുമാറ്റി വെച്ച സ്ഥലമല്ല പറയുന്ന സ്ഥലം റെസിഡൻഷ്യൽ എരിയ) താമസിക്കുന്ന ആൾക്കാർ കുറെയേറെ ഐക്യത്തോടെ പല തരത്തിലുള്ള കാര്യങ്ങളിലും ഇടപെടുന്നു.എന്നാലും നമ്മുടെ വൈബിന് പറ്റാത്തവർക്കു അവർ അകലം
നിശ്ചയിചിരിക്കും
മദ്യപാനം, ഗോസിപ്പ്,ജിം ,പാചകം,ആഘോഷങ്ങൾ എന്നിവയിൽ സജീവമായി കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നു. എന്നാലും മനുഷ്യൻ ആയതു കൊണ്ട് തന്നെ ചില സ്വാർത്ഥ താൽപര്യങ്ങൾ നമുക്കിടയിൽ കാണും അത് ഇത്ര വല്യ സൗഹൃദം ആയാൽ പോലും. നമുക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ മറ്റുള്ളവർ പ്രത്യേകിച്ച് നമ്മളുമായി ഒത്തുപോകാത്തവർ പ്രാവീണ്യം കാണിക്കുമ്പോൾ നമ്മളിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.
സ്ത്രീകളെ വീഴ്ത്തുന്ന കാര്യത്തിൽ ആണെങ്കിൽ പറയുകയും വേണ്ട..നല്ല ഉദ്ദേശം കൊണ്ടുള്ള സുഹൃത്ത് ബന്ധം ആണെങ്കിൽ കൂടി അവനു ചിലർ ഒരു "കോഴി" പരിവേഷം ചാർത്തി കൊടുക്കും.പലതും നമ്മൾ ആസ്വദിക്കും എങ്കിൽ കൂടി സ്വന്തം വീട്ടിലേക്ക് അവൻ്റെ ബന്ധം എത്തുമ്പോൾ നമ്മൾക്ക് അത് ഒരിക്കലും ഉൾക്കൊള്ളുവാൻ പറ്റില്ല.
ഇത്തരം ഒരു കോളനിയിൽ സംഭവിക്കുന്ന കഥയാണ് ഇത്..വളരെ ആസ്വദിക്കുന്ന രീതിയിൽ അണിയിച്ചൊരുക്കിയ ചിത്രത്തിൽ നമുക്ക് പരിച്ചിതരായ നമുക്ക് ചുറ്റുമുള്ള പലരെയും കാണുവാൻ കഴിയും.വിഷ്ണു നാരായണൻ എന്ന സംവിധായകൻ്റെ ചിത്രം ഫീൽ ഗുഡ് മൂവിയാണ്.
പ്ര.മോ.ദി.സം
No comments:
Post a Comment