കുറച്ചുകാലമായി മലയാള സിനിമ വിജയകുതിപ്പിൽ ആണ്..ചില തള്ളി മറിച്ചൽ ഇല്ലാത്ത കോടികൾ മലയാളത്തിൽ ഉണ്ടെന്ന് കാണിക്കുന്നത് ഒരു കറുത്ത പൊട്ട് ആയി മാറി എങ്കിലും അർഹമായ പരിഗണന ഇപ്പൊൾ മലയാള സിനിമക്ക് കിട്ടുന്നുണ്ട്.അത് കൊണ്ട് തന്നെ പരീക്ഷണം നടത്തുകയാണ് നമ്മുടെ മോളി വുഡ്.
മലയാളത്തിൽ വീണ്ടും ഒരു പരീക്ഷണ ചിത്രം വന്നിരിക്കുന്നു.. അത് സയൻസ്ഫിക്ഷൻ കോമഡി ട്രാക്കിൽ എടുത്തത് കൊണ്ട് തന്നെ തിയേറ്റർ എക്സ് പീര്യൻസ് കൊണ്ട് മാത്രമാണ് നമുക്ക് പൂർണമായി ആസ്വദിക്കുവാൻ പറ്റൂ. എന്നാലും ചിലർക്ക് ഇത് തീരെ ദഹിച്ചില്ല എന്നും വരാം.
അരുൺ ചന്തു എന്ന സംവിധായകൻ പറയുന്നത് വർഷങ്ങൾക്കപ്പുറം ഉള്ള സംഭവം ആണ്..രണ്ടായിരത്തി നാൽപതുകളിൽ നമ്മുടെ കേരളത്തിൽ ഒരു അന്യഗ്രഹ ജീവി വന്നെത്തുന്നതും ഇവിടെയുള്ള മൂന്നു മനുഷ്യരോട് ഒന്നിച്ചു താമസിക്കുന്നതും പിന്നീടുള്ള സംഭവ വികാസങ്ങൾ ഒക്കെയാണ് കോമഡി ട്രാക്കിലേക്ക് മാറ്റി നമുക്ക് അവതരിപ്പിക്കുന്നത്.
തുടക്കം മുതൽ ഒടുക്കം വരെ കോമഡി കൊണ്ടും ആക്ഷേപ ഹാസ്യം കൊണ്ടും നമ്മളെ രസിപ്പിക്കുന്ന സിനിമ.ഇടക്കിടെ നമ്മുടെ കൂട്ടമായ ചിരി ഉച്ചത്തിൽ തിയേറ്ററിൽ ആകെ പ്രതിഫലിക്കുന്നുണ്ട്.
ഹോളിവുഡ് സിനിമകളുടെ ഇത്തരം കഥകൾ ആസ്വദിക്കുന്ന നമ്മൾ ഇത് മലയാളത്തിൽ എത്തുമ്പോൾ എങ്ങിനെ സ്വീകരിക്കും എന്ന കാര്യത്തിൽ അണിയറക്കാർ ക്കു ഉണ്ടായ സംശയം ആവണം കോമഡിയിലെക്ക് കൂടി ചിത്രത്തെ ഗതിതിരിച്ച് വിട്ടത്.അതൊരിക്കലും മോശമായി തോന്നില്ല.
എന്നുവെച്ച് ഹോളിവുഡ് പോലെ വലിയ ക്യാൻവാസിൽ ഉള്ള വലിയ സംഭവങ്ങളും സംഘടനങ്ങളും ഒന്നുമല്ല നമ്മളെ ഈ ചിത്രത്തിൽ നമ്മളെ ആകർഷിക്കുന്നത്.
ഗണേഷ് കുമാർ എന്ന നടൻ്റെ അഴിഞ്ഞാട്ടം കാണാവുന്ന ചിത്രത്തിൽ ഗോകുൽ സുരേഷും അജു വർഗീസും നല്ല സപ്പോർട്ട് തന്നെയാണ് നൽകിയിരിക്കുന്നത്.നായികയായി അനാർക്കലി മരക്കാറും ...മുൻവിധികൾ ഒന്നുമില്ലാതെ പോയാൽ തിയേറ്ററിൽ മാത്രം നന്നായി ആസ്വദിക്കാവുന്ന ചിത്രമാണ് ഇത്.
പ്ര.മോ.ദി.സം
No comments:
Post a Comment