ഹോളിവുഡ് വിസ്മയങ്ങൾ കണ്ട് നമ്മുടെ കണ്ണുകൾ തള്ളി വന്നിട്ടുണ്ട്..സ്റ്റണ്ട് രംഗങ്ങൾ കണ്ട് കൈകൾ തരിച്ചിട്ടുണ്ട്..സെറ്റിംഗ്സ് കണ്ടിട്ട് അൽഭുതപെട്ടിട്ടുണ്ട് ..ചയ്സിങ് സീൻ കണ്ട് അന്തം വിട്ടു നിന്നിട്ടുണ്ട്. അഭിനയം കണ്ട് കോരി തരിച്ചിട്ടുണ്ടു..
ഇതൊക്കെ എങ്ങിനെ ഇവർക്ക് മാത്രം സാധിക്കുന്നു എന്ന് സ്വയം ചോദിച്ചിട്ടുണ്ട് മറ്റുള്ളവരോട് ആകാംഷ പങ്ക് വെച്ചിട്ടുണ്ട്..ഇതൊക്കെ നമുക്കും എന്നെങ്കിലും പറ്റുമോ എന്ന് വ്യകുലപെട്ടിട്ടുണ്ട്.
ബഡ്ജറ്റ് വലിയൊരു ഘടകം തന്നെയാണ്.ഇന്ത്യയിൽ നിന്ന് മാത്രം വാരി കോരി ചിലവാക്കുന്നത് തിരിച്ചു കിട്ടി എന്ന് വരില്ല. പക്ഷേ ഇപ്പൊൾ സംഗതി മാറി..നല്ല ആകർഷിക്കുന്ന സിനിമകൾ വന്നാൽ മുതല് മാത്രമല്ല ലാഭവും ഉണ്ടാക്കാൻ പറ്റും എന്ന് ലോകം ആകമാനം റിലീസ് ചെയ്തു നമ്മൾ തെളിയിച്ചു.അത് കൊണ്ട് തന്നെ കോടികൾ ചിലവിടുന്ന സിനിമകൾ ഉണ്ടാക്കുന്നു.
അത് കൊണ്ട് തന്നെ നമ്മുടെ സംശയങ്ങൾക്ക് വിരാമമായി. അതിനൊക്കെ അടുത്ത കാലത്തായി ഉത്തരം കിട്ടിയിരിക്കുന്നു ..ഇപ്പൊൾകൽകി എന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിലൂടെയും..പലരും പിന്തുടർന്ന് വന്ന വലിയ സിനിമ എന്ന പാത നമ്മളും സ്വീകരിച്ചിരിക്കുന്നു.
ശരിക്കും ഹോളിവുഡിന് ഉള്ള ഭാരതത്തിൻ്റെ മറുപടിയാണ് ഈ ചിത്രം..മൂന്നു മണിക്കൂർ വിഷ്വൽ ട്രീറ്റ്..ഇതിന് മുമ്പ് വന്ന ചിത്രങ്ങളെ ഒക്കെ കടത്തി വെട്ടുന്ന ദൃശ്യങ്ങൾ...സെറ്റിങ്...മേക്കിംഗ്...പൈസ കുറെ ചികവാക്കിയാൽ മാത്രം പോര അത് എങ്ങിനെ വിനിയോഗിക്കണം എന്ന് ഈ ചിത്രം കാണിച്ചു തരുന്നു.
ആദ്യ പകുതി അല്പം ബോറടി നൽകുമെങ്കിലും പിന്നീട് അമിതാബിൻ്റെ വരവോടെ ചിത്രം കത്തി കയറുകയാണ്.സയൻ്റിഫിക് ചിത്രങ്ങൾ ധാരാളം പല ഭാഷകളിലും കണ്ടിട്ടുണ്ട് എങ്കിലും മഹാഭാരത പുരാണവുമായി കോർത്തിണക്കി അവതരിപ്പിക്കുന്നത് നമ്മളിൽ രോമാഞ്ചം നൽകും. ഈ എൺപത്തി ഒന്നാം വയസിൽ അമിതാബ് എന്ന നടൻ്റെ ആക്ഷൻ കാണണം...ചില സമയത്ത് പ്രഭാസ് പോലും നിഷ്പ്രഭാമാക്കി പോകുന്നുണ്ട്.
ചിരഞ്ജീവിയായ അസ്വത്തുമായും കർണ്ണനും. അർജ്ജുനനും കൃഷ്ണനും അവതാര പിറവിയുടെ അമ്മയും ഒക്കെ കഥാപാത്രമാകുന്ന സിനിമ മൂന്നു നാടിൻ്റെ കഥ കൂടി ഫാൻ്റേസി ലൈനിൽ പറയുന്നു. ഓരോന്നിനും കൃത്യമായ സ്പേസ് സംവിധായകൻ നൽകിയിട്ടുണ്ട്.
ഈ ചിത്രം തിയേറ്ററിൽ പോയി തന്നെ കാണണം..അത്രക്ക് ഗംഭീരനായിട്ടാണ് ഓരോ രംഗവും നാഗ് അശ്വിൻ എന്ന പ്രതിഭ എടുത്തിട്ടുള്ളത്. പ്രഭാസിൻ്റെ ശക്തമായ മടങ്ങി വരവ് തന്നെയാണ് അറുനൂറു കോടി ചിലവാക്കി എടുത്ത ഈ ചിത്രം. തുടക്കത്തിൽ പാളിപ്പോയി എന്ന് തോന്നും എങ്കിലും ക്ലൈമാക്സ് ഒക്കെ എത്തുമ്പോൾ പ്രഭാസ് സ്കോർ ചെയ്യുന്നുണ്ട്..
കമലഹാസനും ദുൽഖറും വിജയ് ദേവരകൊണ്ടെയും ചെറിയ വേഷങ്ങൾ ആണെങ്കിലും മികച്ചതാക്കി..കമലിൻ്റെ വേഷം എടുത്തു പറയേണ്ടതാണ് ..അടുത്ത് ഭാഗത്ത് അദ്ദേഹത്തിൻ്റെ മാസ് പ്രകടനമായിരിക്കും എന്ന് സൂചന നൽകുന്നുണ്ട്. കമലിൻ്റെ ഇൻ്ററോ സീൻ കണ്ട് ഞെട്ടിപോകുന്നുണ്ട്.
പശുപതി ,ശോഭന,ദീപിക ,ബ്രഹ്മാനന്ദൻ ,അന്നബൻ തുടങ്ങി പല ഭാഷകളിലെ താരങ്ങൾ അണിനിരക്കുന്ന ചിത്രം കണ്ടാൽ നിങ്ങൾക്ക് ഒരിക്കലും നഷ്ട്ടം വരില്ല.നിങ്ങൾക്ക് അറിയാവുന്ന എല്ലാ ഭാഷയിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്.കൂടുതൽ അറിയുന്ന ഭാഷയിൽ തന്നെ കാണുന്നതാണ് നല്ലത്.
പ്ര.മോ.ദി.സം
No comments:
Post a Comment