Sunday, June 23, 2024

ഉള്ളൊഴുക്ക്

 



ചില സിനിമകളിൽ കൂടിയുള്ള പ്രേക്ഷകൻ്റെ സഞ്ചാരം അവൻ്റെ മനസ്സിനെ നന്നായി നോവിക്കും.സിനിമ കൊട്ടകയിൽ നിന്ന് ഇറങ്ങി വന്നാലും ചില കഥാപാത്രങ്ങൾ മനസ്സിനെ നോവിച്ചു കൊണ്ടിരിക്കും..




മഞ്ജുവും ലീലാമ്മയും അങ്ങിനെ ഉള്ള കഥാപാത്രങ്ങൾ തന്നെയാണ്.  ഉർവശിയും പാർവതിയും തകർത്താടി തങ്ങളുടെ കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയിരുത്തിയിട്ടുണ്ട്.




അമ്മയും മരുമകളും ആണെങ്കിൽ കൂടി സ്വന്തം മകളെ പോലെ സ്നേഹിക്കുന്ന കുട്ടിക്ക് ഉണ്ടാകുന്ന ഒരിക്കലും ക്ഷമിക്കുവാൻ  പറ്റാത്ത "അബദ്ധം" അവരുടെ ബന്ധത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും  അതിനു അവർ ചെയ്യുന്ന പരിഹാരങ്ങളും ആണ് സിനിമ.






കുട്ടനാടിൻ്റെ കഥപറയുന്ന ചിത്രം മഴയെ സ്നേഹിച്ചു കൊല്ലുന്നവർക്ക്  മഴ വന്നാൽ കുട്ടനാട് എങ്ങനെയായിരിക്കും എന്നത് കൂടി കാണിച്ചു തരുന്നുണ്ട്.  മഴ കനക്കുന്ന ദിവസം  വീട്ടിനുള്ളിൽ പോലും വെള്ളം കയറി പാടത്ത് കൂടി നടക്കുന്നത് പോലെ വീട്ടിൽ നടന്നു പോകുന്ന ഹതഭാഗ്യ രായ നാട്ടുകാരെ കാണിച്ചു തരുന്നുണ്ട്..



എന്തിന് ശവശരീരം പോലും കൃത്യമായി സംസ്കരിക്കുവാൻ പറ്റാതെ ദിവസങ്ങളോളം കാത്തുകെട്ടി നിൽക്കേണ്ടുന്ന അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ...അത് അവരിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദങ്ങളും...




കഥ മറന്നു പോയ മലയാള സിനിമയിൽ ചില പേക്കൂത്തുകൾ സൂപ്പർ ഹിറ്റ് ആയി ഓടി കൊണ്ടിരിക്കുമ്പോൾ ഒതുങ്ങി പോകുന്ന നല്ല സിനിമകൾ ഉണ്ടാകും.ക്രിസ്ട്ടോ ടോമി സംവിധാനം ചെയ്ത ഈ ഇതിനകം ആളുകളിൽ നല്ല സിനിമ എന്ന ലേബൽ സൃഷ്ടിച്ചത് കൊണ്ട് അങ്ങിനെ ഒരു അനുഭവം ഈ സിനിമക്ക് ഉണ്ടാകാതെ വരട്ടെ.


പ്ര.മോ.ദി.സം

No comments:

Post a Comment