ഈ കാലത്തും ഇങ്ങിനെ മനുഷ്യൻ്റെ ക്ഷമ പരീക്ഷിക്കുന്ന സിനിമകൾ ഒക്കെ ഇറങ്ങുന്നു എന്ന് ഈ സിനിമ കാണുമ്പോൾ എനിക്ക് തോന്നി പോയി..ഒരു സിംഹം അഭിനേതാവായി ഉണ്ട് എന്നതൊഴിച്ചാൽ യാതൊരു പുതുമയും ഇല്ലാത്ത സിനിമ.തുടക്കം മുതൽ ഒടുക്കം വരെ സർക്കസ് ടെൻ്റിൽ ഉള്ള മ്യൂസിക് പോലെ ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തു നമ്മുടെ ക്ഷമ ഒന്ന് കൂടി പരീക്ഷിക്കും.
പ്രേമവും എതിർക്കുന്ന കുടുംബവും മുടങ്ങുന്ന രജിസ്റ്റർ കല്യാണവും അത് മറക്കാൻ കുടിച്ചു വെളിവ് ഇല്ലാതെ ചെയ്തു കൂട്ടുന്ന കാര്യങ്ങളും രാഷ്ട്രീയ ഇടപെടലും പാരവെപ്പും ഒക്കെ മലയാളത്തിൽ തന്നെ പലതവണ പറഞ്ഞു കഴിഞ്ഞതാണ്. അതിൽ ഒരു സിംഹം കൂടി ചേരുന്നു എങ്കിലും യാതൊരു ഇഫക്ട് നമ്മളിൽ ഉണ്ടാക്കുന്നില്ല.
ഇസ്ര എന്ന 'മറക്കാൻ "പറ്റാത്ത സിനിമ ചെയ്ത ജയ് എന്ന സംവിധായകൻ വർഷങ്ങൾക്ക് ശേഷം സിനിമ ചെയ്യുമ്പോൾ വലിയ പ്രതീക്ഷ ആയിരുന്നു.അതിൽ ഒരു സിംഹം പ്രധാന കഥാപാത്രമാകുന്ന "തള്ളി"മറിക്കൽ കൂടിയായപ്പോൾ എന്തായാലും കാണണം എന്ന് ഉറപ്പിച്ചു..
കുഞ്ചാക്കോ ബോബൻ എന്ന നടനും നല്ല സിനിമകൾ എടുക്കുന്ന ആഗസ്റ്റ് സിനിമ നിർമാണം കൂടി ആയപ്പോൾ പ്രതീക്ഷയുടെ നിലവാരം ഉയർന്നു. പക്ഷേ സിനിമയുടെ തുടക്കം മുതൽ ഉള്ള ഇഴയൽ സിനിമ കഴിയുന്നത് വരെ നമ്മളെ പിടികൂടുന്നുണ്ടു..
ഈ ചിത്രം കോടികൾ കൊയ്ത്ത് നടത്തില്ല എന്നൊന്നും പറയാൻ പറ്റില്ല..കാരണം ഇതിലും തല്ലിപ്പൊളി സിനിമകൾ വല്യ വല്യ കോടികൾ കൊയ്ത്ത് നടത്തി എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്..
പിന്നെ എൺപത് കോടി കിട്ടി എന്ന നിലയിൽ തള്ളിയ ചിത്രം ഈഡി കേരളത്തിൽ ഇറങ്ങി മഞ്ഞുമ്മലിൽ പോയപ്പോൾ പെട്ടെന്ന് കളക്ഷൻ മുപ്പത്തി മൂന്നിലേക്ക് താണ് വന്നതും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം.
പ്ര.മോ.ദി.സം.
No comments:
Post a Comment