സൂപ്പർ താര ചിത്രങ്ങൾ ആണെങ്കിൽ ഫാൻസ് തള്ളി മറിച്ച് ആൾക്കാരെ കൂട്ടി കൊള്ളും.അടുത്ത കാലത്ത് വന്ന ടർബോ,ഗുരുവായൂർ അമ്പല നടയിൽ ഇവ ഉദാഹരണം..നല്ല സിനിമ ആണെങ്കിൽ ജനം കാണും എന്ന "പഴമൊഴി" ഈ അടുത്തായി പലപ്പോഴും പാളിപോകുന്നുണ്ട്.
സിനിമയിൽ വന്നിട്ട് അധികം നാളുകളായിട്ടില്ലാത്ത ഒരാള് നായകനായ ഒരു സിനിമ നല്ലത് ആണെങ്കിൽ പോലും ജനശ്രദ്ധ പിടിച്ചു വാങ്ങുവാൻ പലതരം പൊടികൈകൾ പ്രയോഗിക്കേണ്ടതുണ്ട്.അത് കൊണ്ട് തന്നെ രഞ്ജിത്ത് സജീവ് എന്ന താരതമെന്യ പുതുമുഖ നടൻ്റെ സിനിമ ജനശ്രദ്ധ പിടിച്ചു വാങ്ങാൻ കണ്ടവരുടെ അഭിപ്രായം മാത്രം മതിയാകില്ല..നല്ല രീതിയിൽ അണിയറക്കാർ തുടക്കംമുതൽ പരസ്യം കൊടുക്കണം.
ഈ കാര്യത്തിൽ സംജദ് സംവിധാനം ചെയ്ത ചിത്രം അല്പം പുറകോട്ടു ആയിപ്പോയി എന്നാണ് തോന്നുന്നത്.മലയാളത്തിൽ അടുത്ത കാലത്ത് വന്ന നല്ലൊരു ക്രൈം ത്രില്ലർ ആയിട്ട് കൂടി പരസ്യത്തിൻ്റെ അഭാവം കളക്ഷനിൽ കാണാൻ പറ്റുന്നുണ്ട്.
നല്ല രീതിയിൽ കഥ പറഞ്ഞു കാണികളെ ഒരു മിനിട്ട് പോലും ബോറടി നൽകാതെ പോകുന്ന ഇൻവെ്സ്റ്റിഗേറ്റീവ് ത്രില്ലർക്ക് അതിനനുസരിച്ച പരിഗണന ഇനിയും കിട്ടിയിട്ടില്ല എന്ന് ഉറപ്പിച്ചു പറയാം.വരും ദിവസങ്ങളിൽ മൗത്ത് പബ്ലിസിറ്റി കൊണ്ട് നേട്ടം ഉണ്ടാക്കുവാൻ പറ്റിയാൽ രണ്ടാം ഭാഗം ഉണ്ടാകും എന്ന സൂചന നൽകുന്ന ചിത്രം ജനം കാണാൻ കയറും.
നമ്മൾ അറിയാതെ നമ്മെ പരീക്ഷണത്തിൻ്റെ ഗിനി പന്നികൾ ആക്കുന്ന മാഫിയക്ക് നേരെ പിടിച്ച കണ്ണാടിയാണ് ചിത്രം..നല്ല ക്രൈം ത്രില്ലർ കഥകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു വിരുന്നു തന്നെയാണ് എന്നത് ഗ്യാരണ്ടി.
പ്ര.മോ.ദി.സം
No comments:
Post a Comment