Tuesday, June 25, 2024

സ്വർഗ്ഗത്തിലെ കട്ടുറുബ്

 


സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നത് നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന അവസരം ഉദ്ദേശിച്ച് സിനിമ കാണുവാൻ പോയാൽ ഈ ചിത്രത്തിൽ സംവിധായകൻ ഉദ്ദേശിക്കുന്നത് അങ്ങിനെയല്ല...ജീവിതമാകുന്ന സ്വർഗ്ഗത്തിൽ വന്നു അവൻ്റെ ജീവിതം കടിച്ചു പറിക്കുന്ന കട്ടുറുബ് ആണ് ...അതായത് വില്ലൻ.



ധ്യാൻ ശ്രീനിവാസൻ ചിത്രങ്ങൾ പലതും വിജയിച്ച ചരിത്രമില്ല എന്നാല് പോലും വർഷങ്ങളിൽ പത്തും പന്ത്രണ്ടും സിനിമകൾ വെച്ച് അദ്ദേഹത്തിൻ്റേതായി വരുന്നുണ്ട്. അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട രണ്ടു ചിത്രങ്ങൾ ഒഴിച്ച് പലതിനും തിയേറ്ററിൽ  മുടക്കുമുതൽ കിട്ടിയിട്ടുണ്ടോ എന്നത് പോലും സംശയമാണ്.




എന്നാലും അണിയറയിൽ അദ്ദേഹത്തിൻ്റെ ധാരാളം ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്.ചിലപ്പോൾ മുടക്ക് മുതൽ കുറവായത് കൊണ്ടും ഇൻ്റർവ്യൂ സ്റ്റാർ ആയി കുടുംബങ്ങളിൽ സ്വീകര്യനായത് കൊണ്ടും ഒറ്റിടിയില് നല്ല ബിസിനെസ്സ് കിട്ടുന്നുണ്ടായിരിക്കും.





ഇതും തിയേറ്ററിൽ പോയി കാണാവുന്ന ചിത്രമല്ല..പണ്ടത്തെ സംവിധായകരുടെ നന്മമരം നായകനും പ്രണയവും നാട്ടിലെ വില്ലനും അത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും പിന്നിട് ഒരു കൊലപാതകത്തിൽ പെടുന്നതും അങ്ങിനെ സ്ഥിരം പാറ്റേണിൽ പോകുന്ന സിനിമ.





രണ്ടാം പകുതിയിൽ വളരെ കാര്യമായി അന്വെഷിക്കുന്ന കൊലപാതകത്തിന് കൃത്യമായ ഒരു പരിസമാപ്തി കൊടുക്കുവാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല എന്നൊരു പോരായ്മ കൂടി പറയട്ടെ..ഒരു പാട്ട് കൊള്ളാമെങ്കിലും പശ്ചാത്തല സംഗീതം ശോകമാണ്.മുൻപ് ചിത്രീകരണം കഴിഞ്ഞത് കൊണ്ടാവാം മൺമറഞ്ഞ ചിലരെ ഇതിലൂടെ കാണുവാൻ സാധിച്ചു.


പ്ര.മോ.ദി.സം

No comments:

Post a Comment