Friday, June 28, 2024

കൽക്കി 2898 AD

 

ഹോളിവുഡ് വിസ്മയങ്ങൾ കണ്ട് നമ്മുടെ കണ്ണുകൾ തള്ളി വന്നിട്ടുണ്ട്..സ്റ്റണ്ട് രംഗങ്ങൾ കണ്ട്  കൈകൾ തരിച്ചിട്ടുണ്ട്..സെറ്റിംഗ്സ് കണ്ടിട്ട് അൽഭുതപെട്ടിട്ടുണ്ട് ..ചയ്സിങ് സീൻ കണ്ട് അന്തം വിട്ടു നിന്നിട്ടുണ്ട്. അഭിനയം കണ്ട് കോരി തരിച്ചിട്ടുണ്ടു..

ഇതൊക്കെ എങ്ങിനെ ഇവർക്ക് മാത്രം   സാധിക്കുന്നു എന്ന് സ്വയം ചോദിച്ചിട്ടുണ്ട് മറ്റുള്ളവരോട് ആകാംഷ പങ്ക് വെച്ചിട്ടുണ്ട്..ഇതൊക്കെ നമുക്കും എന്നെങ്കിലും പറ്റുമോ എന്ന് വ്യകുലപെട്ടിട്ടുണ്ട്.




ബഡ്ജറ്റ് വലിയൊരു ഘടകം തന്നെയാണ്.ഇന്ത്യയിൽ നിന്ന് മാത്രം വാരി കോരി ചിലവാക്കുന്നത് തിരിച്ചു കിട്ടി എന്ന് വരില്ല. പക്ഷേ ഇപ്പൊൾ സംഗതി മാറി..നല്ല ആകർഷിക്കുന്ന സിനിമകൾ വന്നാൽ മുതല് മാത്രമല്ല ലാഭവും ഉണ്ടാക്കാൻ പറ്റും എന്ന്  ലോകം ആകമാനം റിലീസ് ചെയ്തു നമ്മൾ തെളിയിച്ചു.അത് കൊണ്ട് തന്നെ കോടികൾ ചിലവിടുന്ന സിനിമകൾ ഉണ്ടാക്കുന്നു.


 അത് കൊണ്ട് തന്നെ നമ്മുടെ സംശയങ്ങൾക്ക്  വിരാമമായി. അതിനൊക്കെ അടുത്ത കാലത്തായി ഉത്തരം കിട്ടിയിരിക്കുന്നു ..ഇപ്പൊൾകൽകി എന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിലൂടെയും..പലരും പിന്തുടർന്ന് വന്ന വലിയ സിനിമ എന്ന പാത നമ്മളും സ്വീകരിച്ചിരിക്കുന്നു.

ശരിക്കും ഹോളിവുഡിന് ഉള്ള ഭാരതത്തിൻ്റെ മറുപടിയാണ് ഈ ചിത്രം..മൂന്നു മണിക്കൂർ വിഷ്വൽ ട്രീറ്റ്..ഇതിന് മുമ്പ് വന്ന ചിത്രങ്ങളെ ഒക്കെ കടത്തി വെട്ടുന്ന ദൃശ്യങ്ങൾ...സെറ്റിങ്...മേക്കിംഗ്...പൈസ കുറെ ചികവാക്കിയാൽ മാത്രം പോര അത് എങ്ങിനെ വിനിയോഗിക്കണം എന്ന് ഈ ചിത്രം കാണിച്ചു തരുന്നു.

ആദ്യ പകുതി അല്പം ബോറടി നൽകുമെങ്കിലും പിന്നീട് അമിതാബിൻ്റെ വരവോടെ ചിത്രം കത്തി കയറുകയാണ്.സയൻ്റിഫിക് ചിത്രങ്ങൾ ധാരാളം പല ഭാഷകളിലും കണ്ടിട്ടുണ്ട് എങ്കിലും മഹാഭാരത  പുരാണവുമായി കോർത്തിണക്കി അവതരിപ്പിക്കുന്നത് നമ്മളിൽ രോമാഞ്ചം നൽകും. ഈ എൺപത്തി ഒന്നാം വയസിൽ അമിതാബ് എന്ന നടൻ്റെ ആക്ഷൻ കാണണം...ചില സമയത്ത് പ്രഭാസ് പോലും നിഷ്പ്രഭാമാക്കി പോകുന്നുണ്ട്.

ചിരഞ്ജീവിയായ അസ്വത്തുമായും കർണ്ണനും. അർജ്ജുനനും കൃഷ്ണനും അവതാര പിറവിയുടെ അമ്മയും ഒക്കെ കഥാപാത്രമാകുന്ന സിനിമ മൂന്നു നാടിൻ്റെ കഥ കൂടി ഫാൻ്റേസി ലൈനിൽ  പറയുന്നു. ഓരോന്നിനും കൃത്യമായ സ്പേസ് സംവിധായകൻ നൽകിയിട്ടുണ്ട്.


ഈ ചിത്രം തിയേറ്ററിൽ പോയി തന്നെ കാണണം..അത്രക്ക് ഗംഭീരനായിട്ടാണ് ഓരോ രംഗവും നാഗ് അശ്വിൻ എന്ന പ്രതിഭ എടുത്തിട്ടുള്ളത്. പ്രഭാസിൻ്റെ ശക്തമായ മടങ്ങി വരവ് തന്നെയാണ് അറുനൂറു കോടി ചിലവാക്കി എടുത്ത ഈ ചിത്രം. തുടക്കത്തിൽ പാളിപ്പോയി എന്ന് തോന്നും എങ്കിലും ക്ലൈമാക്സ് ഒക്കെ എത്തുമ്പോൾ പ്രഭാസ് സ്കോർ ചെയ്യുന്നുണ്ട്..


കമലഹാസനും ദുൽഖറും വിജയ് ദേവരകൊണ്ടെയും ചെറിയ വേഷങ്ങൾ ആണെങ്കിലും മികച്ചതാക്കി..കമലിൻ്റെ വേഷം എടുത്തു പറയേണ്ടതാണ് ..അടുത്ത് ഭാഗത്ത് അദ്ദേഹത്തിൻ്റെ മാസ് പ്രകടനമായിരിക്കും എന്ന് സൂചന നൽകുന്നുണ്ട്. കമലിൻ്റെ ഇൻ്ററോ സീൻ കണ്ട് ഞെട്ടിപോകുന്നുണ്ട്.


 പശുപതി ,ശോഭന,ദീപിക ,ബ്രഹ്മാനന്ദൻ ,അന്നബൻ തുടങ്ങി പല ഭാഷകളിലെ താരങ്ങൾ അണിനിരക്കുന്ന ചിത്രം കണ്ടാൽ നിങ്ങൾക്ക് ഒരിക്കലും നഷ്ട്ടം വരില്ല.നിങ്ങൾക്ക് അറിയാവുന്ന എല്ലാ ഭാഷയിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്.കൂടുതൽ അറിയുന്ന ഭാഷയിൽ തന്നെ കാണുന്നതാണ് നല്ലത്.


പ്ര.മോ.ദി.സം

Tuesday, June 25, 2024

സ്വർഗ്ഗത്തിലെ കട്ടുറുബ്

 


സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നത് നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന അവസരം ഉദ്ദേശിച്ച് സിനിമ കാണുവാൻ പോയാൽ ഈ ചിത്രത്തിൽ സംവിധായകൻ ഉദ്ദേശിക്കുന്നത് അങ്ങിനെയല്ല...ജീവിതമാകുന്ന സ്വർഗ്ഗത്തിൽ വന്നു അവൻ്റെ ജീവിതം കടിച്ചു പറിക്കുന്ന കട്ടുറുബ് ആണ് ...അതായത് വില്ലൻ.



ധ്യാൻ ശ്രീനിവാസൻ ചിത്രങ്ങൾ പലതും വിജയിച്ച ചരിത്രമില്ല എന്നാല് പോലും വർഷങ്ങളിൽ പത്തും പന്ത്രണ്ടും സിനിമകൾ വെച്ച് അദ്ദേഹത്തിൻ്റേതായി വരുന്നുണ്ട്. അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട രണ്ടു ചിത്രങ്ങൾ ഒഴിച്ച് പലതിനും തിയേറ്ററിൽ  മുടക്കുമുതൽ കിട്ടിയിട്ടുണ്ടോ എന്നത് പോലും സംശയമാണ്.




എന്നാലും അണിയറയിൽ അദ്ദേഹത്തിൻ്റെ ധാരാളം ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്.ചിലപ്പോൾ മുടക്ക് മുതൽ കുറവായത് കൊണ്ടും ഇൻ്റർവ്യൂ സ്റ്റാർ ആയി കുടുംബങ്ങളിൽ സ്വീകര്യനായത് കൊണ്ടും ഒറ്റിടിയില് നല്ല ബിസിനെസ്സ് കിട്ടുന്നുണ്ടായിരിക്കും.





ഇതും തിയേറ്ററിൽ പോയി കാണാവുന്ന ചിത്രമല്ല..പണ്ടത്തെ സംവിധായകരുടെ നന്മമരം നായകനും പ്രണയവും നാട്ടിലെ വില്ലനും അത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും പിന്നിട് ഒരു കൊലപാതകത്തിൽ പെടുന്നതും അങ്ങിനെ സ്ഥിരം പാറ്റേണിൽ പോകുന്ന സിനിമ.





രണ്ടാം പകുതിയിൽ വളരെ കാര്യമായി അന്വെഷിക്കുന്ന കൊലപാതകത്തിന് കൃത്യമായ ഒരു പരിസമാപ്തി കൊടുക്കുവാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല എന്നൊരു പോരായ്മ കൂടി പറയട്ടെ..ഒരു പാട്ട് കൊള്ളാമെങ്കിലും പശ്ചാത്തല സംഗീതം ശോകമാണ്.മുൻപ് ചിത്രീകരണം കഴിഞ്ഞത് കൊണ്ടാവാം മൺമറഞ്ഞ ചിലരെ ഇതിലൂടെ കാണുവാൻ സാധിച്ചു.


പ്ര.മോ.ദി.സം

Monday, June 24, 2024

നടന്ന സംഭവം*

 



പരസ്യമായിട്ട് എല്ലാവരും അറിയണം എന്നില്ല..അത് കൊണ്ട് നടന്നത് ആവട്ടെ നടക്കാത്തത് ആവട്ടെ ചിലരുടെ ഒക്കെ ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടു ഉണ്ടാകും.അല്ലെങ്കിൽ ഇതിന് സാക്ഷി എങ്കിലും ആയിട്ടുണ്ടാകും.





ഹൗസിംഗ് കോളനിയിൽ( ഇപ്പൊ സര്ക്കാര് പേരുമാറ്റി വെച്ച സ്ഥലമല്ല  പറയുന്ന സ്ഥലം റെസിഡൻഷ്യൽ എരിയ) താമസിക്കുന്ന ആൾക്കാർ കുറെയേറെ ഐക്യത്തോടെ പല തരത്തിലുള്ള കാര്യങ്ങളിലും ഇടപെടുന്നു.എന്നാലും നമ്മുടെ വൈബിന് പറ്റാത്തവർക്കു അവർ അകലം  

നിശ്ചയിചിരിക്കും




മദ്യപാനം, ഗോസിപ്പ്,ജിം ,പാചകം,ആഘോഷങ്ങൾ എന്നിവയിൽ സജീവമായി കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നു. എന്നാലും മനുഷ്യൻ ആയതു കൊണ്ട് തന്നെ ചില സ്വാർത്ഥ താൽപര്യങ്ങൾ നമുക്കിടയിൽ കാണും അത് ഇത്ര വല്യ സൗഹൃദം ആയാൽ പോലും. നമുക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ  മറ്റുള്ളവർ പ്രത്യേകിച്ച് നമ്മളുമായി  ഒത്തുപോകാത്തവർ  പ്രാവീണ്യം കാണിക്കുമ്പോൾ നമ്മളിൽ  അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.




സ്ത്രീകളെ വീഴ്ത്തുന്ന കാര്യത്തിൽ ആണെങ്കിൽ പറയുകയും വേണ്ട..നല്ല ഉദ്ദേശം കൊണ്ടുള്ള സുഹൃത്ത് ബന്ധം ആണെങ്കിൽ കൂടി അവനു ചിലർ ഒരു "കോഴി" പരിവേഷം ചാർത്തി കൊടുക്കും.പലതും നമ്മൾ ആസ്വദിക്കും എങ്കിൽ കൂടി സ്വന്തം വീട്ടിലേക്ക് അവൻ്റെ ബന്ധം എത്തുമ്പോൾ നമ്മൾക്ക് അത് ഒരിക്കലും ഉൾക്കൊള്ളുവാൻ പറ്റില്ല.




ഇത്തരം ഒരു കോളനിയിൽ സംഭവിക്കുന്ന കഥയാണ് ഇത്..വളരെ ആസ്വദിക്കുന്ന രീതിയിൽ അണിയിച്ചൊരുക്കിയ ചിത്രത്തിൽ നമുക്ക് പരിച്ചിതരായ നമുക്ക് ചുറ്റുമുള്ള പലരെയും കാണുവാൻ കഴിയും.വിഷ്ണു നാരായണൻ എന്ന സംവിധായകൻ്റെ ചിത്രം ഫീൽ ഗുഡ് മൂവിയാണ്.


പ്ര.മോ.ദി.സം

ഗഗനചാരി

 


കുറച്ചുകാലമായി മലയാള സിനിമ വിജയകുതിപ്പിൽ ആണ്..ചില തള്ളി മറിച്ചൽ ഇല്ലാത്ത കോടികൾ മലയാളത്തിൽ ഉണ്ടെന്ന് കാണിക്കുന്നത് ഒരു കറുത്ത പൊട്ട് ആയി മാറി എങ്കിലും അർഹമായ പരിഗണന ഇപ്പൊൾ മലയാള സിനിമക്ക് കിട്ടുന്നുണ്ട്.അത് കൊണ്ട് തന്നെ പരീക്ഷണം നടത്തുകയാണ് നമ്മുടെ മോളി വുഡ്.

മലയാളത്തിൽ വീണ്ടും ഒരു പരീക്ഷണ ചിത്രം വന്നിരിക്കുന്നു.. അത് സയൻസ്ഫിക്ഷൻ കോമഡി ട്രാക്കിൽ എടുത്തത് കൊണ്ട് തന്നെ തിയേറ്റർ എക്സ് പീര്യൻസ് കൊണ്ട് മാത്രമാണ് നമുക്ക് പൂർണമായി ആസ്വദിക്കുവാൻ പറ്റൂ. എന്നാലും ചിലർക്ക് ഇത് തീരെ ദഹിച്ചില്ല എന്നും വരാം.



അരുൺ ചന്തു എന്ന സംവിധായകൻ പറയുന്നത് വർഷങ്ങൾക്കപ്പുറം ഉള്ള സംഭവം ആണ്..രണ്ടായിരത്തി നാൽപതുകളിൽ നമ്മുടെ കേരളത്തിൽ ഒരു അന്യഗ്രഹ ജീവി വന്നെത്തുന്നതും ഇവിടെയുള്ള മൂന്നു മനുഷ്യരോട് ഒന്നിച്ചു താമസിക്കുന്നതും പിന്നീടുള്ള സംഭവ വികാസങ്ങൾ ഒക്കെയാണ് കോമഡി ട്രാക്കിലേക്ക് മാറ്റി നമുക്ക് അവതരിപ്പിക്കുന്നത്.



തുടക്കം മുതൽ ഒടുക്കം വരെ കോമഡി കൊണ്ടും ആക്ഷേപ ഹാസ്യം കൊണ്ടും നമ്മളെ രസിപ്പിക്കുന്ന സിനിമ.ഇടക്കിടെ നമ്മുടെ കൂട്ടമായ ചിരി ഉച്ചത്തിൽ തിയേറ്ററിൽ ആകെ പ്രതിഫലിക്കുന്നുണ്ട്.



 ഹോളിവുഡ് സിനിമകളുടെ ഇത്തരം കഥകൾ ആസ്വദിക്കുന്ന നമ്മൾ ഇത് മലയാളത്തിൽ എത്തുമ്പോൾ എങ്ങിനെ സ്വീകരിക്കും എന്ന കാര്യത്തിൽ അണിയറക്കാർ ക്കു ഉണ്ടായ സംശയം ആവണം കോമഡിയിലെക്ക് കൂടി ചിത്രത്തെ ഗതിതിരിച്ച് വിട്ടത്.അതൊരിക്കലും മോശമായി തോന്നില്ല.



എന്നുവെച്ച് ഹോളിവുഡ് പോലെ വലിയ ക്യാൻവാസിൽ ഉള്ള വലിയ സംഭവങ്ങളും സംഘടനങ്ങളും ഒന്നുമല്ല നമ്മളെ ഈ ചിത്രത്തിൽ നമ്മളെ ആകർഷിക്കുന്നത്.



ഗണേഷ് കുമാർ എന്ന നടൻ്റെ അഴിഞ്ഞാട്ടം കാണാവുന്ന ചിത്രത്തിൽ ഗോകുൽ സുരേഷും അജു വർഗീസും നല്ല സപ്പോർട്ട് തന്നെയാണ് നൽകിയിരിക്കുന്നത്.നായികയായി അനാർക്കലി മരക്കാറും ...മുൻവിധികൾ ഒന്നുമില്ലാതെ പോയാൽ തിയേറ്ററിൽ മാത്രം നന്നായി ആസ്വദിക്കാവുന്ന ചിത്രമാണ് ഇത്.


പ്ര.മോ.ദി.സം 

Sunday, June 23, 2024

ഉള്ളൊഴുക്ക്

 



ചില സിനിമകളിൽ കൂടിയുള്ള പ്രേക്ഷകൻ്റെ സഞ്ചാരം അവൻ്റെ മനസ്സിനെ നന്നായി നോവിക്കും.സിനിമ കൊട്ടകയിൽ നിന്ന് ഇറങ്ങി വന്നാലും ചില കഥാപാത്രങ്ങൾ മനസ്സിനെ നോവിച്ചു കൊണ്ടിരിക്കും..




മഞ്ജുവും ലീലാമ്മയും അങ്ങിനെ ഉള്ള കഥാപാത്രങ്ങൾ തന്നെയാണ്.  ഉർവശിയും പാർവതിയും തകർത്താടി തങ്ങളുടെ കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയിരുത്തിയിട്ടുണ്ട്.




അമ്മയും മരുമകളും ആണെങ്കിൽ കൂടി സ്വന്തം മകളെ പോലെ സ്നേഹിക്കുന്ന കുട്ടിക്ക് ഉണ്ടാകുന്ന ഒരിക്കലും ക്ഷമിക്കുവാൻ  പറ്റാത്ത "അബദ്ധം" അവരുടെ ബന്ധത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും  അതിനു അവർ ചെയ്യുന്ന പരിഹാരങ്ങളും ആണ് സിനിമ.






കുട്ടനാടിൻ്റെ കഥപറയുന്ന ചിത്രം മഴയെ സ്നേഹിച്ചു കൊല്ലുന്നവർക്ക്  മഴ വന്നാൽ കുട്ടനാട് എങ്ങനെയായിരിക്കും എന്നത് കൂടി കാണിച്ചു തരുന്നുണ്ട്.  മഴ കനക്കുന്ന ദിവസം  വീട്ടിനുള്ളിൽ പോലും വെള്ളം കയറി പാടത്ത് കൂടി നടക്കുന്നത് പോലെ വീട്ടിൽ നടന്നു പോകുന്ന ഹതഭാഗ്യ രായ നാട്ടുകാരെ കാണിച്ചു തരുന്നുണ്ട്..



എന്തിന് ശവശരീരം പോലും കൃത്യമായി സംസ്കരിക്കുവാൻ പറ്റാതെ ദിവസങ്ങളോളം കാത്തുകെട്ടി നിൽക്കേണ്ടുന്ന അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ...അത് അവരിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദങ്ങളും...




കഥ മറന്നു പോയ മലയാള സിനിമയിൽ ചില പേക്കൂത്തുകൾ സൂപ്പർ ഹിറ്റ് ആയി ഓടി കൊണ്ടിരിക്കുമ്പോൾ ഒതുങ്ങി പോകുന്ന നല്ല സിനിമകൾ ഉണ്ടാകും.ക്രിസ്ട്ടോ ടോമി സംവിധാനം ചെയ്ത ഈ ഇതിനകം ആളുകളിൽ നല്ല സിനിമ എന്ന ലേബൽ സൃഷ്ടിച്ചത് കൊണ്ട് അങ്ങിനെ ഒരു അനുഭവം ഈ സിനിമക്ക് ഉണ്ടാകാതെ വരട്ടെ.


പ്ര.മോ.ദി.സം

Sunday, June 16, 2024

ഗ്ർർർ

 



ഈ കാലത്തും ഇങ്ങിനെ മനുഷ്യൻ്റെ ക്ഷമ പരീക്ഷിക്കുന്ന സിനിമകൾ ഒക്കെ ഇറങ്ങുന്നു എന്ന് ഈ സിനിമ കാണുമ്പോൾ എനിക്ക് തോന്നി പോയി..ഒരു സിംഹം അഭിനേതാവായി ഉണ്ട് എന്നതൊഴിച്ചാൽ യാതൊരു പുതുമയും ഇല്ലാത്ത സിനിമ.തുടക്കം മുതൽ ഒടുക്കം വരെ സർക്കസ്  ടെൻ്റിൽ ഉള്ള മ്യൂസിക് പോലെ ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തു നമ്മുടെ ക്ഷമ ഒന്ന് കൂടി പരീക്ഷിക്കും.



പ്രേമവും എതിർക്കുന്ന കുടുംബവും  മുടങ്ങുന്ന രജിസ്റ്റർ കല്യാണവും അത് മറക്കാൻ കുടിച്ചു വെളിവ് ഇല്ലാതെ ചെയ്തു കൂട്ടുന്ന കാര്യങ്ങളും രാഷ്ട്രീയ ഇടപെടലും  പാരവെപ്പും ഒക്കെ മലയാളത്തിൽ തന്നെ പലതവണ പറഞ്ഞു കഴിഞ്ഞതാണ്. അതിൽ ഒരു സിംഹം കൂടി ചേരുന്നു എങ്കിലും യാതൊരു ഇഫക്ട് നമ്മളിൽ ഉണ്ടാക്കുന്നില്ല.




ഇസ്ര എന്ന 'മറക്കാൻ "പറ്റാത്ത സിനിമ ചെയ്ത ജയ് എന്ന സംവിധായകൻ വർഷങ്ങൾക്ക് ശേഷം സിനിമ ചെയ്യുമ്പോൾ വലിയ പ്രതീക്ഷ ആയിരുന്നു.അതിൽ ഒരു സിംഹം പ്രധാന കഥാപാത്രമാകുന്ന "തള്ളി"മറിക്കൽ കൂടിയായപ്പോൾ എന്തായാലും കാണണം എന്ന് ഉറപ്പിച്ചു..




കുഞ്ചാക്കോ ബോബൻ എന്ന നടനും നല്ല സിനിമകൾ എടുക്കുന്ന ആഗസ്റ്റ് സിനിമ നിർമാണം കൂടി ആയപ്പോൾ പ്രതീക്ഷയുടെ നിലവാരം ഉയർന്നു. പക്ഷേ സിനിമയുടെ തുടക്കം മുതൽ ഉള്ള ഇഴയൽ സിനിമ കഴിയുന്നത് വരെ നമ്മളെ പിടികൂടുന്നുണ്ടു..




 ഈ ചിത്രം കോടികൾ കൊയ്ത്ത് നടത്തില്ല എന്നൊന്നും പറയാൻ പറ്റില്ല..കാരണം ഇതിലും തല്ലിപ്പൊളി സിനിമകൾ വല്യ വല്യ കോടികൾ കൊയ്ത്ത് നടത്തി എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്..




പിന്നെ എൺപത് കോടി കിട്ടി എന്ന നിലയിൽ തള്ളിയ ചിത്രം ഈഡി കേരളത്തിൽ ഇറങ്ങി മഞ്ഞുമ്മലിൽ പോയപ്പോൾ പെട്ടെന്ന് കളക്ഷൻ മുപ്പത്തി മൂന്നിലേക്ക് താണ് വന്നതും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം.


പ്ര.മോ.ദി.സം.