നമുക്ക് നാട്ടിൽ ഒരുപാട് കൂട്ടുകാർ ഉണ്ടാകും.നാട്ടിൻ പുറം ആണെങ്കിൽ ഓരോ ആഘോഷങ്ങൾക്കും നാട്ടുകാരും കൂട്ടുകാരും ഒന്നിച്ചു കൂടി സൗഹൃദങ്ങൾ പങ്ക് വെച്ചു ഫുഡ് വെച്ചും മറ്റു കാര്യങ്ങളിൽ സഹായിച്ചും ഒന്നിച്ചു തന്നെ ഉണ്ടാകും.
അവിടെ വിളിക്കണം എന്നൊന്നും ഇല്ല കൂട്ടുകാരും അവരുടെ കൂട്ടുകാരും ഒക്കെ ചേർന്ന് എല്ലാ കാര്യങ്ങളിലും കൈ കടത്തി നല്ല രീതിയിൽ ചടങ്ങുകൾ ഗംഭീരമാക്കി തരും. ഓരോരോ കാര്യത്തിലും അവരുടെ സഹായം ഉണ്ടാകും.
അങ്ങിനെ കോട്ടയത്തെ ഒരു ഗ്രാമത്തിൽ ഒരു കൊച്ചിൻ്റെ ജന്മദിനത്തിൽ ബന്ധുക്കൾക്കും കൂട്ടുകാർക്കും ബിരിയാണി കൊടുക്കണം എന്ന് അൽപ സ്വൽപം കാറ്ററിംഗ് ജോലി ചെയ്യുന്ന അച്ഛന് ആഗ്രഹം ഉണ്ടാകുന്നു.
അച്ഛനും അച്ഛൻ്റെ കൂട്ടുകാരും ചേർന്ന് കള്ള് അടിച്ചും കഥ പറഞ്ഞും ആടി പാടി ബിരിയാണി ഉണ്ടാക്കുവാൻ തുടങ്ങുകയാണ്. ഓരോ ഘട്ടത്തിൽ നാട്ടിൻ പുറത്തെ ഓരോരോ ആൾകാർ വന്നു ഒപ്പം കൂടുകയാണ്..അങ്ങിനെ ഒരു രാത്രിയിൽ ഉള്ള കൂട്ടുകാരുടെ ആഘോഷത്തിൻ്റെ അതിൽ ഉണ്ടാകുന്ന ചില സംഭവങ്ങൾ പറയുകയാണ് ജിയോ ബേബി ഈ ചിത്രത്തിൽ കൂടി.
ചില സാമൂഹിക വിഷയങ്ങൾ കൂടി കൈകാര്യം ചെയ്യുന്ന ചിത്രം അധികം പരിചയം ഇല്ലാത്ത പുതിയ മുഖങ്ങൾ കൊണ്ട് സമ്പന്നമാണ്.
പ്ര .മോ .ദി .സം
No comments:
Post a Comment