Thursday, March 16, 2023

രേഖ

 


പെണ്ണ് ഒരുബെട്ട് ഇറങ്ങി കഴിഞ്ഞാൽ പിന്നെ ലക്ഷ്യം കണ്ടു മാത്രമേ തിരികെ വരൂ എന്നാണ് ..രേഖക്ക് അങ്ങിനെ ഒരു ലക്ഷ്യം ഉണ്ടായിരുന്നു.അതിനു വേണ്ടി മലബാറിൽ നിന്നും തിരുവിതാംകൂർ വരെ ഒറ്റയ്ക്ക് വന്നു അവള് ആ ലക്ഷ്യം നിറവേറി.



കാർത്തിക് സുബ്ബരാജ് എന്ന തമിഴിലെ പ്രമുഖ സംവിധായകൻ പല ഭാഷകളിലും ചെറിയ സിനിമകൾ നിർമിച്ചു പുതുമുഖങ്ങളെ, (അത് നടന്മാർ ആകാം സംവിധായകർ ആകാം.മറ്റു അണിയറ പ്രവര്ത്തകര് ആകാം.)പ്രോത്സാഹിപ്പിക്കുന്നതിന് മുൻപിൽ നിൽക്കുന്ന ആളാണ്..അദ്ദേഹം വീണ്ടും മലയാളത്തിലേക്ക് എത്തിയ ചിത്രമാണ് രേഖ.



താൻ ജീവന് തുല്യം സ്നേഹിക്കുന്ന ആൾക്ക് വേണ്ടി സർവതും സമർപ്പിക്കുന്ന രേഖക്കു തൻ്റെ അച്ഛൻ്റെ മരണത്തോടെ പലതും മനസ്സിലാക്കുവാൻ പറ്റുന്നു..അച്ഛൻ്റെ മരണത്തോടെ നാട്ടിൽ നിന്നും അപ്രത്യക്ഷനായി പോയ കാമുകനെ തേടി  ഒറ്റയ്ക്ക് എറണാകുളത്ത് എത്തുന്നു. കാമുകൻ്റെ അമ്മാവൻ വഴി അവനെ കണ്ടുപിടിക്കുവാൻ ഉള്ള ശ്രമത്തിൽ പല പ്രശ്നങ്ങളിൽ പെട്ട് പോകുന്നു.പിന്നീട് വിജയകരമായി തൻ്റെ ദൗത്യം പൂർത്തിയാക്കുന്നത് ആണ് രേഖ പറയുന്നത്.



ചിത്രത്തിൻ്റെ ഭാഷയും ഇഴഞ് കൊണ്ടുള്ള നീക്കവും തുടക്കത്തിൽ രസച്ചരട് മുറിക്കും എങ്കിലും പിന്നീട് അങ്ങോട്ട് ചെറുതായി എങ്കിലും കത്തുന്നു എങ്കിലും കത്തി പടരുന്ന നിലയിലേക്ക് എത്തുന്നില്ല.




താരതമെന്യ പുതുമുഖങ്ങൾ ക്കു അവസരം കിട്ടി എന്നതിൽ കവിഞ്ഞു പല പഴയ സിനിമകളെയും ഓർമിപ്പിക്കുന്ന അവതരണം കൊണ്ട് തന്നെ പ്രേക്ഷകരിലേക്ക് എത്താൻ സാധ്യതയില്ല.


പ്ര .മോ .ദി .സം

No comments:

Post a Comment