Tuesday, March 21, 2023

ദി എലിഫൻ്റ് വിസ്പരേഴ്സ്

 



ആന മന്ത്രിക്കുന്നു..ബോമ്മനെയും ബെല്ലിയെയും കുറിച്ച് നമ്മളോട്..രഘു, അമ്മു എന്ന ആനകുട്ടികൾക്ക് താങ്ങും തണലുമായി നിന്ന് അവരെ സ്വന്തം കുഞ്ഞുങ്ങളെ പോലെ വളർത്തിയ അച്ഛൻ്റെയും അമ്മയുടെയും കഥ.




ഓസ്കാർ അവാർഡ് ലഭിച്ചു എന്നത് കൊണ്ട് മാത്രം ജനങ്ങൾ കാണുവാൻ മിനകെട്ട ഈ ഡോക്യുമെൻ്ററി ചുരുങ്ങിയ സമയം കൊണ്ട് കാനന ഭംഗിയും ആനയുടെയും മനുഷ്യൻ്റെയും  സ്നേഹവും  ആത്മ ബന്ധവും നമുക്ക് കാട്ടി തരുന്നു..





ആന കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട് അവശനിലയിൽ കണ്ടെത്തിയ രഘു എന്ന ആനകുട്ടിയെ ഫോറസ്റ്റ് ഡിപ്പർട്ട്മെൻ്റ് വളർത്തുവാൻ ബോമ്മനെ ഏൽപ്പിക്കുന്നതും ബോമ്മനും ബെല്ലിയും ചേർന്നു അതിനെ വളർത്തുന്നതും ആണ് പറയുന്നത്..ഒരു അവസരത്തിൽ രഘുവിനെ അവർക്കിടയിൽ നിന്നും പറിച്ചു മാറ്റുമ്പോൾ അവർ വിതുമ്പി പോകുന്നു...അവർ മാത്രമല്ല അമ്മുകുട്ടിയും..





അവർക്കിടയിലെ സ്നേഹം,ഇഷ്ട്ടം വേദന വിരഹം ഒക്കെ കൃത്യമായി വരച്ചിടുന്ന ഡോക്യുമെൻ്ററി പൂർണമായും അർഹതപ്പെട്ട അംഗീകാരം നേടിയിരിക്കുന്നു.


പ്ര .മോ .ദി .സം

No comments:

Post a Comment