Friday, March 17, 2023

ചതുരം

 



സിദ്ധാർഥ് ഭരതൻ എന്ന ഭരതൻ്റെ ലളിതയുടെ മകൻ പ്രതിഭ ഉള്ള ആളാണ് എന്ന് തെളിയിച്ചതാണ്..പക്ഷേ എങ്ങിനെയെങ്കിലും ആളുകളെ തിയേറ്ററിൽ കയറ്റാൻ വേണ്ടി സിനിമ എടുക്കുന്നതിന് എന്തിന് സ്വന്തം പ്രതിഭയെ നശിപ്പിക്കുന്നു എന്ന് കൂടി ആലോചിക്കണം.




തൊണ്ണൂറുകളിൽ രണ്ടായിരം തുടക്കത്തിൽ മലയാള സിനിമയിൽ തുണ്ട് സിനിമകളുടെ ബഹളം ആയിരുന്നു.അക്കാലത്ത് വന്ന അധിക സിനിമയും ചതുരത്തിൻ്റെ അതേ കഥ തന്നെ ആയിരുന്നു.അത് ഒന്നുകൂടി പോളിഷ് ചെയ്തു വെച്ച് മുൻനിര നടന്മാരെ കൊണ്ട് ചെയ്തു എന്നു് മാത്രം..ഇപ്പൊൾ തുണ്ട് പടങ്ങളെ ക്കാൾ ഇപ്പൊൾ  ഇറങ്ങുന്ന സിനിമകൾ ആണ് "കാഴ്ച"കളിൽ മുന്നിട്ടു നിൽക്കുന്നത്.




പണക്കാരനും ക്രൂരനുമായ മധ്യവയസ്കൻ പ്രായം കുറഞ്ഞ പെണ്ണിനെ എസ്റ്റേറ്റ് ബംഗ്ലാവിൽ കല്യാണം കഴിച്ചു കൊണ്ട് വരുന്നു...ക്രൂരതക്ക് ഒപ്പം രതി വൈകൃതങ്ങൾ കൂടി ആകുമ്പോൾ അവള് അയാളെ വെറുക്കുന്നു..അത് കൊണ്ട് തന്നെ അവളുടെ മനസ്സ് വേലക്കാരൻ,ഡ്രൈവർ ,തോട്ടക്കാരൻ അങ്ങിനെ പലരിലേക്കും പോകുന്നു...അവർ പുതിയൊരു ജീവിതം തുടങ്ങാൻ ഭർത്താവ് കിളവനേ കൊല്ലാൻ അവർ രണ്ടും കൂടി ശ്രമിക്കുന്നു..




പണ്ട് തുണ്ടു സിനിമകാർ പയറ്റി നടന്ന ഇതെ കഥയുടെ മറ്റൊരു രൂപം എന്നതിൽ കവിഞ്ഞു ചതുരത്തിൽ ഒരു കോപ്പും ഇല്ല...സ്വാസിക മുൻ ചിത്രങ്ങളിൽ കാണിക്കാത്തത് കാണാം 


പ്ര .മോ. ദി .സം


No comments:

Post a Comment