Sunday, March 26, 2023

പുരുഷ പ്രേതം

 



സാധാരണ സ്ത്രീക്ക് പകരംഒരു പുരുഷൻ പ്രേതമായി വന്നു നമ്മളെ ത്രിൽ അടിപ്പിച്ചു പേടിപ്പിക്കുന്ന ഒരു ഹൊറർ ചിത്രമല്ല..അത് കൊണ്ട് അത് പ്രതീക്ഷിച്ചു ആരും കാണാൻ ശ്രമിക്കരുത്..




എന്നാല് ഒരു പുരുഷൻ്റെ ബോഡി മിസ്സ് ആകുന്നത് കുറെയേറെ പേരുടെ പോലീസ് ജോലിയിലെ നിലനിൽപ്പും മുന്നോട്ടുള്ള പലരുടെയും പ്രയാണത്തെയും  പേടിപ്പിച്ചു നിർത്തുന്നത് "രസിപ്പിച്ചു "പറയാൻ ശ്രമിക്കുകയാണ് ആവാസവ്യുഹം എന്ന ചിത്രത്തിൻ്റെ സംവിധായകൻ കൃഷാന്ത്.




ഇപ്പൊ നമ്മൾ പറയുന്നതും പ്രവർത്തിപ്പിക്കുന്നത് ഒക്കെ അതേ പോലെ പകർത്തി അവതരിപ്പിക്കുന്ന പണിയാണല്ലോ സിനിമാ കാർക്ക്...എന്നിട്ട് റിയലി സ്ററിക് സിനിമ എന്ന് പേരും കൊടുക്കും..




സത്യത്തിൽ സിനിമ എന്ന് പറയുന്നത് ഒറിജിനൽ കാര്യങ്ങൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് അല്ല..അങ്ങിനെ എങ്കിൽ ഡോക്യുമെൻ്ററി എടുത്ത് കാണിച്ചാൽ പോരെ....മുൻപ് സിനിമക്ക് മുൻപുള്ള ന്യുസ് റീൽ പോലും ആസ്വാദനത്തെ ബാധിച്ച ഒരു തലമുറ ആണ് ഇപ്പൊൾ കൂടുതൽ ഒ റ്റി ട്ടി സിനിമ കാണുന്നത് എന്ന് കൂടി ഓർക്കുക.




 ശരിക്കും പറഞ്ഞാല് സിനിമ എന്ന് പറഞ്ഞാല് അതിൽ മസാല കൂട്ട് വേണം , എന്തെങ്കിലും ഒരു ത്രെഡ് വേണം ,ഇമോഷണൽ രംഗങ്ങൾ വേണം,പാട്ടുകൾ വേണം,അടി വേണം മൊത്തത്തിൽ പറഞ്ഞാല് ഇതൊന്നും ഇല്ലെങ്കിലും പ്രേക്ഷകർക്ക് വല്ലതും കുത്തി നിറച്ച് കൊടുത്തെൻങ്കിലും  ആസ്വദിക്കുവാൻ  പറ്റണം.




ഇപ്പൊൾ റിയലിസ്റ്റിക് എന്ന് പറഞ്ഞു കൊറേ കോപ്രായങ്ങൾ പടച്ചു വിടാൻ തുടങ്ങിയത് അടുത്ത കാലം മുതലാണ് .ഒരു നല്ല ഫോൺ ഉണ്ടെങ്കിൽ പോലും നല്ല ഒരു ദൃശ്യ മികവ് എടുക്കാൻ പറ്റുന്ന ഈ കാലത്ത് വലിച്ചു നീട്ടിയ റിയലിസ്റ്റിക് അബദ്ധങ്ങൾ ജനങ്ങൾക്ക് ബോർ തന്നെ ആയിരിക്കും.


പ്ര .മോ. ദി .സം

No comments:

Post a Comment