Tuesday, March 14, 2023

ഡാഡ

 



ഇംഗ്ലീഷിൽ മാത്രം പേര് എഴുതിയത് കൊണ്ട് ദാദാ എന്നാണ് ചിത്രത്തിൻ്റെ പേര് എന്നും അടിപിടി ഒക്കെയുള്ള അസ്സൽ  ദാദാ പടം ആണെന്നും കരുതിയാണ് കണ്ടു തുടങ്ങിയത്.



പക്ഷേ മുൻവിധി പാടെ മാറ്റി മറിച്ചുകൊണ്ട്  അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് കവീൻ എന്ന നടൻ്റെ മികച്ച പെർഫോമൻസ് ഉള്ള നല്ലൊരു ഫാമിലി സിനിമയാണ് കണ്ടത്.



ഡാഡി എന്നതിന് പകരം ചെക്കൻ അപ്പനെ വിളിക്കുന്നതാണ് ഡാഡ എന്ന് മനസ്സിലാക്കുമ്പോൾ ചിത്രം പകുതി കഴിഞ്ഞിരുന്നു.. അങ്ങനെ മാത്രേ ആർക്കും അറിയുവാൻ നിർവാഹവുമുള്ളൂ.


കോളേജിൽ വെച്ച് പ്രണയിക്കുന്ന രണ്ടുപേർ ജീവിതത്തിലും അത് തുടരണം എന്ന് ആഗ്രഹം കൊണ്ട്  വീട്ടിൽ നിന്നും പുറത്തായി പോകുന്നു. പിന്നീട് സുഹൃത്തിൻ്റെ വീട്ടിൽ ഭാര്യ ഭർത്താക്കന്മാർ കഴിയുന്നത് പോലെ അടിച്ചു പൊളിച്ചു ജീവിക്കുന്നു .



ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഇല്ലാത്ത അയാൾക്ക് എല്ലാം കുട്ടി കളി ആയത് കൊണ്ട് പലതരത്തിൽ ഉള്ള വാർണിങ് അവള് കൊടുക്കുന്നു എങ്കിലും അയാള് നേർവഴിക്ക് വരുന്നില്ല.ഗർഭിണി ആയപ്പോൾ പോലും അയാള് തൻ്റെ ഇഷ്ടംപോലെ നടക്കുന്നു .


ഗർഭകാലത്തെ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒരു സംഭവം അവരെ പ്രസവത്തോടെ തമ്മിൽ പിരിക്കുന്നു.



കുട്ടിയുടെയും അയാളെയും ഉപേക്ഷിച്ചു പോകേണ്ടി വന്ന അവളുടെയും കുട്ടിയെ വളർത്താൻ പാടുപെടുന്ന അയാളുടെ കഥയുമാണ് രണ്ടു "കാല"ഘട്ടങ്ങളിൽ ആയി ചിത്രം പറയുന്നത്.




കെവിൻ എന്ന് നടൻ്റെ വ്യതസ്ത ഗെറ്റപ്പ് ചിത്രത്തെ വളരെ സഹായിക്കുന്നു.നല്ലൊരു തമിഴു സിനിമ കാണണം എങ്കിൽ തീർച്ചയായും സമയം വിനിയോഗിക്കാം


പ്ര .മോ. ദി .സം

No comments:

Post a Comment