Saturday, July 13, 2024

ഇന്ത്യൻ 2

 



ഈ അടുത്തകാലത്ത് ടിനി ടോം മമ്മൂക്കയുടെ  "ഭ്രമയുഗം" സ്കിറ്റ് അവതരിപ്പിച്ചു എയറിൽ കയറിയിരുന്നു..ഇന്ത്യൻ 1 മമ്മൂക്കയുടെ  ഭ്രമയുഗം ആണെങ്കിൽ ഇന്ത്യൻ 2 ടിനി ടോമിൻ്റെ ഭ്രമയുഗം ആണ്.




ശങ്കർ എന്ന സംവിധായകനിൽ എല്ലാവർക്കും വലിയ പ്രതീക്ഷ ഉണ്ടായിരുന്നു.അദ്ദേഹത്തിന് സിനിമ കൊണ്ട് മാജിക്ക് കാണിക്കുവാൻ കഴിയും എന്ന വിശ്വാസം..അതാണ് തകർന്നു ഈ സിനിമയിലൂടെ തരിപ്പണം ആയിരിക്കുന്നത്.




കാലം തെറ്റി വന്ന രണ്ടാം ഭാഗം ആണിത്.ഇന്ത്യൻ വന്നു ഒന്നോ രണ്ടോ വർഷത്തിനിടയിൽ വന്നിരുന്നു എങ്കിൽ കുറച്ചു കൂടി ആകർഷണം ആയിരു ന്നേനെ..ഫോർ ദി പീപ്പിൾ അടക്കം ഇതേ പോലെ അഴിമതിക്ക് എതിരെ ആഞ്ഞടിക്കുന്ന സിനിമകൾ തുടരെ വന്നത് കൊണ്ട് തന്നെ വലിയ പുതുമ ഒന്നും സിനിമക്ക് ഇല്ല...ക്ലൈമാക്സ് ആണെങ്കിൽ ശോകം. കൂടുതല് അപ്ഡേറ്റ് ആയിട്ടുള്ള ഒരു സംവിധായകൻ്റെ മുൻപും പിൻപും നോക്കാത്ത സൃഷ്ട്ടി. ഇനി വരാനിക്കുന്ന മൂന്നാം ഭാഗത്തിൻ്റെ ബേയിസ് മാത്രമാണ് ഇതെന്ന് നെഗറ്റീവ് റിവ്യൂ വന്നപ്പോൾ അണിയറക്കാർ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.പക്ഷേ പണം ടിക്കറ്റ് എടുത്ത് ചിലവാകുന്നവന് എന്ത് ബെയിസ്...?




അടുത്ത ഭാഗം ഉണ്ടെന്ന് കാണിക്കുവാൻ ഉള്ള ഒരു ബയിസു പോലും ഉണ്ടാക്കുവാൻ സിനിമക്ക് കഴിഞ്ഞിട്ടില്ല.മൺമറഞ്ഞു  പോയ നമ്മുടെ നെടുമുടിയും വിവേകും മനോഭാരതി ഒക്കെ എ ഐ യിലൂടെ ഈ സിനിമയിൽ ഉണ്ട് എന്നത് ഒരു പ്രത്യേകത തന്നെയാണ്.അത് കൃത്യമായി ചെയ്യുന്നതിൽ ശങ്കർ വിജയിച്ചിരിക്കുന്നു.




ശങ്കർ സിനിമയുടെ കാതൽ എന്ന് പറയുന്നത് പാട്ടുകൾ ആണ്. ഒരു സിനിമ ഒഴിച്ച് റഹ്മാൻ്റെ സംഗീതത്തിൽ കൂടി തന്നെയായിരുന്നു മുഴുവൻ സിനിമകളും നമ്മൾ ആസ്വദിച്ചു കഴിഞ്ഞത്..ഈ സിനിമയുടെ വലിയ ദാരിദ്ര്യം അനുരുധിൻ്റെ പാട്ടുകളും  ബി ജീ എം തന്നെയാണ്..




അഴിമതിക്ക് എതിരെ ആയിരുന്നു ശങ്കർ സിനിമകൾ പലതും...ശക്തമായ സന്ദേശം മസാല ചിത്രങ്ങളിൽ കൂടി അദ്ദേഹം സമൂഹത്തിന് നൽകിയിരുന്നു. ഇതിലും അഴിമതിക്ക് നേരെ സിനിമ മുഴുവൻ വാളെടുത്ത് പറയുന്നുണ്ട് എങ്കിലും രക്ഷകൻ ആയി ഇന്ത്യൻ വരുന്നുണ്ട് എങ്കിലും സ്വാർത്ഥമായ മനുഷ്യൻ്റെ ചെയ്തികൾ  കൊണ്ട് അദ്ദേഹത്തെ  കുറ്റവാളി ആയിട്ടാണ് സമൂഹം പിന്നിട് കാണുന്നത്.




അഴിമതിക്കാർക്ക് ഉചിതമായ ശിക്ഷ കിട്ടിയിട്ടും അതിനു മുന്നിൽ നിന്ന വ്യക്തികൾക്ക് സ്വാർത്ഥമായ  നഷ്ട്ടം ഉണ്ടായപ്പോൾ നിരപരാധിയായ ഒരു മനുഷ്യന് നേരെ "കുരക്കുന്ന പട്ടികൾ" ചാടുന്നത് തന്നെയാണ് സിനിമയുടെ വലിയ പോരായ്മ. മറ്റൊന്ന് മാർക്കറ്റിൽ വിലയില്ലാത്ത സിദ്ധാർത്ഥിനെ നായകൻ ആക്കിയതും ബോക്സോഫീസിൽ പ്രശ്നം ഉണ്ടാക്കും.. ശരീരത്തിന്, പ്രവർത്തികൾക്ക് ഇന്ത്യൻ ഒന്നിൻ്റെ അത്ര വയസ്സകാത്ത രൂപത്തിന് മുഖം മാത്രം വൃദ്ധൻ ആക്കിയതും സിനിമയുടെ വലിയ പോരായ്മയാണ്..


പ്ര.മോ.ദി.സം 




No comments:

Post a Comment