രാഷ്ട്രീയമായി പരസ്പരം കുതികാൽ വെട്ടി നമ്മുടെ നാട്ടിന് കിട്ടുന്ന വികസനങ്ങൾ പലതും രാഷ്ട്രീയ പാർട്ടികൾ തുലച്ച് കളഞ്ഞു എങ്കിലും അടുത്തകാലത്ത് ഇടതു ഭരണത്തിൽ കണ്ട ചില നിശ്ചയദാർഢ്യങ്ങൾ നമ്മെ വികസനത്തിൽ മുന്നോട്ടെക്ക് ബഹുദൂരം നയിച്ചിട്ടുണ്ട്.
അതിൽ അതിപ്രധാനമായ വിഴിഞ്ഞം ഇൻ്റർനാഷണൽ ഹാർബർ അടുത്ത ദിവസം ട്രയല് റൺ നടത്തുകയാണ്..രണ്ടു മദർഷിപ്പുകൾ അടുക്കാൻ പറ്റുന്ന ഏഷ്യയിലെ തന്നെ വലിയ പോർട്ട് ആയാണ് വിഴിഞ്ഞം പണി കഴിപ്പിച്ചിട്ടുള്ളത്..അത് കൊണ്ട് തന്നെ ലോകത്ത് എവിടെ നിന്നും വലിയ തോതിൽ വലിയ കപ്പലുകളിൽ ചരക്കുകൾ നേരിട്ട് ഇവിടെ എത്തിക്കുവാനും ചെറിയ കപ്പലുകൾ വഴി അവിടെ നിന്ന് രാജ്യം മുഴുവനും അയൽ രാജ്യങ്ങളിലേക്കും വിതരണം ചെയ്യുവാൻ കഴിയും.
ലോകത്തിലെ തന്നെ വലിയ രണ്ടാമത്തെ കപ്പൽ ആണ് ആദ്യമായി അടുക്കുവാൻ പോകുന്നത് എന്നാണ് അറിയുന്നത്. ഒന്നാമത്തെ കപ്പൽ ശൃംഖലയും താൽപര്യം അറിയിച്ചിട്ടുണ്ട്.
വിഴിഞ്ഞം വികസനത്തിൻ്റെ അനുബന്ധ പ്രവർത്തങ്ങൾ തുടങ്ങി കഴിഞ്ഞു.ഭാവിയിൽ ഇവിടെ കൂടുതൽ ചരക്കുകൾ എത്തുമ്പോൾ നമ്മുടെ കേരളം വികസനത്തിൽ വലിയ ചാഞ്ചാട്ടം ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കാം.അത് നമ്മൾ പൂർണമായി ഉപയോഗപ്പെടുത്തണം എന്ന് മാത്രം.
രാഷ്ട്രീയപരമായ വിയോജിപ്പുകൾ പലത് ഉണ്ടെങ്കിലും ഈ കാര്യം പിണറായി എന്ന മുഖ്യൻ്റെ പരിഷ്കരണ പ്രയത്നതിൻ്റെ കൃത്യമായ ഫലം എന്ന് എതിരാളികൾ പോലും സമ്മതിച്ചു കൊടുക്കേണ്ടത് തന്നെയാണ്.
ഇത് മുടക്കുവാൻ ഒരു" കൂട്ടം " വളരെക്കാലം മുടന്തൻ ന്വാ യങ്ങൾ ശ്രമിച്ചു എങ്കിലും സർക്കാരിൻ്റെ കൃത്യമായ ഇടപെടലുകൾ കൊണ്ട് അതൊക്കെ പത്തിമടക്കി യിരിക്കുകയാണ്. അതിനു പിന്നിലെ പ്രവർത്തങ്ങളിലേക്ക് ഇപ്പൊൾ ചൂഴ്ന്നു നോക്കുന്നതിൽ കാര്യമില്ല.
ഒരു തുറമുഖം ഉണ്ടാകുമ്പോൾ അവിടെ പലവിധ തൊഴിൽ പ്രശ്നങ്ങൾക്കും മറ്റും സാധ്യതയുണ്ട്.അത് കൊണ്ട് തന്നെ എല്ലാ ട്രേഡ് യൂണിയനുകളും ഈ കാര്യത്തിൽ കൃത്യമായി സഹകരിച്ച് വികസന മുരടിപ്പ് സംസ്ഥാനം എന്ന പേരുദോഷം കളയുവാൻ സഹക രിക്കേണ്ടതാണ്..
മുഖ്യൻ്റെ "രാഷ്ട്രീയം" മറന്നുള്ള "ഇച്ഛാശക്തി" ഈ കാര്യത്തിലും മുൻപന്തിയിൽ തന്നെ ഉണ്ടാകണം.
@ എയർ കേരളയ്ക്ക് കൂടി അനുമതി കിട്ടിയതോടെ നമ്മുടെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യത്തിലേക്ക് പോയി കൊണ്ടിരിക്കുകയാണ്.
പ്ര.മോ.ദി.സം
No comments:
Post a Comment